ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു സങ്കല്പം യഹോവായുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നും ആ അനാദിസിദ്ധസങ്കല്പപ്രകാരം നിയതകാലത്തിൽ വേറെ ഒരു നിമിത്തവും കൂടാതെ യഹോവാ സൃഷ്ടിച്ചു എന്നും പറയുന്നു. ആ വചനം ബൈബിളിൽ ഇല്ലാത്തതുകൊണ്ടും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നറിയിക്കുന്ന മേൽപ്പടി പ്രമാണങ്ങളെക്കൊണ്ട് തടുക്കപ്പെടുകയാലും അപ്രമാണമാകുന്നു.

മേലും ഇന്നകാലത്തിൽ ഇന്ന സ്ഥലത്തിൽ ഇന്ന പ്രകാരം സൃ ഷ്ടി ചെയ്യണമെന്ന സങ്കല്പം യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നുവരികിൽ അപ്രകാരംതന്നെ ഇന്നകാലത്ത് ഇന്നയിന്നപ്രകാരം സ്ഥിതി, സംഹാര, നിഗ്രഹങ്ങൾ എന്ന കൃത്യങ്ങളെയും ചെയ്യേണ്ടതാണെന്നുള്ള സങ്കൽപവുംകൂടി സർവ്വജ്ഞനായ യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു, എന്ന് പറയേണ്ടിവരും.ആകയാൽ സൃഷ്ടികൃത്യത്തിനു വേറെ ഒരു നിമിത്തവും അപേക്ഷിക്കപ്പെടാത്തതുപോലെ തന്നെ മറ്റുള്ള കൃത്യങ്ങൾക്കും വേറെ യാതൊരു നിമിത്തവും അപേക്ഷിക്കപ്പെടുകയില്ല. ആയതുകൊണ്ടു യഹോവാ ജീവന്മാരുടെ പാപപുണ്യങ്ങളായ നിമിത്ത കാരണങ്ങളെ ആവശ്യപ്പെടുകയില്ലെന്നും *അനാദിസിദ്ധസങ്കൽപപ്രകാരം[1] അവരവർക്കു നരകമുക്തികളെ കൊടുക്കുമെന്നും ആ സ്ഥിതിക്കു ജീവന്മാർ മോക്ഷസിദ്ധിക്കായിട്ട് യാതൊരു കാര്യത്തെയും നിരൂപിക്കയും ചെയ്യുകയും വേണ്ടെന്നും അങ്ങനെ വേണ്ടെന്നിരിക്കുമ്പോൾ ജീവന്മാർ മോക്ഷത്തിലേയ്ക്കുവേണ്ടി വിശ്വാസത്തെയും പ്രയത്നത്തെയും കൈക്കൊണ്ടുചെയ്യണമെന്നു നിയമിക്കുന്ന ബൈബിൾ വെറുതെയുള്ളതാണെന്നും ആ ബൈബിളിനെ കൽപ്പിച്ച യഹോവ അറിവില്ലാത്തവനെന്നും വന്നുപോകും. അതിനാൽ അനാദിസിദ്ധസങ്കൽപനിമിത്തസ്വീകാരം സാധുവാകുന്നതല്ല.

ഇനി ദേവന്റെ കൃത്യനിമിത്തം എന്താകുന്നു എന്നു വിചാരിക്കുന്നത് ജീവന്മാർക്കു തക്കതല്ല എന്നും ജീവന്മാരുടെ യുക്തിക്ക് ചേരത്തക്കവണ്ണം ചെയ്യുന്നവനല്ല എന്നു ചിലരു പറയുന്നതുണ്ട്. ആ വാക്കുകൊണ്ട് **അനിഷ്ടപ്രസംഗം[2] ഉണ്ടാകും. എന്തെന്നാൽ സകല

  1. അനാദിസിദ്ധസങ്കൽപം = അനാദികാലത്ത്, അതായത് സൃഷ്ടികർമ്മം തുടങ്ങുന്നതിനുമുമ്പുതന്നെ സൃഷ്ടി എപ്രകാരമായിരിക്കണമെന്നും, ഭാവിയിൽ കാര്യങ്ങൾ എപ്രകാരമായിരിക്കണമെന്നുമുള്ള സങ്കൽപം യഹോവയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ചില ക്രിസ്ത്യന്മാർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് അനാദിസിദ്ധസങ്കൽപം എന്നുപറയുന്നത്. ഇതുണ്ടായിരുന്നെങ്കിൽ സൃഷ്ടിക്കു ശേഷം മനുഷ്യർക്ക്‌ പുതിയ വിശ്വാസവ്യവസ്ഥകൾ ഉണ്ടാക്കേണ്ടി വരുമായിരുന്നില്ല. അതിനാൽ അനാദിസിദ്ധസങ്കൽപം ഇല്ലായിരുന്നു എന്ന് വരുന്നു.
  2. അനിഷ്ടപ്രസംഗം = ഉദ്ദേശിച്ചതിന്, അഥവാ നേരത്തെ പ്രസ്താവിച്ചതിന് വിപരീതമായ പ്രസ്താവന.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/18&oldid=162539" എന്ന താളിൽനിന്ന് ശേഖരിച്ചത്