കളെക്കുറിച്ചുള്ള ഒഴുക്കവഴക്കങ്ങളെയും ദണ്ഡത്തെയും അറിയിക്കുന്നതാകുന്നു.
ഇവകളിൽ ക്രിയാവിധി എന്നത് ഇഷ്ടസിദ്ധിക്കും ഭക്തിക്കും കാരണമായും ഭക്തന്മാരെ വേർപെടുത്തുന്ന മുദ്രയായും ക്രിസ്‌തുകൃത്യജ്‌ഞാപകചിഹ്നമായും ഇരിക്കുന്നു. ഇത് ആദി ക്രിസ്തുമതത്തിൻറെ പിരിവായ യൂദക്രിസ്തുമതം എന്ന് പറയപ്പെടുന്നു.
പവിത്രാത്മക കൃത്യം
മൂന്നുപേരിൽ ഒരുവനായ പവിത്രാത്മാവ് സൃഷ്ടിമുതലായ കൃത്യങ്ങളിൽ സഹായിക്കുന്നു. (സങ്കീർത്തനം104-അ. 30വാ.) പരിശുദ്ധഭക്തന്മാരെ ഉണർത്തി അവരെക്കൊണ്ടു ബൈബിളിനെ ഉണ്ടാക്കിച്ചു (തീമൊഥെയൂസ് 3-അ. 16-വാ. പത്രോസ് 1-അ. 12-വാ.) ക്രിസ്‌തുവിനെ ദോഷരഹിതമനുഷ്യനായിട്ടു ജനിപ്പിച്ച് അദ്ദേഹത്തിനു പൂർണ്ണജ്‌ഞാനത്തെയും കൃപയെയും കൊടുത്തുപകരിച്ച് ഏതുകാലത്തും ക്രിസ്തുവിനെ ഭജിക്കുന്ന ഭക്തന്മാർക്ക് ബൈബിൾ അറിയുന്നതിനായിട്ട് അവരുടെ മനസ്സിനെ പ്രകാശിപ്പിച്ച് പ്രാർത്ഥിക്കത്തക്കവണ്ണമാക്കി. ക്രിസ്‌തു ദേവപുത്രനാകുന്നു എന്നുള്ളതിനെ അവരിൽ കാണിച്ച ദുഃഖത്തിൽ നിന്നും രക്ഷിച്ച് ബാഹ്യാന്തരങ്ങളായി സകല പാപങ്ങളേയുംനീക്കി ശുദ്ധീകരിച്ച് ദേവനെ പരിപൂർണ്ണമായിട്ട് സേവിക്കുന്നതിലേക്കു തക്കതായ ആർദ്രതയെയും കൊടുത്ത് പിന്നെ വേണ്ടവയായ സകല സൽഗുണ പരമപുണ്യങ്ങളെക്കൊണ്ടു അവരെ അലങ്കരിച്ചുവരുന്നു.
പവിത്രാത്മവിന്റെ സിദ്ധിക്ക് പ്രാർത്ഥനയാകുന്നു മുഖ്യസാധനം. ഇങ്ങനെപറയപ്പെട്ട ക്രിസ്‌തുമതത്തിനെ അറിഞ്ഞ് സകലമനുഷ്യരും തന്റെ പാപത്തെക്കുറിച്ച് ഉണർന്ന് പശ്‌ചാത്താപപ്പെട്ട് ബൈബിൾ വിധിപ്രകാരം യേശുക്രിസ്‌തുവിൽ വിശ്വാസമുണ്ടായി ക്രിസ്‌തുഭക്‌തസമൂഹമായ ശ്രീസഭയിൽ ചേർന്ന് സ്നാനം, നൽകരുണ എന്നീ സംസ്‌ക്കാരങ്ങളെ ചെയ്ത് ദേവനെ പ്രാർത്ഥിച്ച് ദൃഢവിശ്വാസത്തോടുകൂടിദൈവപുണ്യം സമ്പാദിച്ചുകൊണ്ട് ബൈബിളിനെ ഓതി ഉണർന്ന് എല്ലാവരോടും പ്രസംഗിച്ചുകൊണ്ട് നിലയിൽനിന്നും തെറ്റാതെ ഇരിക്കേണ്ടതാകുന്നു.
നിഗ്രഹാനുഗ്രഹം
ക്രിസ്‌തുനാഥൻ ലോകാവസാനകാലത്ത് വിചാരണ അല്ലെങ്കിൽ ന്യായതീർപ്പുചെയ്യുന്നതിലേക്കു മഹിമയോടുകൂടി വന്ന് അപ്പോൾ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും ശരീരത്തോടുകൂടി എഴുന്നേൽപ്പിച്ച് എല്ലാവരേയും തന്റെസന്നിധിയിൽവരുത്തി സന്മാർഗ്ഗികളെ വലതുവശത്തും ദുർമ്മാർഗ്ഗികളെ ഇടതുവശത്തും ആയിട്ടു നിർത്തി