കള്ളന്മാരെ കഴുവേറ്റുന്നപോലെ ഗുരുക്കന്മാരായ പോപ്പന്മാരെ എല്ലാവരെയും കൊന്നു. അവരുടെ രക്തത്തിൽ ഇനി എപ്പോഴാണ് കൈകഴുകുന്നതെന്നു വ്യസനിച്ചു (Spanish Inquisition La Maistre P. 67 Ed. 1838.).
(ഈ കർക്കശനെയാണ് വളരെ പരിഷ്കാരം ചെയ്തവൻ എന്ന് പ്രൊട്ടസ്റ്റണ്ടുകാർ കൊണ്ടാടുന്നത്). ആർച്ച് ബിഷപ്പ് ഉഷരി എന്ന പ്രൊട്ടസ്റ്റണ്ട് മതപാതിരി തനിക്കു തുല്യന്മാരായ 11 ബിഷപ്പുമാർ കയ്യെഴുത്തിട്ട ഒരു പത്രത്തിൽ റോമൻ കത്തോലിക്ക പോപ്പുകളോടു ക്ഷമകാട്ടുന്നതു മഹാപാതകമായിട്ടുള്ളതാണെന്ന് എഴുതിവായിച്ചു. നാക്സ് എന്ന പ്രൊട്ടസ്റ്റണ്ട് ക്രിസ്ത്യൻ കത്തോലിക്കാഗുരുക്കന്മാരെയും രാജസ്ത്രീകളേയും ജനങ്ങൾ നിർബന്ധമായി കൊല്ലണമെന്നും പറഞ്ഞു. ഇംഗ്ലീഷു പാർലമെന്റു സഭക്കാരും ദൈവമഹിമയെ പ്രസിദ്ധമാക്കുന്നതിലേയ്ക്കും ബലാല്ക്കാരം ചെയ്യുന്നതു ശരിയായിട്ടുള്ളതെന്നും സ്കാട്ലാന്തു പാർലമെന്റുകാർ വിഗ്രഹാരാധന ചെയ്യും കത്തോലിക്കന്മാരെ കൊല്ലുന്നതു പ്രോട്ടസ്റ്റണ്ട്മതനിർബന്ധമാണെന്നും പറഞ്ഞു. (അക്കാലത്തെ പാർലിമെണ്ടുകാരുടെ മാതിരികള നോക്കുവിൻ). ഇപ്പോഴത്തെ പാർലിമെണ്ടുകാർ ഇപ്രകാരം ചെയ്വാൻ തുനിയുമോ? ഇങ്ങനെ അക്രമങ്ങൾ ചെയ്വാൻ ഇപ്പോൾ ചട്ടമുണ്ടോ? ഇപ്പോൾ ഇംഗ്ളീഷു പാർലിമെണ്ടു (ഗവർമ്മെണ്ടു) എത്രയോ പരിഷ്കാരമായിപ്പോയി. 1550-ആം വർഷം എട്ടാമതു ഹെന്റിക്ക് മന്ത്രിയായിരുന്ന ഗ്രാമ്നരെന്ന പ്രോട്ടസ്റ്റണ്ടു ക്രിസ്ത്യൻ തന്റെ മതത്തിൽ വരാത്ത 5 പുരുഷന്മാരെ കൊല്ലുകയും ഒരു സ്ത്രീയുടെ വിരലിൽ എണ്ണത്തുണി ചുറ്റി തീ കൊളുത്തുകയും ചെയ്തു. (Student's History of England Hume.P.291) ആൽവാ താൻ പരിപാലനം ചെയ്ത നാലഞ്ചു സംവത്സരത്തിനുള്ളിൽ 18,000 പേരെ കൊന്നു എന്ന മിടുക്കു പറഞ്ഞു. ഒരു വർഷത്തിൽ 800 പേർ ദഹിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പാരീസ് പട്ടണത്തിൽ 1172-ആം വർഷം ആഗസ്റ്റ് മാസം 24-ആം തീയതി ഹിയൂർക്കനാട എന്നു ഒരു വക ആളുകളിൽ 14,000 പേരെ ഓടിച്ചുകൊണ്ട് രാജാവ് തന്റെ അരമനയിലെ ജനലിൽ ഇരുന്നുകൊണ്ട് ബാണപ്രയോഗം ചെയ്തു അവരെ പക്ഷികളെ കൊല്ലുംപോലെ കൊന്നു. പിന്നും ചേരാത്തവരെ പിടിച്ചു നന്നായിക്കെട്ടി വേദനയായ യന്ത്രത്തിനകത്തു ചെലുത്തി അവരുടെ വായ്കളിൽ വിരിഞ്ഞ വായുള്ള കുഴലുകളെ തിരുകി നിറുത്തി അതിൽക്കൂടി തൊണ്ണയിൽ ഇറങ്ങത്തക്കവണ്ണം ദ്രാക്ഷാരസം കുമുകുമിനെ ഒഴിച്ചു കഷ്ടപ്പെടുത്തുകയും മുഴുവനും നഗ്നന്മാരാക്കി അസംഖ്യം അപമാനങ്ങളെ, തലമുതൽ കാൽവരെ *കുണ്ടുദൂശികളെ[1] കുത്തിച്ചെരുകി,പേനാക്കത്തികൊണ്ടു വെട്ടി
- ↑ കുണ്ടുദൂശി = മൊട്ടുസൂചി