ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്തുകൊണ്ട്? പ്രയോഗി ച്ചിട്ടും ഫലിച്ചില്ലാ എങ്കിൽ യേശുഉത്തരം പറഞ്ഞതായി പറയുന്ന മത്തായി 4-4 ശുദ്ധമേ നുണതന്നെയാണ്. ആകയാൽ യേശുവിനു വിശപ്പില്ലാഞ്ഞിട്ടും വിശപ്പിനെ അടക്കുവാൻ കഴിയുമായിരുന്നിട്ടും വേണ്ടെന്നു തോന്നീട്ടും അല്ല കല്ലിനെ അപ്പമാക്കാഞ്ഞത്, ദിവ്യശക്തി എന്നുവേണ്ട ഒരു ജാലശക്തി പോലും ഇല്ലാഞ്ഞിട്ടുതന്നെയാണ്. ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടും എന്ന പഴഞ്ചൊല്ലുപോലെയത്ര യേശുവിന്റെ ചിലപ്പോളുള്ള വാക്കുകൾ. പിന്നെ എന്തോന്നാ യിരുന്നു പരീക്ഷ? പിശാച് യേശുവിനെ എടുത്തുകൊണ്ടുചെന്നു ദേവാലയത്തിലെ മാളികമുകളിൽവച്ചുംകൊണ്ട് താഴത്തു ചാടുക, പാടുകേട് ഒന്നും വരാതെ ദൈവദൂതൻ വന്നു താങ്ങിക്കൊള്ളുമെന്നു പറഞ്ഞു. എന്നിട്ടോ? അപ്രകാരവും ചെയ്തില്ല. ഓഹോ! ഇവിടെ ഒന്നിനൊന്നു നല്ല ജയമായിട്ടുതന്നെയാണ് കാണുന്നത്. എങ്കിലും യേശു മുമ്പിൽ പറഞ്ഞതുപോലെ ഇതിലേയ്ക്കും ഉത്തരമായിട്ടു വല്ലതും പറഞ്ഞിട്ടുണ്ടോ? ഉണ്ട്, ഉണ്ട്. നിന്റെ കർത്താവായ ദൈവത്തെ പരീക്ഷിക്കരുതെന്നും കൂടി എഴുതിയിരിക്കുന്നില്ലയോ എന്നായിരുന്നു പറഞ്ഞത്. ഇത് എന്തൊരു അസംബന്ധം! പിശാച് പറഞ്ഞപ്രകാരം ചാടാതെയിരുന്നത് എന്തുകൊണ്ട്? യേശു ക്ഷമയുള്ളവനാകയാൽ അങ്ങനെ ചെയ്യാതെ ഇരുന്നതാണ് എങ്കിൽ ഇത്ര ക്ഷമയുള്ള പുണ്യവാളൻ അന്യായമായിട്ട് ചില സമയങ്ങളിൽ ചിലരെ ശപിക്കുകയും ക്രൂരവാക്കു പറകയും ചെയ്തിട്ടുണ്ടല്ലോ. അതു എന്തുകൊണ്ട്? അതിനാൽ ക്ഷമകൊണ്ടല്ല. ഭയപ്പെട്ടിട്ടത്ര ചാടാഞ്ഞത്. അല്ലാതെയും പിശാചിനാൽ പരീക്ഷിക്കപ്പെട്ട് ജയിക്കാനും ആത്മാവിന്റെ നിയോഗപ്രകാരവും തന്നെയാണ് യേശു പിശാചിന്റെ കയ്യിൽ അകപ്പെട്ടത് എന്നുള്ള സമാധാനം അസത്യമല്ലെന്നുവരികിൽ നിശ്ചയമായിട്ടും പരീക്ഷിപ്പാനുള്ള കടമ പിശാചിന്റെമേലും ആ സമയത്ത് പിൻവാങ്ങാതെ എതിർത്തുനിന്ന് ആ പരീക്ഷകളിൽ ഒക്കെ ജയിക്കേണ്ട കടമ യേശുവിന്റെമേലും ആകുന്നു. ആ സ്ഥിതിക്ക് പിശാച് പരീക്ഷയ്ക്കുവേണ്ടി പറഞ്ഞതെല്ലാം നടത്തി ജയവീരനായി ക്കൊള്ളാതെ 3*ചോമാരിയായി[1] ഇരുന്നുകളഞ്ഞതും ആ സമയത്ത് ആവശ്യമില്ലാത്തവയായ ചില വാക്കുകളെ പറഞ്ഞതും അല്ലയോ തന്നെ അയച്ച ആത്മാവിന്റെയും ദൈവത്തിന്റെയും അഭിപ്രായത്തിനും താൻ ഏറ്റുകൊണ്ടുവന്ന കാര്യത്തിനും നേരെ വിരുദ്ധമായിട്ടുള്ളത്?

അതും ഇരിക്കട്ടെ. ഇനി യേശു ദൈവത്തിന്റെ ഒരു കൃപയുള്ളവനെന്നുവരികിലും നിശ്ചയമായിട്ട് ദേവദൂതൻ വന്ന് രക്ഷിക്കുമെന്നു ധൈര്യപ്പെട്ടു താഴത്തു ചാടിക്കളയരുതാഞ്ഞോ? അല്ലാത്തപക്ഷം തന്റെ

  1. ചോമാരി = മഠയൻ
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/45&oldid=162569" എന്ന താളിൽനിന്ന് ശേഖരിച്ചത്