നിലത്തിനു കൊടുക്കുന്ന വരിയിൽ മൂന്നിലൊരു ഭാഗം ആദായം കിട്ടത്തക്കവണ്ണമേ കൃഷി ഇറക്കാവൂ, അധികമാദായം എടുത്താൽ അതിനെ തെര്യപ്പെടുത്തുന്ന പ്രൊട്ടസ്റ്റണ്ടുകാരന് ആ നിലത്തിനെ ഒഴിഞ്ഞുകൊടുത്തു കൊള്ളണമെന്നും, കത്തോലിക്കന്മാർ 5 പവനിലധികം വില പിടിക്കുന്ന കുതിരകളെ ഉപയോഗിചുപോകരുത്, ഒരു വേള 10 പവൻ വിലയിലുള്ളതിനെ ഉപയോഗിച്ചുപോയാൽ ആ വിവരത്തിനെ അറിയപ്പെടുത്തുന്ന പ്രൊട്ടസ്റ്റണ്ടുമതസ്ഥന് ആ കുതിരയെ 5 പവൻ വിലയ്ക്കു കൊടുത്തുകൊള്ളണമെന്നും, സ്കോട്ലണ്ടുദേശത്ത് 1670-ാം വർഷത്തിൽ ഉത്തരവു കൂടാതെ പ്രസംഗിച്ചുകൂടാ എന്നും ചട്ടമുണ്ടായി. 1674-ാം വർഷത്തിൽ ന്യായം പറയുന്ന അഡ്വക്കേറ്റന്മാരെ നാടുകടത്തി വിട്ടു. 1678-ൽ മലയിൽ ഇരുന്ന ഐലണ്ടർമാരെ വരുത്തി അവരുടെ ഇഷ്ടം പോലെ ജനങ്ങളെ കൊല്ലുകയും മോഷ്ടിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിനു അനുവാദംകൊടുത്തു. ആയുധ പാണികളായ 8000 ഐലണ്ടർമാരെ സ്കാട്ലാണ്ട് വടക്കു ഭാഗത്തുള്ള ഗ്രാമത്തിൽ പ്രവേശിപ്പിചു. അവർ അപ്രകാരം ചെന്നു് ജനങ്ങളുടെ സ്വത്തുക്കളെ അപഹരിക്കുകയും സ്തീകളെ നഗ്നകളാക്കി അനേകം അക്രമങ്ങൾ ചെയ്യുകയും, രണ്ടുപേരെ ഒന്നിച്ചുകെട്ടി രണ്ടുപേരുടെയും പെരുവിരലുകളെ ഒന്നിച്ചുചേർത്ത് മുറുക്കി മരത്തിൽ തൊങ്ങലിടുകയും, ഒരു പെൺപിള്ളയെ ജപാലയപ്രധാനിയുടെ വീട്ടിനകത്തുള്ള തവള മുതലായ ജന്തുക്കൾ നിറഞ്ഞ ഒരു വലിയ പള്ളത്തിൽ എടുത്തു തള്ളിക്കളയുകയും ഒരു സ്ത്രീയുടെ വിരലുകളെ വളരെ നേരംവരെ തീക്കുറ്റി കൊണ്ടു ചുടുകയും ഈ ഉപദ്രവങ്ങളെ സഹിക്കാൻ വഹിയാതെ അവൾ ചില ദിവസംകൊണ്ടു മരിച്ചുപോകയും ടർക്കിമെട് എന്നവൻ അധികാരം നടത്തിയ 18 സംവത്സരത്തിനകം ക്രിസ്തുമതവിരോധികളായ 10220 പേരെ കൊല്ലുകയും, 97321 ആളുകളുടെ സ്വത്തുക്കളെ അപഹരിച്ച് അവരെ ജീവപര്യന്തം ജയിലിലിടുകയും ചെയ്തു (History of the Inquisition by Dr. W.H. Rule Vol. I, page 150).
ഇവർ തന്നെ ചലമാൻക എന്ന ദിക്കിൽ ജൂതമതസ്ഥാഭിപ്രായത്തെപ്പറ്റി പറയുന്നു എന്നും വച്ച് 6000 ശാസ്ത്രങ്ങളെ തീയിലിട്ടു ചുട്ടു. (Draper's Conflict of Religion and Science Page 149). 1481-ആം വർഷത്തിൽ ആന്റുലൂഷ്യായിൽ നാലാമത് പോപിചിക്ടസ് എന്നവനാൽ നിയമിക്കപ്പെട്ട വിചാരണ സഭക്കാർ 2000 പേരെ ജീവനോടെ തീയിലിട്ടുകൊല്ലുകയും 17,000 പേർക്ക് അപരാധവും ജീവപര്യന്തദണ്ഡനവും വിധിക്കയും ചെയ്തു. അങ്കറി (ഹംഗറി)എന്നദിക്കിൽ കിസ്കാ ഉസൈട്ട എന്നവൻ പിക്ടാസ് എന്നൊരു വകക്കാരെ കൊലചെയ്തു. ജർമ്മനി ദേശത്തിൽ പ്രൊട്ടസ്റ്റണ്ടുമതത്തെ ഉണ്ടാക്കിയ ലൂതർ എന്നയാൾ