ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടുവിചാരിക്കുമെങ്കിൽ മുൻപറഞ്ഞപോലെ നല്ലതും ചീത്തയും ഇന്നതിനാകുന്നു എന്ന് അറിയുന്നതിന് സമ്പ്രദായശാസ്തങ്ങൾ കൂടാതെ കഴികയില്ലാ. ആകയാൽ അവനവൻ കൈകൊണ്ടിരിക്കുന്ന സമ്പ്രദായകശാസ്ത്രങ്ങൽക്കു ചേർച്ചയായിട്ടുതന്നെ അവനവന് അറിവുണ്ടായിരിക്കും. ആ സ്ഥിതിക്ക് അവനവന്റെ അറിവാകുന്ന് മനസാക്ഷിയെക്കൊണ്ടു വിചാരിക്കേണ്ടതാണെങ്കിൽ അവനവന്റെ മതശാസ്ത്രങ്ങളെതന്നെ പ്രമാണമാക്കിക്കൊണ്ടു വിചാരിക്കേണ്ടിവരും. അങ്ങനെ വിചാരിക്കുന്ന പക്ഷം ബൈബിളിനെതന്നെ പ്രമാണമാക്കികൊണ്ടു വിചാരിക്കുമെന്നും മറ്റൂള്ള മതശാസ്ത്രങ്ങളെല്ലാം അസത്യശാസ്ത്രങ്ങളാണെന്നും നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും നടന്നു ഘോഷിക്കുന്നതു വലിയ കള്ളം ആയിപ്പോകും. അവർക്കും ബൈബിളിനെകൊണ്ടുതന്നെ വിചാരിക്കുമെങ്കിൽ അവരുടെ ജനനംമുതൽ മരണംവരെയും കണ്ടുംകേട്ടും അറിയാത്ത ബൈബിൾ കൽപനകളെ അവരു കൈകൊണ്ടില്ലാ എന്ന് കോപിച്ച് അവരെ ദണ്ഡിപ്പിക്കുന്നതു മഹാകഠിനവും അന്യായവും ആയിപ്പോകും. ആയതിനാൽ ക്രിസ്തുവിനു വിചാരണ ചെയ്യുന്നതിലേക്കും പ്രമാണമേ ഇല്ലാ.

ക്രിസ്തു, തന്നെ വിചാരിക്കാത്തവരെ നിത്യനരകത്തിൽ തള്ളികളയുമെന്നു നിങ്ങൾ പറയുന്നുവല്ലോ. ഗർഭത്തിൽ ഇരിക്കുമ്പോഴും ജനിക്കുമ്പോഴും ജനിച്ചതിന്റെ ശേഷം ശിശുപ്രായത്തിലും മരിച്ചുപോയ ആത്മാക്കളും, കുരുടും ചെകിടും ആയിരുന്നു, മരിച്ചുപോയവരും ക്രിസ്തുമതം നടപ്പാകാത്ത ദേശങ്ങളിൽ ഇരുന്ന് അവനവന്റെ മതശാസ്തംകൊണ്ടു സിദ്ദിച്ച അറിവിൻപ്രകാരം സന്മാർഗ്ഗികളായിരുന്നു മരിച്ചുപോയവരും ക്രിസ്തുവിനെ അറിഞ്ഞും വിശ്വസിച്ചും ഇരിക്കയില്ല.

ബൈബിളിനെ പഠിച്ചറിഞ്ഞിട്ടും അതു ദൈവശാസ്തം എന്നും വിശ്വാസം വരാതെ താൻ കൈകൊണ്ടിരിക്കുന്ന മതത്തിൽ തന്നെ ഇരുന്നുമരിച്ചവരും ക്രിസ്തുവിനെ വിശ്വ്വസിച്ചിരിക്കയില്ലല്ലോ. അപ്പോൾ ആ ആത്മാക്കളെ നരകത്തിൽ തള്ളുമോ മുക്തിയിൽ ചേർക്കുമോ? നരകത്തിൽ തള്ളിമെങ്കിൽ അതുപോലെത്തെ അന്യായം വേറെ ഒന്നും ഇല്ല. മുക്തിയിൽ ഇരുത്തുമെങ്കിൽ, തന്നെ വിശ്വസിക്കാത്തവരെ നരകത്തിൽ തള്ളികളയുമെന്നു പറയുന്നത് ഒട്ടും ചേരുകയും ഇല്ലാ.

നിങ്ങളുടെ ദൈവം ആത്മാകളെ ഇടക്കാലത്തു സൃഷ്ടിക്കുകയും അവരോടുകൂടിതന്നെ അശുദ്ധമതത്തേയും ശുദ്ധം ഇല്ലാത്ത കരണാദികളെയും കാമക്രോധലോഭമോഹമദമാത്സര്യഗുണങ്ങളെയും അദ്ദേഹത്തിനാൽ അല്ലാതെ മനുഷ്യരിൽ ഒരുവരാലും അനുഷ്ടിക്കപ്പെടുവാൻ കഴി

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/59&oldid=162584" എന്ന താളിൽനിന്ന് ശേഖരിച്ചത്