ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രിസ്തു ലോകാവസാനത്തു വിചാരണ ചെയ്തവനായിട്ടു വരും എന്നു നിങ്ങൾ പറയുന്നുവല്ലോ. വിചാരണകാലത്തിനുമുൻമ്പേ മരിച്ചവർ എല്ലാപേരും ചെന്നുചേരുന്നതു നരകമോക്ഷങ്ങളിലോ? വേറെവല്ല സ്ഥലത്തോ? വേറെ സ്ഥലത്താകുന്നുവെങ്കിൽ ആദം അബ്രഹാം മുതലായവരും വിചാരണകാലത്തിനുമുൻമ്പേതന്നെ മോക്ഷത്തിലും മറ്റു പല നരകത്തിലും പ്രവേശിച്ചുവെന്നു നിങ്ങളുടെ ബൈബിൾ പറയുന്നതു കള്ളമാകുന്നു.

മരിച്ചവരെല്ലാപേരും തൽക്ഷണം തന്നെ നരകത്തിലും മോക്ഷത്തിലും ചെന്നു സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരികിൽ ലോകാവസാനകാലത്തിൽ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണചെയ്യണം എങ്കിൽ ആ വിചാരണകൊണ്ട് മുക്തിയിൽ ഇരുന്നവരെ നരകത്തിലും, നരകത്തിൽ ഇരുന്നവരെ മുക്തിയിലും മാറ്റിമാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കിൽ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നുമില്ലല്ലോ. എന്നാൽ മുൻമ്പേ ഇരുന്ന പൃഅകാരംതന്നെ മുക്തിയിൽ ഇരുന്നവരെ നരകത്തിലും ഇടുമെങ്കിൽ അദ്ദേഹം നൂതനമായി വിചാരണചെയ്യുമെന്നുള്ളത് എന്തിനായിട്ട്? ആകയാൽ ലോകാവസാനത്തിൽ വിചാരണയെന്നൊന്നുണ്ടെന്നതു പറയുന്നതുതന്നെ ശുദ്ധകള്ളമാകുന്നു.

ഇനിയും അദ്ദേഹം വിചാരണ ചെയ്യുമ്പോൾ മദ്ധ്യസ്ഥനായിരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ. ആത്മാക്കൾ യാതൊരു കർമ്മവും ചെയ്യാതിരിക്കെ തന്റെ മനസ്സുപോലെ ചിലരെ സുഖഭോഗികളായിട്ടും ചിലരെ ദുഃഖാനുഭോഗികളായിട്ടും സൃഷ്ടിച്ചതുകൊണ്ട് പക്ഷപാതിയായിരിക്കുന്നവൻ മദ്ധ്യസ്ഥനാകുന്നതിനു യോഗ്യനല്ല.

ഇനി കൃസ്തുവാകട്ടെ വിചാരണകാലത്ത് ഏതുപ്രമാണംകൊണ്ടു വിചാരിക്കും? ബൈബിളിനെകൊണ്ടു വിചാരിക്കും എങ്കിൽ ആ പുസ്തകം അനേകകോടി മൂഖങ്ങളായി പിരിഞ്ഞു മുന്നുംപിന്നും ഒന്നിനൊന്നു വിപരീതപ്പെട്ട് ഒരു പേകൂത്തുപോലെ ഇരിക്കുന്നതിനെ നിങ്ങൾ നല്ലതിന്മണ്ണം കണ്ടിരിക്കുമല്ലോ. അതിനെകൊണ്ടുതന്നെ നീതി വിചാരിക്കുന്നതെങ്ങിനെ? അതിനെകൊണ്ടുതന്നെ ഒരുവേള വിചാരിച്ചാലും ആ ബൈബിളിനെ കണ്ടും കേട്ടും അറിയാത്ത പലപല ദേശങ്ങളിലിരിക്കുന്ന ജനങ്ങൾക്ക് ഏതിനെകൊണ്ട് നീതിവിചാരിക്കും? ഇന്നതു നല്ലത് ഇന്നതുചീത്ത എന്നു പകുത്തറിയുന്ന വിവേചനകളുള്ള മനസ്സാക്ഷിയെ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/58&oldid=162583" എന്ന താളിൽനിന്ന് ശേഖരിച്ചത്