ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും കരുനയുള്ളവനെന്നർത്ഥമുള്ളതായി പറയുന്നു, അൽപ്പാഒമേഗാ (വെളി. 22-അ. 13-വാ.) ആദിയും അന്തവും, (വെളി. 3-അ. 14-വാ.) ആമേൻ, (വെളി. 19-അ. 16-വാ.) രാജാധിരാജാവ്, (എബ്രാ. 1-അ. 12-വാ.) യഥാവാൻ, (വെളി, 2-അ. 23-വാ.) ഉൾപ്പൂവുകളെയും ഹൃദയങ്ങളേയും ആരായുന്നവൻ, (കൊലാ. 1-അ. 17-വാ.) സർവത്തിനും മുമ്പൻ, (യോഹ. 16-അ. 30) സകലവും അറിയുന്നവൻ, (കൊലൊ 1-അ. 8-വാ.) സകലവും സൃഷ്ടിച്ചവൻ, (വെളി, 1-അ. 8-വാ.) സർവശക്തൻ, (2 തെസ്സ.1-അ. 8-വാ) നിത്യൻ, (എശായാ 9-6) നിത്യപിതാവ്, (യറമി 23-അ. 5-വാ.) രാജാവ്, (വെളി. 22-അ. 12-വാ.) പ്രതിഫലം കൊടുക്കുന്നവൻ, (മത്താ.9-അ. 6-വാ.) പാപങ്ങളെ മോചിക്കുന്നവൻ, (യോഹ. 6-അ. 53,54-വാ.) മരിച്ച വരെ ഉയർപ്പിക്കുന്നവൻ, (എബ്ര. 13-അ. 8-വാ.) മാറ്റമില്ലാത്തവൻ, (വെളി.22-അ. 13-വാ.) ഒന്നാമത്തവനും ഒടുക്കത്തവനും, (ലൂക്കാ, 1-അ. 76-വാ.), അത്യുന്നതൻ, (എശാ. 40-അ. 3-വാ., യറി. 23-അ. 6-വാ.) യഹോവാ എന്നിങ്ങനെ എല്ലാം യേശുവിനുള്ളതായി പറയപ്പെടുന്ന നാമങ്ങളൊന്നും യേശുവിനു ചേരുകയില്ല. ഇപ്രകാരമുള്ളവനായിരുന്ന യേശുവിനെ ദൈവമെന്നു സ്ഥാപിപ്പാൻവേണ്ടി പറഞ്ഞിട്ടുള്ള അയുക്തങ്ങളും അസത്യങ്ങളുമായ സമാധാനങ്ങളെയും സംഭവിച്ചിട്ടില്ലാത്തതുകളായ മഹിമകളെയും നോക്കുമ്പോൾ ഇനി ആരെയാണ് ഏതു ജീവന്മാരെയാണ് നിങ്ങളുടെ ഈ ന്യായപ്രകാരം ദൈവമെന്നു സ്ഥാപിപ്പാൻ പാടില്ലാത്തത്? കഷ്ടം! കഷ്ടം! എന്തെങ്കിലും തൽക്കാല കാര്യലാഭത്തെക്കരുതി മടി കൂടാതെ ഇതിൻമണ്ണം പറഞ്ഞുകൊണ്ടു നടപ്പാൻ തുനിഞ്ഞാലും കേൾക്കുന്നവർക്കെല്ലാവർക്കും ഒരുപോലെ മതി കെട്ടുപോകുമെന്നു നിരൂപിച്ചോ?

ഇങ്ങനെ യേശുവിനെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/57&oldid=162582" എന്ന താളിൽനിന്ന് ശേഖരിച്ചത്