ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാണ് , പക്ഷേ ഇവിടെനിന്നു പുറത്തു കടക്കുന്നതിനു വളരെ പ്രയാസമാണു് എന്നു നിങ്ങൾ ധരിച്ചിട്ടില്ലേ? ഒരു സമയം നിങ്ങൾ- ജോശി - അവിടന്നു ദയവു ചെയ്തു എനിക്കു പോകാനുള്ള വഴി പറഞ്ഞു തരൂ . ഇതിൽ കൂടെ പോകാമോ ? (പോകാ൯ ഭാവിക്കുന്നു .) ആകബ൪-(വഴിതടഞ്ഞു)നിങ്ങൾ ദയവുചെയ്തു് ഇത്രത്തോളം വന്നുവല്ലോ , ഇനി എെ൯റ്റ ശയനമുറിയിൽ - കൂടി പ്രവേശിച്ചിട്ടു പോകുന്നതിനു കരുണയുണ്ടാകണം . ജോശി-അവിടന്നു വഴിമാറി നിൽക്കൂ. ആകുബ൪- നിങ്ങൾ തീരെ കഥയില്ലാത്തവളാണ് .എനിക്കു സുന്ദരീകളെ എത്ര ബഹുമാനമാണെന്നു നിങ്ങൾ പക്ഷേ അറിഞ്ഞിട്ടില്ലായിരിക്കാം . ഹേ മനോഹരാംഗി ! (മുന്നോട്ടു ചെല്ലുന്നു ) ജോശി - ചക്രവ൪ത്തിയുടെ ദുരാഗ്രഹങ്ങളെ സാധിക്കുന്നതിനു വേണ്ടിയാണു വ൪ഷംപ്രതി ഇപ്രകാരമുള്ള ഉത്സവം നടത്തുന്നതെന്നു് എനിക്കിപ്പോൾ മനസ്സിലായി . ഇതരധരണീരത്നങ്ങളിൽ അപഹരണസാമാ൪ത്ഥയം കാണിക്കുന്നതുപോലെ ഇതരതരുണീരത്നങ്ങളിൽ വിഹരണസാമ൪ത്ഥയം കാണിക്കുന്നതിനും ചക്രവ൪ത്തിക്കു വൈദ്ധയമുണ്ടെന്നു മൂഢയാണെങ്കിലും എനിക്കിപ്പോൾ ബോധം വന്നു പക്ഷേ സ്വന്ത രാജധാനിയിൽ വച്ചു ഒരു കുല സ്ത്രീയെ അവമാനിക്കത്തക്ക നീചനും നിർല്ലജ്ജനുമാണ് അങ്ങുന്നു്

എന്നു ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചിരുന്നില്ല.അവിടന്നു വഴിമാറി നിൽക്കൂ

ആകബർ-ഞാൻ വിലമതിക്കാത്ത രത്നാഭരണങ്ങളണിയിച്ചു നിങ്ങളെ ഗൃഹത്തിലേക്കയക്കാം. ജോശി-പരമേശ്വരാ!ഇതും കേൾക്കേണ്ടി വന്നു!

ആകബർ-ഞാൻ നിങ്ങൾക്കൊരു ദേശം തന്നേക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/181&oldid=162695" എന്ന താളിൽനിന്ന് ശേഖരിച്ചത്