ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൯
ഇരുപതാം പ്രകരണം മൂന്നാം അധ്യായം


അവക്ഷേപസോപാന(ഇറങ്ങുവാനുളള കൽപ്പട)ത്തോടുകൂടിയതായുമിരിക്കണം.

രണ്ട് അട്ടലകങ്ങളുടെ മധ്യത്തിൽ മുപ്പതു ദണ്ഡ് ഇടവിട്ടു ഒരു ഹർമ്യവും(മേൽപ്പുര)ര​ണ്ടു തലങ്ങ(മുറികൾ)ളുമുള്ളതും വിസ്താരത്തിന്റെ ഒന്നരയിരട്ടി നീളമുള്ളതുമായിട്ടു പ്രതോളി (വീഥി)യുണ്ടായിരിക്കണം.

അട്ടാലകത്തിന്റെയും പ്രതോളിയുടേയും മധ്യത്തിൽ മൂന്നു ധാനുഷ്കമ്മാർക്കിരിക്കാവുന്നതും പിധാനച്ഛിദ്രഫലകം (ദ്വാരമുള്ള മരപ്പലക)തറച്ചതുമായിട്ടു ഇന്ദ്രകോശം (ഒരു തരം മഞ്ചം) നിർമ്മിക്കണം.

അന്തരങ്ങളിൽ രണ്ടു ഹസ്തം വിസ്താരവും പാർശ്വത്തിൽ വിസ്താരത്തിന്റെ നാലിരട്ടി നീളവും പ്രാകാരത്തിൽ എട്ടു ഹസ്താ നീളവുമുള്ളതായ ദേവപഥ(മതിലിമ്മേൽ നിന്നിറങ്ങിപ്പോകാനുള്ള ഗ്രധാമാർഗ്ഗം)വും നിർമ്മിക്കണം.

മതിലിമ്മേൽ ഒരു ദണ്ഡോ രണ്ടു ദണ്ഡോ ഇടവിട്ടു ചാർയ്യക(കയറുവാനുമിറങ്ങുവാനുമുള്ള പടവുകൾ)ളും, മറ്റുള്ളവർക്ക് ഗ്രഹിപ്പാൻ കഴിയാത്ത ഒരു സ്ഥലത്തു പ്രധാവിതിക (ഓടിപ്പോകാനുള്ള ചെറുമാർഗ്ഗം)യും, നിഷ്ക ഹദ്വാര(ശത്രുഭടമ്മാരുടെ സ്ഥിതി നോക്കുവാനുള്ള പൊത്തു്)വും നിർമ്മിക്കണം.

കിടങ്ങിന്റെ ബഹിഭാഗത്തു ജാനുഭഞ്ജനികൾ (മുട്ടു മുറിക്കുന്ന മരയാണികൾ), ത്രിശുലപ്രകരങ്ങൾ(മുമ്മുനശ്ശുലങ്ങൾ), ക്വടങ്ങൾ(ഇരുമ്പാണികൾ), അവപാതളങ്ങൾ (പുല്ലകൊണ്ടുമൂടിയ കഴികൾ),കണ്ടകപ്രതിസരങ്ങൾ (ഇരുമ്പുകൊണ്ടുള്ള മുൾക്കയറുകൾ),അഹിപൃഷ്ഠങ്ങൽ(ഇരുമ്പുകൊണ്ടുള്ള പാമ്പെല്ലുകൾ), താലപത്രങ്ങൽ(ഇരുമ്പു വാറുകൾ), ശൃംഗാടകങ്ങൾ(ഇരുമ്വുമുക്കാലികൾ), ശ്വദംഷ്ട്രകൾ(നായ്പല്ലികൾ), അഗ്ഗളതൾ, ഉപസ്കന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/90&oldid=203415" എന്ന താളിൽനിന്ന് ശേഖരിച്ചത്