രുന്നവനാകയാൽ പരമാനന്ദം ഇല്ലാത്തവനെന്നും തനിക്ക് ആനന്ദപ്രാപ്തിക്കുവേണ്ടി സൃഷ്ടിപ്പാൻ തുടങ്ങി എന്നു കാണുന്നതുകൊണ്ട് സുഖത്തെ ചെയ്യുന്നവയെക്കുറിച്ച് കാമവും ദുഃഖത്തെ ചെയ്യുന്നവയെക്കുറിച്ചു ക്രാധവും ആ രണ്ടിന്റെയും രണ്ടു വസ്തുക്കൾ പരസ്പരം കാരണമെന്നു വരുന്നതാണ് അന്യോന്യാശ്രയം എന്ന ദോഷം. ഇത് യുക്തിക്കു നിരക്കാത്തതാണ്. മൂലമായ മോഹവും ഉള്ളവനെന്നും അനാദിയായിട്ട് ഈ കുറവിനെ നീക്കുന്നതിലേയ്ക്കുപായം അറിയാതിരുന്നതു കൊണ്ട് അനാദിജ്ഞാനം ഇല്ലാത്തവനെന്നും അനാദിയായിട്ടു കൃത്യം ചെയ്യാത്തതുകൊണ്ട് *അനാദികർതൃത്വം[1] ഇല്ലാത്തവനെന്നും അനാദിയേ
കർതൃത്വം ഇല്ലാതിരുന്ന ചില കാലങ്ങൾക്കു മുൻപെ കർതൃത്വത്തെ പ്രാപിച്ചു കൃത്യം തുടങ്ങിയതുകൊണ്ട് യഹോവ പ്രാപിച്ചകർത്തൃത്വം മുൻപേ ഇല്ലാതിരുന്നു. പിന്നീടുണ്ടായതായി കാര്യലക്ഷണത്തോടു കൂടിയതാകകൊണ്ടും അതിനു വേറെയൊരു കർത്താവ് അപേക്ഷിക്കപ്പെടുകയാലും അതു നിമിത്തം യഹോവാ അതിനെ വേറൊരു കർത്താവിങ്കൽ നിന്നു സമ്പാദിച്ചതാണെന്നും തെളിവാകകൊണ്ടും സ്വതന്ത്രത്വം ഇല്ലാത്തവനെന്നും അനാദിയായിട്ടല്ലാതെ ഇടയിൽ കുറവോടുകൂടിയ **കിഞ്ചിൽ കർതൃത്വത്തെ[2] പ്രാപിച്ചു സ്വഭാവം വേർപെടുകയാൽ ***അവികാരിത്വം ഇല്ലാത്തവനെന്നും[3], വികാരത്തോടുകൂടിയതു കൊണ്ടും കുറവുള്ളതുകൊണ്ടും അനാദിനിത്യവ്യാപകത്വം ഇല്ലാത്തവനെന്നും തന്റെ സുഖത്തിനായിട്ടു താൻതന്നെ പാപം വിളയുന്നതിലേയ്ക്കു ഹേതു ഉണ്ടാക്കി പല ജീവന്മാരെയും നിത്യകാലം ദണ്ഡിപ്പാറാക്കിയതുകൊണ്ട്
- ↑ 'സത്യംജ്ഞാനമനന്തം ബ്രഹ്മ' എന്നാണു ആപ്തവാക്യം. ബ്രഹ്മം സർവ്വത്ര, സർവ്വദാ പരിപൂർണനാണ് എന്ന് ഉപനിഷത്ത് സങ്കല്പിക്കുന്നു. എന്നുവെച്ചാൽ പ്രാപഞ്ചികമായ ന്യൂനതകളൊന്നും ബ്രഹ്മത്തിനില്ലെന്നർത്ഥം. ചട്ടമ്പിസ്വാമികൾ ഇവിടെ ഉദ്ദേശിക്കുന്നത് ബൈബിളിലെ സൃഷ്ടി സങ്കല്പമനുസരിച്ച് യാഹോവയ്ക്കു പ്രാപഞ്ചികമായ ന്യൂനതകളെല്ലാം ഉണ്ടെന്നാണ്. കാമം, ക്രോധം, മോഹം, കർമ്മദോഷം തുടങ്ങിയ അനേകം ദോഷങ്ങൾക്ക് അദ്ദേഹം വിധേയനാണെന്നു ഈ വാക്യത്തിലൂടെ സ്വാമിജി നിരീക്ഷിക്കുന്നു. കാരണം സാധാരണ മനുഷ്യനെപ്പോലെ യഹോവ കോപിക്കുകയും ദുഃഖിക്കുകയും മനുഷ്യനെ ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് ദൈവം സ്നേഹമാണെന്നും സത്യമാനെന്നുമുള്ള പൊതു സങ്കല്പത്തിന് വിരുദ്ധമാണ്. യഹോവ തന്റെ മഹിമയെ പ്രചരിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് അതിനുവേണ്ടി, മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിയുടെ ആരംഭത്തിൽതന്നെ ഭാവികാര്യങ്ങലെല്ലാം അറിഞ്ഞു വേണ്ടതെല്ലാം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സൃഷ്ടിക്കുശേഷം ചില കുഴപ്പങ്ങൾ കണ്ടപ്പോൾ മനുഷ്യനെ ശപിച്ചു. ഇത് അനാദികർതൃത്വം ഇല്ലാത്തത്കൊണ്ടാണ്.
- ↑ കിഞ്ചിൽ കർതൃത്വം = പൂർണമായ കർതൃത്വം
- ↑ അവികാരിത്വം ഇല്ലായ്മ = യാഹോവയ്ക്കു അനേകം ന്യൂനതകലുന്റെന്നു കണ്ടെത്തിയ ശേഷം സ്വാമികൾ ഓരോ ന്യൂനതയും എടുത്തു വിശദീകരിക്കുന്നു. അവയിലൊന്നാണ് അവികാരിത്വം ഇല്ലായ്മ. വികാരമുള്ള അവസ്ഥയാണിത്. വികാരം മാറ്റമാണ്. മാറുന്ന വസ്തു അനന്തമായി മാറിക്കൊണ്ടിരിക്കും. ഇതിന്റെ അർഥം യഹോവ മാറി മാറി യാഹോവയല്ലാതായിത്തീരുമെന്നാണ്.