ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മെന്നും യേശുവിന് ആരാണോ പിതാവ് അവൻതന്നെ മറ്റുള്ളവർക്കും പിതാവ് എന്നും നിശ്ചയമാകുന്നു. (യറമിയ 31.അ. 9-വാ) ഞാൻ ഇസ്രയിലിന് പിതാവും എബ്രാഹിം എന്റെ കടിഞ്ഞൂലും ആകുന്നു; എന്ന് യഹോവാ പറഞ്ഞതായിട്ടും ഉണ്ട്. ഇനിയും ബൈബിളിൽ പലേടത്തും ഇതുപോലെ കാണാം. അതുകൊണ്ട് മറ്റുപലരേയും പുത്രന്മാരെന്നു പറഞ്ഞതുപോലെ യേശുവിനേയും പുത്രനെന്ന് ഒരുപചാരമായിട്ടു പറഞ്ഞുവെന്നല്ലാതെ ഇതിലേയ്ക്ക് അദ്ദേഹത്തിനുമാത്രം പ്രത്യേകിച്ചു യാതൊരു വിശേ‌ഷതയും കാണുന്നില്ല. ഈ സ്ഥിതിക്കു ദൈവപുത്രനെന്നു പറഞ്ഞതിനെ കാരണമാക്കിക്കൊണ്ട് ദൈവംതന്നെ എന്നു നിശ്ചയിക്കുന്നു എങ്കിൽ മേൽപറയപ്പെട്ട ദൈവപുത്രന്മാരുംകൂടി ദൈവങ്ങളാണെന്നും എബ്രഹാം മൂത്തപുത്രനാകയാൽ മൂത്ത ദൈവമെന്നും ആ മുറയ്ക്ക് 4*കടശിയിലുള്ളവനാക[1] കൊണ്ട് യേശു എല്ലാവരിലും ഇളയപുത്രനെന്നും ഇളയദൈവവുമാകുന്നു എന്നും അപ്പോൾ അനേകദൈവങ്ങളും ഉണ്ടെന്നു വന്നുപോകും. ആയതു പരിഹാസത്തിനിടയായിട്ടു ഭവിക്കും.

ഇനിയും മറിയമെന്ന കന്യകയിൽ ഭർതൃസംയോഗം കൂടാതെ ജനിചതുകൊണ്ട് യേശുവിനു ദേവത്വം ഉണ്ടെന്നുവരാം. എങ്കിൽ,

ആ സ്ത്രീയെ യോസപ്പിനു ഭാര്യയായിട്ടു നിയമിക്കപ്പെട്ടതിനുശേ‌ഷം ഗർഭം ധരിച്ചതുകൊണ്ട് അവനാൽ ആകട്ടെ വേറെ ആകട്ടെ ചേരപ്പെട്ടുതന്നെ ഗർഭം ധരിക്കണമെന്നല്ലാതെ ചേരാതെയാണെന്നു പറയുന്നതെങ്ങനെ?

യോസേപ്പും മറിയവും ലൗകിക ആശയെ തീരെ ത്യജിച്ചു മരണംവരെ ചേരാതെതന്നെ മനഃപൂർവ്വമായിട്ടു തപോവൃത്തിയിലിരുന്നു എങ്കിൽ അവർ വിവാഹനിയമത്തിൽ ഉൾപെടണമെന്നില്ലായിരുന്നല്ലോ, അല്ലാതെയും (മത്തായി 1-അ. 12-വാ.) അവൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളം അവൻ അവളെ അറിയാതെയിരുന്നു എന്നതുകൊണ്ട് മൂത്തമകനെ പെറ്റതിന്റെ ശേ‌ഷം ചേർന്നു എന്നും (യോഹന്നാൻ 2-അ. 12-വാ) അതിന്റെശേ‌ഷം അവനും അവന്റെ സഹോദരന്മാരും എന്നതുകൊണ്ട് അവർ രണ്ടുപേരും ആഗ്രഹമുള്ളവരായിരുന്നു എന്നല്ലാതെ ആഗ്രഹത്തെ ത്യജിച്ചവരല്ലെന്നും തെളിവായിരിക്കകൊണ്ട് പിന്നെ ചേർന്നതുപോലെതന്നെ മുൻപിലും ചേർന്നിരിക്കും. എന്നു തന്നെയുമല്ലാ വിവാഹം നിയമിക്കപ്പെട്ട ദിവസം മുതൽ അവർ രണ്ടുപേരും ഒരു സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നതും. അങ്ങനെയിരുന്നിട്ടും അവർ ചേർന്നിട്ടില്ലെന്നു നിങ്ങൾക്കെങ്ങനെ അറിയാം? അവർതന്നെ അപ്രകാരം പറഞ്ഞു എങ്കിൽ അത് അവരുടെ അഭി

  1. കടശിയിൽ = അവസാനമായി
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/38&oldid=162561" എന്ന താളിൽനിന്ന് ശേഖരിച്ചത്