ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪ ക്ഷത്രപ്രഭാവം

   പ്രാണനിൽ   കൊതിയുണ്ടെങ്കിൽ   ഞാൻ   സ്വേച്ഛയാ
   യി മുഗളന്മാരുടെ കൂടാരത്തിലേയ്ക്ക   മടങ്ങിവരുമോ? സ
   ത്യം   പറഞ്ഞാൽ   മുഗളന്മരെനിക്കു   മാപ്പുതരുമെന്നാ
   ശിച്ചുകൊണ്ടല്ലാ  ഞാൻ   മടങ്ങിവരുന്നതു്.  വളരെ നാ
   ളോളം   മുഗളന്മാരുമായി   സഹവസിച്ചതുകൊണ്ടു്  എ
   നിക്കു് അവരെ  നല്ല  പരിചയമായി.  ആൿബർ   ചക്ര
   വർത്തിയെപ്പോലും ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു. അ
   ദ്ദേഹം വലിയ കൌശലക്കാരനും  അവിവേകിയും   ക
   പടരാജനീതിതന്ത്രജ്ഞനുമാണു് . അങ്ങോ? _   അങ്ങു
   ബുദ്ധിശൂന്യനും  മൂർഖനും  ദ്രോഹിയും   രക്തപാനത്തെ 
   ഇച്ഛിക്കുന്ന പിശാചുമാണു്!

പൃത്ഥ്വി_ ( കരുണാഭരദൃഷ്ടിയോടെ ശക്തസിംഹനെ

   നോക്കുന്നു.)

സലീം_താൻ ഗൃഹത്തിൽനിന്നു പുറത്താക്കപ്പെട്ടവനും

   മുഗളന്മാരുടെ   എച്ചിൽ നക്കുന്നവനുമായ   തെണ്ടിനാ
   യായണു് _ കണ്ണു  ചുകപ്പിച്ചുകൊള്ളു ! ചതിയന്റെ   ശി
   ക്ഷ മരണമാണ്, പക്ഷേ അതിനുമുമ്പിൽ  ഈ  ചവിട്ടും
   വാങ്ങിച്ചുകൊണ്ടുപോ ! _ (ചവിട്ടുന്നു)    ഇയ്യാളെ   തട
   വിൽ  കൊണ്ടുപോയാക്കൂ !  നാളെ    പ്രഭാതത്തിൽത
   ന്നെ   ഇയാളെ   നായാട്ടുനായ്ക്കളുടെ   മുമ്പിലിട്ടു   കൊടു
   ക്കണം.
                      (പോകുന്നു)

ശക്ത _ അല്പനേരത്തേയ്ക്കു വല്ലതും ഈ കയ്യാമം ഒന്നു

   തുറന്നുതരുമോ? പിന്നെ എന്തൊരു  ശിക്ഷ  ലഭിച്ചാലും
   എനിക്കു   വിരോധമില്ല. ഒരു  പ്രാവശ്യമെങ്കിലും  ഒന്നു 
   തുറന്നുതരണേ!

പൃത്ഥ്വി_( വീണ്ടും കരുണാപൂർണ്ണദൃഷ്ടിയോടെ ശക്തസിം

   ഹനെ നോക്കുന്നു.)
        (ശക്തസിംഹൻ  തന്നെത്താൻ   ബന്ധനത്തിൽനി
   ന്നു വേർപെടുന്നതിനു ശ്രമിക്കുന്നു. തത്സമയം ശിപായ

മാർ അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/136&oldid=162650" എന്ന താളിൽനിന്ന് ശേഖരിച്ചത്