ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪൭

ഒരു നൂറ്റെഴുപത്തൊമ്പതാം പ്രകരണം നാലാമധ്യായം

കം കൊണ്ടു ഗുഹ്യം കഴുകുകയാണു രാജഭോഗ്യകളായ സ്ത്രീകൾക്കും സേനകൾക്കും വിഷപ്രതികാരം.

                പൃഷത്വം (പുള്ളിപ്പുലി), നകുലം (കീരി), നീലകണ്ഠം (മയിൽ), ഗോധ (ഉടുമ്പ്), എന്നിവയുടെ പിത്തം ചേർത്ത മഷീരാജി (കരി), ചൂർണ്ണവും സിന്ദുവാരിതം (കരുനെച്ചി), വരണം, വാരിണി, (കറുക), താണ്ഡുലീയകം (ഒരു തരം ചീര), ശതപർവാഗ്രം (മുളയുടെ ആണ്ടാൻ), പിണ്ഡീതകം (മലങ്കാര) എന്നീ യോഗവും മദനദോഷത്തെ കളയുന്നതാകുന്നു; സൃഗാലവിന്ന, മദനം (മലങ്കാര), സിന്ദുവാരിതം, വരണം, വാരണവല്ലി (അത്തിത്തിപ്പലി) എന്നിവയിലൊന്നിന്റെയോ എല്ലാം കൂടിയതിന്റെയോ കഷായം പാൽ ചേർത്തു കുടിക്കുന്നതും മദനദോഷകരമാകുന്നു.
                      കൈഡര്യം (കുമിഴ്), പൂതി (ആവൽത്തൊലി) എന്നിവ കൂട്ടി കാച്ചിയ തൈലം കൊണ്ടു നസ്യം ചെയ്യുന്നതു ഉൻമാദഹരമാകുന്നു.
                        പ്രിയംഗു (ഞാഴൽപ്പൂവ്), നക്തമാല (ഉങ്ങിൻ തൊലി) എന്നിവയുടെ യോഗം കഷ്ഠഹരം; കഷ്ഠം (കൊട്ടം), ലോധ്രം (പാച്ചോറ്റിത്തൊലി) എന്നീ യോഗം പാകത്തെയും ശോഷത്തെ (ക്ഷയത്തെ)യും ഹനിക്കും; കൾഫലം (കുമിഴ്), ദ്രവന്തി(എലിച്ചെവി), വിളംഗം (വിഴാലരി) എന്നിവയുടെ ചൂർണം കൊണ്ടു നസ്യം ചെയ്യുന്നതു ശിരോരോഗഹരം; പ്രിയാഗു, മഞ്ജിഷ്ഠ (മഞ്ചട്ടി), തഗരം, ലാക്ഷ (കോലരക്ക്), രസം (നറുമ്പശ), മധുകം (എരട്ടി മധുരം), ഹരിദ്ര (മരമഞ്ഞൾ), ക്ഷൌദ്രം (തേൻ), ഈ യോഗം രജ്ജുബന്ധം കൊണ്ടൊ ജലമജ്ജനം കൊണ്ടൊ വിഷം കൊണ്ടൊ അടി കൊണ്ടൊ വീഴ്ച കൊണ്ടൊ സംജ്ഞയില്ലാതായവർക്ക് വീണ്ടും സംജ്ഞയെ ഉണ്ടാക്കും.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/758&oldid=151381" എന്ന താളിൽനിന്ന് ശേഖരിച്ചത്