ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൦ ക്ഷത്രപ്രഭാവം

ങ്കിലും ഇതുവരെ അതിനു സംഗതി വന്നിട്ടില്ല. മരിക്കുന്നതിനുമുമ്പ് ആ ആഗ്രഹം സാധിപ്പിച്ചുതന്നാലും. അനുരാഗത്തോടെ എവിൻറെ മുഖത്തു നോക്കിക്കൊണ്ടു് എൻറെ ‘പ്രിയതമേ’ അന്ന് ഒരു തവണയെങ്കിലും പറഞാൽ അനിക്കു തൃപ്തിയായി ശക്ത-അതിനു തക്ക സമയം ഏതാണോ? ദൌളത്ത്-ഇപ്പോൾതന്നെയാണു. വേണ്ടത്. അതാ അംബുജബന്ധുപൂർവാശയെചുംബിക്കുന്നു.(പീരാങ്കികളുടെ ഗർജ്ജനം കേട്ടു) അതാ മൃത്യുവിൻറെ ഹുങ്കാരം കേൾക്കുന്നു. പുരോഭാഗത്തു, മൃത്യുവും പിൻഭാഗത്തു ജിവനവും. ഈ ശുഭാമുഹുർത്തത്തിൽ ‘എൻറെ പ്രിയേ’ അന്നു ഒരു പ്രാവശ്യം പറഞാൽ മതി. അങ്ങയുടെ വദനത്തിൽനിന്നും വിഴാത്തതുകൊണ്ടു ഞാ ഇതുവരൊ ആ സ്വരാമൃതത്തിൻറെ സ്വാദനുദവിച്ചി ട്ടില്ല. ചായകം,കാർമേഘത്തോടു ജലബിന്ദുക്കളെ അതിർഥി കുന്നതുപോലെ, ആ സ്വാരാമ്രതത്തെ പാനം ചെയ്യുന്നതിനുവേണ്ടി ഞാൻ എത്രകാലമായി പിപസയോടെ ആശിച്ചുകൊണ്ടിരിക്കുന്നു ! ഒരു പ്രാവശ്യമെങ്കിലും ആ തേന്മൊഴി എന്നെ കേൾപ്പിക്കണേ ! മരിക്കുന്നതിനുമുമ്പ് ആ അമൃതധാരയെ പാനം ചെയ്യുന്നതിനു എനിക്കു സംഗതിവരുത്തണേ! എന്നാൽ എനിക്കു സമാധാനത്തോടെ മരിക്കാം. ശക്ത-ഫൈ! ഇതെന്താണു? എൻറെ നായനങ്ങളിൽ അശുബിന്ദുക്കൾ പൊടിയുന്നതെന്താണു? ഇല്ല, ദൌളത്തു! ഇപ്പോൾ എന്നെക്കൊണ്ടു അതു പറയാൻ സാധിക്കുകയില്ല.

ദൌളത്ത്-പറയൂ,പറയൂ.(ശകംസിംഹൻറെ കാലു പിടിച്ചു്)ഒരിക്കലെങ്കിലും പറയു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/222&oldid=162696" എന്ന താളിൽനിന്ന് ശേഖരിച്ചത്