ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശു ജീവിച്ചവരിൽ ഒന്നാമൻ എന്നല്ലാതെ ജീവിപ്പിക്കപ്പെട്ടവരിൽ ഒന്നാമനെന്നു പറഞ്ഞില്ലല്ലോ എന്നാൽ,

ഏവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നോ ആ അവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവനായാലും താനെ ജീവിച്ചവനും കൂടിയാകുന്നു. ഇന്നലെ രാത്രി ഇടിവെട്ടി. അതുകേട്ട് ഞാൻഎഴുന്നേറ്റു എന്ന് ഒരുവൻ പറയുമ്പോൾ ശബ്ദം ഹേതുവായിട്ടെങ്കിലും ഞാൻഎഴുന്നേറ്റു എന്നു പറയുന്നതുപോലെ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവൻ താനേ ജീവിച്ചവനും ആകുന്നു.

ഇനി യേശു അന്യന്മാരാൽ ജീവിപ്പിക്കപ്പെടാതെ താനേ ജീവിച്ചവൻ തന്നെ ആണോ? അല്ലല്ല. അദ്ദേഹവും ജീവിപ്പിക്കപ്പെട്ടവൻ തന്നെ എന്ന് (റോമർ 15-അ. 24-വാ) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്നും എഴുപ്പി എന്നും (കൊരിന്തി. 15-അ. 12 മുതൽ 15-വാ.) വരെ യേശു ഉയർന്ന് എഴുന്നു എന്നും കാരണം കൂടാതെ പറഞ്ഞും വച്ച് തൽക്ഷണംതന്നെ ദൈവത്താൽ എഴുന്നേൽപ്പിക്കപ്പെട്ടു എന്നു കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു.

(റോമാ. 4-അ. 24-വാ) യേശുവിനെ ജീവനോടെ എഴുപ്പിയവനെ വിശ്വസിക്കാ എന്നും. (അപ്പോസ്തലർ നടപ്പ് 3-അ. 5-വാ) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്നും എഴുപ്പി എന്നും (കൊരിന്തി 15-അ. 12 മുതൽ 15-വാ.) യേശു ഉയര്ത്തു എഴുന്നേറ്റുവന്നു വന്നു എന്നും കാരണം കൂടാതെ പറഞ്ഞും വെച്ച് തൽക്ഷണംതന്നെ ദൈവത്താൽ എഴുന്നെല്പിക്കപ്പെട്ടു എന്ന് കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു. (റോമാ. 10-അ. 8 മുതൽ 10-വാ.) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് എഴുന്നേല്പിച്ചു എന്നു നിന്റെ ഹൃദയത്തോടെ വിശ്വസിച്ചാൽ നീ രക്ഷപ്പെടുമെന്നു പരി‌ഷ്കാരമായി പറയുന്നു. ആകയാൽ യേശു മരിച്ചുയിർത്തവരിൽ ഒന്നാമനെന്ന പ്രമാണവാക്യം ശരിയാണെന്നുവരികിൽ മരിച്ചവരെ ജീവിപ്പിച്ചു എന്നത് അബദ്ധം തന്നെ.

ഇനി യേശു ജനങ്ങളുടെ സകല പാപങ്ങൾക്കും ബലിയായിട്ട് മരിച്ചതുകൊണ്ട് ദൈവം എന്നു പറയാം എങ്കിൽ,

ഏതു ദൈവത്തിന് ആരാണ് യേശുവിനെ ബലിയായിട്ടു കൊടുത്തത്? കുറ്റം ചെയ്ത യേശുവിനെ യഹൂദന്മാർ പിടിച്ചു കൊന്നുകളഞ്ഞു. അല്ലാതെ ഒരിക്കലും ബലിയായതല്ല. അദ്ദേഹം കുറ്റക്കാരനല്ലാഞ്ഞു എങ്കിൽ യഹൂദന്മാർ കൊല്ലുകയും ഇല്ലായിരുന്നല്ലോ. അത്രയുമല്ലാ പാപബലിയായിട്ടു മരിക്കുന്നതിലേയ്ക്കു അവതരിച്ചവനാണെങ്കിൽ താൻ നേരെ മനസ്സോടുകൂടി യഹൂദന്മാരുടെയിടയിൽ പരസ്യ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/48&oldid=162572" എന്ന താളിൽനിന്ന് ശേഖരിച്ചത്