ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വാസപ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് സന്ദേഹമില്ലാ. ക്രിസ്തു നരകത്തിൽതന്നെ പോയിരിക്കുന്നു എന്നു തീർച്ചയായിരിക്കുന്നു.

ഇനിയും നരകത്തിൽ പോയവർക്ക് തിരിച്ചു കരേറ്റമില്ലെന്നു നിങ്ങൾതന്നെ സിദ്ധാന്തമായിട്ടു പറയുന്നതുകൊണ്ട് നരകത്തിൽ പോയവനായ യേശുവും അപ്രകാരംതന്നെ മടങ്ങി കരേറീട്ടില്ലെന്നു നിശ്ചയിക്കുന്നതിനേ ന്യായമുള്ളു. ഇതിലേയ്ക്കു അനുകൂലമായിട്ട് (യോഹന്നാൻ 20-അ. 17-വാ.) എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറി പോയിട്ടില്ലാ എന്നിങ്ങനെ പ്രമാണവും സിദ്ധിച്ചിരിക്കയാൽ സംശയമില്ലാ. മോക്ഷത്തിൽ വ്യാപിക്കാത്ത സ്ഥിതിക്കു എങ്ങും വ്യാപിച്ചിരുന്നു എന്നും പറയാനും പാടില്ല. അതുകൊണ്ടു തന്റെ യോഗ്യതയ്ക്കു തക്കവണ്ണം ചെന്നുചേർന്ന സ്ഥാനവും ആരായാലും ശരി ചെന്നകപ്പെട്ടവർക്ക് ഒരുകാലത്തും മോചനമില്ലാത്ത സ്ഥലവും ആയ നിത്യനരകത്തിൽ തന്നെ അടങ്ങിക്കിടക്കുന്ന എന്നല്ലാതെ വേറെ ഒരു വിധത്തിലും പറയുന്നതിലേയ്ക്ക് ശ്രുതിയും യുക്തിയും അനുഭവവും ഒന്നും തന്നെ ഇല്ലാ.

ആകയാൽ (യോഹ. 20-അ. 28-വാ.) ദൈവം, (മത്തായി 1-അ. 23-വാ.) നമ്മോടുകൂടെയുള്ള ദൈവം, (എബ്ര. 1-അ. 8-വാ.) നിത്യസിംഹാസനസ്ഥനായ ദൈവം (റോമ. 9-അ. 5-വാ.) എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനായി സർവ്വത്തിൻമേലും ദൈവമായവൻ. (യഹൂദാ 25-അ. തീമോ 1-അ. 17-വാ.) നമ്മുടെ രക്ഷിതാവാകുന്ന ഏക ജ്ഞാനിയായ ദൈവം, (1 തമോ. 6-അ. 14 മുതൽ 16 വരെ വാ.) ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും, (1.യോഹ. 3-അ. 16-വാ.) നമുക്കുവേണ്ടി തന്റെ ജീവനെവച്ച ദൈവം, (അപ്പൊ: നടപ്പ് 20-അ. 28-വാ.) നമ്മെ സ്വന്തം രക്തത്താൽ സമ്പാദിച്ച ദൈവം, (തീത്തൂ 2-അ. 14-വാ.) മഹാ ദൈവം. (1 തീമോ 3-അ. 16-വാ.) ജഡത്തിൽ വെളിപ്പെട്ട ദൈവം, (1 യോഹ. 5-അ. 2-വാ.) സത്യദൈവം, (എശായ 9-അ. 6-വാ.) ശക്തിയുള്ള ദൈവം, (യോഹ. 1-അ. 1-വാ.) വചനമാകുന്നദൈവം, (വെളി. 17-അ. 14-വാ.) കർത്താധികർത്താവ്, (ലൂക്കാ. 2-അ. 6-വാ.) കർത്താവാകുന്ന ക്രിസ്തു, (വെളി 1-അ. 8-വാ.) ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ കർത്താവ്, (1കൊരി. 8-അ. 6-വാ.) യേശു ക്രിസ്തു എന്ന ഏക കർത്താവ്, (എശായ 6-അ. 5-വാ.) സൈന്യങ്ങളുടെ യഹോവയായ കർത്താവ്, (യോഹ 12-അ. 38-വാ. 1 കൊരിന്തി 2-അ. 8-വാ.) മഹത്വത്തിൽ കർത്താവ്, (റോമാ 14-അ. 8-വാ.) ജീവികൾക്കും മരിച്ചവർക്കും കർത്താവ്, (2 കൊരി. 15-അ. 47-വാ.) സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവ്, (നീതി

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/56&oldid=162581" എന്ന താളിൽനിന്ന് ശേഖരിച്ചത്