ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശു എന്നൊരാളുണ്ടായിരുന്നു എന്നുള്ളതുതന്നെ സന്ദേഹത്തിലായിരിക്കുന്നു.

അതായിരിക്കട്ടെ. വാസ്തമായിട്ടുണ്ടായിരുന്നെന്നുതന്നെ വിചാരിക്കാം - യേശുവിന് ജനനംമുതൽക്കേ മറ്റുള്ളവരെപ്പോലെ അല്ലാതെ വേറെ എന്തെങ്കിലും വിശേഷമുണ്ടായിരുന്നോ? ഗർഭത്തിലകപ്പെടാതെയോ യോനീസംബന്ധം കൂടാതെയോ ജനിച്ചോ? ജനിച്ചപ്പോൾ ലോകപ്രസിദ്ധങ്ങളായ അത്ഭുതങ്ങൾ എന്തെങ്കിലുമുണ്ടായോ? സാധാരണപ്രസിദ്ധങ്ങളായ അത്ഭുതങ്ങൾ‍ എന്തെങ്കിലുമുണ്ടായോ? സാധാരണ മനുഷ്യരൂപത്തെപ്പോലെയല്ലാതെ നാലു തല എട്ടുകൈ ഇങ്ങനെ വല്ലവിധവുമായിരുന്നോ? ജനിച്ചപ്പോൾ‍ത്തന്നെ എണീറ്റ്‌നടന്നു ഉപദേശിപ്പാൻ തുടങ്ങിയോ? വിശപ്പ്, ദാഹം, നിദ്ര, ജലം, മലം ഈവക ഉപാധികളോടു കൂടാതെ വളർന്നോ? ഇല്ലല്ലോ. പിന്നെ അദ്ദേഹം ജനിച്ച മുഹൂർത്തവിശേഷംകൊണ്ട് ആദ്യംതന്നെ മാതാവിങ്കൽ പാതിവ്രത്യദോഷശങ്ക ആരോപിക്കപ്പെട്ടു. രണ്ടാമത് ആ ദിക്കിൽ അന്നേദിവസം രണ്ടുദിവസത്തിനകംപ്രായമുള്ള മൂവായിരം കുട്ടികൾ കൊല്ലപ്പെടുകയും തന്നിമിത്തം ജനങ്ങൾക്കുണ്ടായ വ്യസനാധിക്യം ഹേതുവായിട്ടു ആ ദിക്കുമുഴുവൻ ശൂന്യമടഞ്ഞുപോകയും ചെയ്തു. ദൈവപുത്രനാണ്‌ ജനിച്ചതെങ്കിൽ അതുനിമിത്തം സന്തോഷപ്പെടാനുള്ള ദിക്കുമുഴുവനും ഇങ്ങനെ വ്യസനം കൊണ്ടാടുമോ? ഒരിക്കലുമില്ല. ആയതുകൊണ്ടു ക്രിസ്തുതന്നെ അനാദിയായിട്ടു ബന്ധിച്ച മൂലകാരണത്താൽ പൂർവ്വ കാലീന കർമ്മാനുസാരമായിട്ടു മായാകാര്യമായ ചർമ്മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്ത ധാതുക്കളെക്കൊണ്ടുണ്ടായ ശരീരത്തെ എടുത്തു ഗർഭോല്പത്തി ആയപ്പോൾ മാതാവിൻറെ മൂലാഗ്നികൊണ്ടു തപിച്ച ഗർഭസഞ്ചിയിൽ നിറഞ്ഞ നീരിൽ മുഴുകി വായുവിനാൽ നെരുങ്ങി തത്തിക്കളിച്ച് മാതാവിനുണ്ടായ വിശപ്പ് ദാഹം മുതലായ വേദനകലാൽ കഷ്ടപ്പെട്ട് യോനീദ്വാരത്തിൽ ഞെരുങ്ങി ജനനവേദനമുഴുവനും അനുഭവിച്ചു വളർന്നു ജനദ്രോഹം, ദൈവദൂഷണം മുതലായ കഠിനപാതകങ്ങളെ ചെയ്ത് അലഞ്ഞു തിരിഞ്ഞു 33-ആം വയസ്സിൽ താൻ ചെയ്ത മഹാദോഷങ്ങൾ നിമിത്തം കുരിശിൽതറക്കപ്പെട്ടു നിലവിളിച്ചു പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത വേദനകളോടു കൂടി മരിച്ചതുകൊണ്ടും മറ്റുകാരണങ്ങളാലും അദ്ദേഹം സാധാരണജീവന്മാരെക്കാളും ദുഷ്ട ജീവാനാനെന്നുള്ളതു തെളിവായിരിക്കുന്നു.

(മർക്കോസ് 13-അ. 32.വാ.) എന്നാൽ ആ നാളിനെയും നാഴികയും കുറിച്ച് പിതാവല്ലാതെ ഒരുത്തനും അറിയുന്നില്ല. സ്വർഗ്ഗത്തിലുള്ള ദൂതന്മാരാകട്ടെ പുത്രൻ (യേശു) ആകട്ടെ അറിയുന്നില്ല. ഈ വാക്യംകൊണ്ട് സർവ്വജ്ഞനായ (എല്ലാമറിഞ്ഞ) ദൈവം (പിതാവ്)

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/32&oldid=162555" എന്ന താളിൽനിന്ന് ശേഖരിച്ചത്