ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മതവാദികളും അവനവന്റെ മതശാസ്ത്രത്തെതന്നെ ദേവവാക്യം എന്നു ഘോ‌ഷിക്കുമാറൊള്ളു. അവയിൽ അസത്തുക്കളായ മതശാസ്ത്രങ്ങളെ ദേവവാക്യങ്ങളല്ലായെന്നു ശോധനചെയ്തു തള്ളുന്നതിലേയ്ക്ക് അതാതു ശാസ്ത്രങ്ങളിലുള്ള തെറ്റുകളെ കാണിച്ച് ആക്ഷേപം ചെയ്യുമ്പോൾ ദേവനിർമ്മിതശാസ്ത്രമാണെന്നും ആയതു കിഞ്ചിജ്ഞന്മാരായിരിക്കുന്ന ജീവന്മാരുടെ യുക്തിക്ക് അനുസാരിയായിരിക്കയില്ലെന്നും ദേവൻ സ്വേച്ഛപ്രകാരം ചെയ്യുമെന്നും അവകളെക്കുറിച്ചു ജീവന്മാർ വിചാരിചു കൂടായെന്നും അതാത് മതക്കാരാൽ സമാധാനം പറയപ്പെടും. ആ സ്ഥിതിക്ക് സകല മതങ്ങളും സത്യമായിട്ടുള്ളവതന്നെ എന്ന് വന്നുപോകയും അപ്പോൾ ക്രിസ്തുമതം ഒന്നുമാത്രമേ സത്യമായിട്ടുള്ളു എന്ന വാദം ദൂരെ തെറിച്ചുപോകയും ചെയ്യുമല്ലോ.

അല്ലാതെയും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നു യഹോവായാൽ ബൈബിളിൽ പറയപ്പെട്ടതുകൊണ്ടും, അറിവിന്നു വി‌ഷയമാകാത്തതു പ്രമാണത്തിൽ പറയപ്പെടുകയില്ലാത്തതുംകൊണ്ടും, സൃഷ്ടിയുടെ നിമിത്തം *അവജ്ഞേയമായിട്ടുള്ളതാകയാൽ[1] അതിന്റെ ബോധം ജീവന്മാർക്ക് അനർഹമെന്നു പറയുന്നത് ബൈബിളിനു വിരുദ്ധമാകുന്നു. ഇനിയും ദേവകൃത്യനിമിത്തം അവാച്യമായിട്ടുള്ളതെന്നു പറയുന്നുവെങ്കിൽ ഭവബന്ധത്തോടുകൂടിയ ജീവന്മാർക്ക് അഗ്രാഹ്യവും അതിനാൽ ശ്രുതിയിൽ പറയപ്പെടാത്തതും ആയ പരമരഹസ്യമല്ലല്ലോ അവാച്യം. ഇവിടെ അങ്ങനെയല്ലല്ലോ. കൃത്യനിമിത്തം ദേവമഹിമപ്രകാശമെന്ന് യഹോവാ പറഞ്ഞിരിക്കുന്നല്ലോ, എന്നിട്ടും അതിനെ അവാച്യമെന്നു പറയുന്നത് 'അമ്മ മച്ചി' എന്നു പുത്രന്മാർ പറയുന്നതുപോലെതന്നെ വിചാരിക്കാം.

ഇങ്ങനെ ദൈവകൃത്യനിമിത്തത്തെക്കുറിച്ചും വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിച്ചിരിക്കുന്നു. അറിഞ്ഞിട്ടുള്ളത്

  1. അവജ്ഞേയം = അറിയേണ്ടത്
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/19&oldid=162540" എന്ന താളിൽനിന്ന് ശേഖരിച്ചത്