ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൨
അധ്യക്ഷപ്രചാരം രണ്ടാമധികരണം


പ്രാകാരമധ്യത്തിൽ വാപിയം, വാപിയുടെ ചേച്ചി പോലെ പുഷ്കരിണി എന്ന ദ്വാരവും കല്പിച്ചു മുൻപറഞ്ഞതിന്റെ അധ്യർദ്ധം (ഒന്നരഇരട്ടി) വലുപ്പത്തിൽ അന്തരത്തോടും അണിദ്വാരത്തോടും കൂടി ചതുശ്ശാലമായിട്ടു കുമാരീപുരമെന്ന ദ്വാരവും , രണ്ടു തലങ്ങളോടുകൂടി മുണ്ഡഹർമ്മ്യമായിട്ടു മുണ്ഡകദ്വാരവും ,ഭൂമിയുടെ സ്ഥിതിയും ദ്രവ്യത്തിന്റെ അവസ്ഥയുമനുസരിച്ചു നിർമ്മിപ്പിക്കേണ്ടതാണു്. ത്രിഭാഗാധികായാമങ്ങൾ (എത്ര വിസ്താരമുണ്ടോ അത്രയും അതിന്റെ മൂന്നിലൊന്നും നീളമുള്ളവ)ആയിട്ടു ഭാണ്ഡവാഹിനികളായ കല്യകളും നിർമ്മിക്കണം.

സൂക്ഷിപ്പിതവയിൽ കല്ല,
കൈക്കോട്ടു, മഴ, യഷ്ടിയും,
മുസൃണ്ഠി,മുൽഗരം, ദണ്ഡം,
ചക്രം, യന്ത്രം, ശതഘ്നിയും,
കാർമ്മാരികങ്ങൾ, ശൂലങ്ങൾ,
മുനകൂർത്ത മുളത്തരം,
ഉർഷ്ട്രഗ്രീവ്യഗ്നിയോഗങ്ങൾ,
കുപ്യകല്പേ വിധിപ്പതും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ദുർഗ്ഗവിധാനമെന്ന മൂന്നാംമധ്യായം

നാലാം അധ്യായം.
ഇരുപത്തിരണ്ടാം പ്രകരണം.
ദുർഗ്ഗനിവേശം.


കിഴക്കുപടിഞ്ഞാറ് മൂന്നു രാജമാർഗ്ഗങ്ങൾ, തെക്കുവടക്കു മൂന്നു രാജമാർഗ്ഗങ്ങൾ, ഇങ്ങനെയാണ് ദുർഗ്ഗത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/93&oldid=203430" എന്ന താളിൽനിന്ന് ശേഖരിച്ചത്