ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമീപത്തു് അസംഖ്യം സ്ത്രീകളുണ്ടു്. അവരെ കേവലം ഭോഗസാധനങ്ങളായിട്ടു മാത്രമേ ഞാൻ ഗണിച്ചിട്ടുള്ളൂ--മാനനീയകളല്ല. മേഹർ-എന്റെ പിതാവും ഹിന്ദുസ്ഥാൻ ചക്രവർത്തിയുമായ അവിടത്തെ മുഖത്തുനിന്നു് ഇപ്രകാരം വിവേകശൂന്യങ്ങളായ വാക്കുകൾ നിർഗമിക്കുന്നതു് ആശ്ചർയ്യം തന്നെ. സ്ത്രീകൾ പുരുഷന്മാരുടെ സുഖസാധനങ്ങളാണെന്നു അവിടന്നു വിചാരിക്കുന്നുവല്ലോ. അവർക്കും പുരുഷന്മാരെപ്പോലെ ബുദ്ധിയും സുഖദു;ഖ ജ്ഞാനവുമു​ണ്ടു്. സ്ത്രീകൾ ഭോഗ്യവസ്തുക്കളാണത്രേ! സ്ത്രീകൾ തങ്ങളുടെ സഹധർമ്മണികളാണെന്നും അവരെ ബഹുമാനിക്കുന്ന രാജ്യത്തു മാത്രമേ സദാ സന്തുഷ്ടിയുണ്ടാകയുള്ളുവെന്നുമാണു ഹിന്ദുക്കളുടെ അഭിപ്രായമെന്നു് അമ്മ പറയുന്നതു ഞാൻ കേട്ടിട്ടുണ്ടു്. പക്ഷേ അബലകളെ മാനിക്കുക കൂടി ചെയ്യരുതെന്നാണു അവിടത്തെ അഭിമതം. പുരുഷന്മാർ തങ്ങളുടെ സുഖാനുഭവത്തിനു വേണ്ടിയാണു ജനിച്ചിട്ടുള്ളതെന്നു വനിതകൾക്കും പറയാമെങ്കിലും അവർക്ക് തലച്ചോറുള്ളതുകൊണ്ടാണു് അപ്രകാരമുള്ള അവിവേകവാക്കുകൾ അവരുടെ മുഖത്തു നിന്നു വീഴാത്തതു്. സ്വാർത്ഥപരിത്യാഗം നിമിത്തമാണു് അവർ തങ്ങളുടെ സൌഖ്യത്തെ പുരുഷന്മാർക്കു ബലികഴിക്കുന്നതു്. പുരുഷന്മാരുടെ സ്വാർത്ഥപ്രതിപത്തി കൊണ്ടു് അവർ തന്വംഗികളെ മാനിക്കുകകൂടി ചെയ്യുന്നില്ല. അവരുടെ അധർമ്മവും ക്രൂരതയും നോക്കൂ! അവർ സ്ത്രീകളോടു് അധർമ്മം പ്രവർത്തിച്ചു് അവരുടെ ജീവിതഭാരത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു.

ആക്ബർ-മേഹർ! നിന്നോടു തർക്കിക്കുന്നതിനോ ഇപ്രകാരമുള്ള അധികപ്രസംഗം കേൾക്കുന്നതിനോ എനിക്കാഗ്രഹമില്ല. എന്റെ കല്പനയെ മൌനമായി അനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/162&oldid=162676" എന്ന താളിൽനിന്ന് ശേഖരിച്ചത്