ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിബലവാനായിരുന്ന ഏതർബർട്ട് എന്നവനും തദ്ദേശവാസികളും ക്രിസ്തുമതവിരോധികളായിരുന്നതിനാൽ അനേകം പാതിരിമാരെ ചെസ്റ്റർ എന്ന ദേശത്തുവച്ച് കൊല്ലുകയും കൂടി ചെയ്തു. 617-ാം സംവത്സരത്തിൽ അവന്റെ പിൻവാഴ്ച രാജാവായി വന്ന എഡ്വിൻ എന്നവനും ക്രിസ്തുമതവിരോധിയായിത്തനെ ഇരുന്നു എങ്കിലും ക്രിസ്ത്യനായ ടി. കെന്റ് ദേശരാജാവിന്റെ പുത്രിയെ വിവാഹം ചെയ്തതിനാൽ അവളുടെ നിർബന്ധത്തിൻപേരിൽ ജനങ്ങളും മറ്റുള്ളവരും പിൽക്കാലം ഇംഗ്ളണ്ടിൽ ക്രിസ്തുമതത്തെ അനുസരിച്ചു. ഇംഗ്ലണ്ടുദേശത്തിൽ പ്രൊട്ടസ്റ്റണ്ടുമതം ഉൽപത്തിയായ ഉടൻ 1529-ാം വർ‌ഷത്തിൽ ആറു വിധികൾ ഏർപ്പെടുത്തപ്പെട്ടു. അപ്പോൾ അവയെ അനുസരിക്കാത്ത 500 പേരെ ജയിലിലേയ്ക്ക് ഇരയാക്കി; അനേകം പേരെ തീയിലിട്ടു കൊന്നു. ആറാമതു എഡ്വർഡ് കാലത്തിൽ ജോൺ പോക്കറിനെ ജീവനോടെ തീയിലും അനേകം പേരെ തൂക്കിലും ഇട്ടു. മേരി എന്ന റാണിയുടെ കാലത്തു റോമൻ കത്തോലിക്കാ ക്രിസ്ത്യന്മാർ പ്രൊട്ടസ്റ്റണ്ടു ക്രിസ്ത്യന്മാരിൽ 277 പേരെ തീയിലിട്ടു കൊന്നു. അവരിൽ 55 സ്ത്രീകളും 4 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. (എലിസബെത്ത്) എന്ന റാണിയുടെ കാലത്ത് പരി‌ഷ്കാരം ചെയ്യപ്പെട്ട (എപ്പസ്കോപ്പൽ) മി‌ഷനാൽ റോമൻ കത്തോലിക്ക ക്രിസ്ത്യന്മാരും പ്രൊട്ടസ്റ്റണ്ടു ക്രിസ്ത്യന്മാരും കൊല്ലപ്പെട്ടു. ടി. രണ്ടു മതസ്ഥന്മാരും ഒരുത്തർക്കൊരുത്തർ തങ്ങളുടെ മതത്തിൽ ചേരുന്നില്ലെന്നു പറയുന്നവരെ അനങ്ങുവാൻ പാടില്ലാത്ത വിധത്തിൽ കൈകാലുകളെ അമർത്തി കെട്ടി തീയിലിട്ടു കൊല്ലുകയും തൂക്കിലിടുകയും ജയിലിലടയ്ക്കയും സ്വത്തുക്കളെ അപഹരിക്കയും ചെയ്തു. ഇതുപോലെ എത്ര ദോ‌ഷങ്ങൾ ചെയ്തു!

അയർലാന്തുപ്രദേശത്തെ പ്രൊട്ടസ്റ്റാണ്ടു മതത്തിലുൾപ്പെടാത്ത റോമൻകത്തോലിക്കാ പാതിരിമാരെ നാടുകടത്തിവിട്ടു. പരി‌ഷ്കരിക്കപ്പെട്ട പ്രൊട്ടസ്റ്റാണ്ടുമതസംബന്ധമായ നടപടികൾക്ക് ഇഷ്ടപ്പെടാത്ത റോമൻ കത്തോലിക്കന്മാർക്ക് അപരാധം നിശ്ചയിക്കുകയും ജയിലിൽ വയ്ക്കുകയും അഞ്ചുമൈലിനുമേൽ പൊയ്ക്കൂടാ എന്ന നിബന്ധന ചെയ്കയും ചെയ്തു. 1694-ാം സംവത്സരത്തിൽ കത്തോലിക്കമതസ്ഥന്മാർ തന്റെ കുട്ടികളെ അന്യദേശങ്ങളിൽ പഠിക്കുന്നതിലേയ്ക്കയച്ചുകൂടാ എന്നും 1709-ാം വർ‌ഷത്തിൽ കത്തോലിക്കാ കുട്ടികൾക്ക് അമ്മതസ്ഥന്മാർ പാഠം ചൊല്ലിക്കൊടുത്തുകൂടാ എന്നും നിബന്ധനചെയ്തു. 1703-ാം വർ‌ഷത്തിൽ കത്തോലിക്കാ മതത്തിൽനിന്നു പ്രൊട്ടസ്റ്റണ്ടായിവരുന്നവർക്ക് മാത്രമേ തന്റെ പിതുരാർജിത സ്വത്തിനവകാശമുള്ളു എന്നും കത്തോലിക്കാ കുട്ടികൾക്ക് യാതൊരു സംബന്ധവുമില്ലെന്നും പ്രോട്ടസ്റ്റണ്ടുകൾ കത്തോലിക്കരായാൽ തന്റെ പിതൃസ്വത്തിനവകാശമില്ലെന്നും കത്തോലിക്കന്മാർ കൃ‌ഷിയിടുന്ന

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/100&oldid=162526" എന്ന താളിൽനിന്ന് ശേഖരിച്ചത്