ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടത് ദൂരമാകുന്ന സ്വർഗ്ഗത്തിൽ നിന്നും പുഷ്ടിയായിരിക്കുന്ന ജറുസലമിനെ കണ്ടതിനും അതിൽ വല്ലതും കണ്ടുകിട്ടും എന്നുവച്ച് അതിനരികെ ചെന്നതു ജറുസാലമ്യരിൽ ന്യായം, കനിവ്, വിശ്വാസം മുതലായ നല്ല ഫലങ്ങൾ ഉണ്ടായിരിക്കുമോ എന്ന് അടുത്തന്വേ‌ഷിച്ചതിനും ഇലകൾ അല്ലാതെ ഒന്നും കാണാഞ്ഞത് ഇസ്രായേല്യരിൽ മാർഗ്ഗത്തിന്റെ പുറമെയുള്ള ആചാരങ്ങളായ വെറും വേ‌ഷമല്ലാതെ വിശ്വാസത്തിന്റെ ഫലങ്ങൾ യാതൊന്നും ഇല്ലാത്തതിനും അത്തിപ്പഴങ്ങളുടെ കാലം അപ്പോളല്ലാഞ്ഞു എന്നത് ജറുസലേം, തന്റെ സന്ദർശനകാലത്തെ അറിയാതിരുന്നതിനും ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നരുതെന്ന് യേശു ശപിച്ചതു നിന്നിൽ കല്ലിന്മേൽ കല്ലു ശേ‌ഷിക്കാതിരിക്കും നാളുകൾ വരുമെന്നതിനും, ഉടനെ അത്തി ഉണങ്ങിപ്പോയതു ജറൂസലേമിന്റെ നാശത്തിനും അടയാളമാകുന്നു എന്നു പറഞ്ഞാലും സർവ്വജ്ഞാനമില്ലെന്നുള്ളതിന് അധികസ്ഥിരതല്ലാതെ കുറവ് അല്പംപോലും കാണുന്നില്ല. എങ്ങനെ എന്നാൽ വെറും വേ‌ഷമല്ലാതെ കനിവ്, വിശ്വാസം മുതലായവ ഇല്ലാത്ത ജറുസലേമ്യരെ സ്വർഗ്ഗത്തുനിന്നും കാണുന്നതിനുമുമ്പിൽത്തന്നെ അവരുടെ വാസ്തവത്തെ അറിയുന്നതാണ് സർവ്വജ്ഞാനത്തിന്റെ ലക്ഷണം. അതുപോയിട്ട് സ്വർഗ്ഗത്തുനിന്നും കണ്ടപ്പോഴെങ്കിലുമറിഞ്ഞോ? അതും ഇല്ല. അടുത്തുചെന്ന് അന്വേ‌ഷിച്ചതിന്റെ ശേ‌ഷമല്ലേ അറിഞ്ഞൊള്ളു? ആയതുകൊണ്ട് ഇത് സർവ്വജ്ഞാനലക്ഷണമാണെങ്കിൽ എല്ലാവരേയും സർവ്വജ്ഞന്മാരെന്നു തന്നെ പറയാം. അല്ലാതെയും ജറുസലേമിനെ ശപിച്ചതു വലിയ അന്യായമല്ലയോ? വിശ്വാസം മുതലായവയെ ഉണ്ടാക്കുന്നത് പരിശുദ്ധാത്മാവിന്റെ ചുമതലയായ തൊഴിലായിരിക്കെ അപ്രകാരം ചെയ്തു നന്നാക്കാതിരുന്നതിന് അദ്ദേഹത്തെ അല്ലയോ ശപിക്കാനുള്ളത്? അത്രയുമല്ല, അത്തിമരത്തെ ശപിച്ചതാണ് അതിലും വിശേ‌ഷമായിട്ടുള്ളത്. ഇതെന്തൊരു ഭ്രാന്ത്? കഷ്ടം! കഷ്ടം! സാക്ഷാൽ സ്വർഗ്ഗത്തിലിരുന്നപ്പോൾ ഇല്ലാത്ത സർവ്വജ്ഞാനവും വകതിരിവുമാണോ യേശുവിനു ഭൂമിയിൽ വന്നിരുന്നപ്പോൾ ഉണ്ടായിരുന്നു എന്നു പറയുന്നത്? ഇനിയും,

(ലൂക്കോസ് 22. അ. 43-വാ) ആകാശത്തുനിന്ന് ഒരു ദേവദൂതൻ വന്ന് അവനെ ബലപ്പെടുത്തി (യോഹന്നാൻ 11-അ. 58-വാ.) യേശു യഹൂദന്മാരെ ഭയപ്പെട്ടു ഒളിച്ചുനടന്നു എന്നുകാണുകകൊണ്ട് സർവ്വകർതൃത്വവും സ്വാതന്ത്യ്രവുമുള്ളവനല്ലാ (ഭയന്നവനാകുന്നു).

(മത്തായി 26. അ. 37-വാ) യേശുനാഥൻ ദുഃഖപ്പെട്ട് അതിവ്യസനപ്പെട്ടുതുടങ്ങി. എന്റെ ആത്മാവു മരണംവരെയും മഹാദുഃഖപ്പെട്ടിരിക്കുന്നു എന്നു കാണുകയാൽ യേശു സമബുദ്ധിയുള്ളവനല്ലെന്നും ദുഃഖത്തെക്കുറിച്ചുപേടിയും സുഖത്തെക്കുറിച്ച് കാമവും ഉള്ളവനാ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/35&oldid=162558" എന്ന താളിൽനിന്ന് ശേഖരിച്ചത്