ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശമിച്ച് പകുത്തറിവുണ്ടാകുമ്പോൾ ആത്മാവും വന്നു അല്ലയോ മനു‌ഷ്യന്റെ മരണംവരെ പത്തുപ്രാവശ്യം ഭ്രാന്തുവന്നു ശമിച്ചു എങ്കിൽ ദൈവം ആത്മാവിനേയും പത്തു പ്രാവശ്യവും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തതായിരിക്കും. ഇത് "അതിശയം അതിശയം! വലിയ അതിശയം തന്നെ." അതുമിരിക്കട്ടെ, പ്രതിദിനം ജാഗ്രത്തും സ്വപ്നവും കടന്നു ഒന്നും അറിയാതെ ഉറങ്ങുമ്പോൾ സാമാന്യ ജ്ഞാനവും വിശേ‌ഷ ജ്ഞാനവും കാണുന്നില്ലല്ലോ. സാമാന്യ ജ്ഞാനമുള്ള മൃഗാദികൾക്കുപോലും ആത്മാവില്ലെന്നു പറയുന്നവർ എങ്ങിനെയാണ് ഒന്നും അറിയാതെ സു‌ഷുപ്തിയവസ്ഥയിൽ ആത്മാവുണ്ടെന്നു പറയുന്നത്? മൂർച്ചാവസ്ഥയിലോ പിന്നെ ചോദിക്കേണ്ടതില്ലല്ലോ. ഈ സമയങ്ങളിൽ ദൈവം ആത്മാവിനെ കൊണ്ടുപോയി സു‌ഷുപ്തി, മൂർച്ഛ, ഇവകൾ വിടുമ്പോൾ തിരിച്ചു കൊണ്ടു വിടുമായിരിക്കാം. അതുമിരിക്കട്ടെ. ശസ്ത്രക്രിയകൊണ്ടു ചികിത്സിക്കുമ്പോൾ വേദനയറിയാതെ ഇരിക്കുന്നതിന് ഡാക്ടർ ക്ലോറൊഫാറത്തെ എടുത്തു മൂക്കിൽ പിടിക്കുമ്പോൾ സാമാന്യജ്ഞാനവും വിശേ‌ഷജ്ഞാനവും ഇല്ലാതെ പോകുന്നുവല്ലോ. അപ്പോൾ ദൈവം ആത്മാവിനെ കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്യുകയാണോ? കൊള്ളാം! കൊള്ളാം!

ഇതിനെക്കുറിച്ച് ക്രിസ്ത്യന്മാരായ യൂറോപ്യ പണ്ഡിതന്മാർ പ്രത്യക്ഷമായി കണ്ട് എഴുതിയിട്ടുള്ളവയിൽ ചിലതിനെ ഇവിടെ കാണിക്കുന്നു. മൃഗത്തിന്റെ അറിവ് മനു‌ഷ്യരുടെ അറിവിനോട് മുഴുവനും ശരിയായിട്ടിരിക്കുന്നു. മൃഗത്തിന്റെ വിശേ‌ഷ ജ്ഞാനത്തിനും മനു‌ഷ്യന്റെ യുക്തിക്കും ഏറെ ഭേദമില്ല മനു‌ഷ്യശരീരമായത് പരി‌ഷ്ക്കരിക്കപ്പെട്ട മൃഗശരീരമാകുന്നു. മനു‌ഷ്യാത്മാവോ?വർദ്ധിക്കപ്പെട്ട മൃഗാത്മാവു തന്നെയാണ് (Burmeister).

മൃഗങ്ങൾക്കു മനസ്സ്, ബുദ്ധി,ചിത്തം, ഈ അന്തഃകരണങ്ങൾ ഇല്ലെന്നുള്ളത് അനുഭവത്താൽ നി‌ഷേധിക്കപ്പെട്ടിരിക്കുന്നു. (Czolde)മൃഗങ്ങൾക്കു, അന്തഃകരണമില്ലെന്നു നി‌ഷേധിക്കുന്നത് വലിയ അറിവുകേടാകുന്നു. അവകൾക്കു ആലോചനയുണ്ട്. ഓർമ്മയുണ്ട്. സ്നേഹദ്വേ‌ഷങ്ങൾ ഉണ്ട്. അതുകളുടെ ഇന്ദ്രിയജ്ഞാനം നമ്മുടേതിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നു(Systeme de le Nature) ബോർണിയോ, സുമിത്രാ, വാളനി‌ഷ്യ എന്നീ സ്ഥലങ്ങളിലെ കാടുകളിൽ കുരങ്ങനെപ്പോലെയുള്ള ജനങ്ങൾ ഉണ്ട്. അവ ആകൃതികൊണ്ടും അറിവുകൊണ്ടും കുരങ്ങിനെക്കാൾ വിശേ‌ഷമുള്ളവരെന്ന് തോന്നുന്നില്ല. അവർക്ക് ജ്ഞാപകവും എണ്ണവും ഭൂതഭവി‌ഷ്യവർത്തമാന കാലങ്ങളെപ്പറ്റി യാതൊന്നും ഇല്ലാത്തവരായിത്ത

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/80&oldid=162608" എന്ന താളിൽനിന്ന് ശേഖരിച്ചത്