ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൨ ക്ഷത്രപ്രഭാവം ദൌളത്തു്-പറയൂ, പറയൂ. ‘ഞാൻ നിങ്ങളെ സേ്നഹിക്കുന്നു’ ഒരിക്കലെങ്കിലും പറയൂ. അതാ യുദ്ധകാഹളം മുഴങ്ങുന്നു; ഇനി താമസിക്കേണ്ട, വേഗം പറയു, (വീണ്ടും ശക്തസിംഹൻറെ കാലു പിടിച്ചു്) ഒരു തവണ-ഒരു തവണ മതി.

ശക്ത-ദൌളത്തു്! ഞാൻ സത്യമായിട്ടും നിങ്ങളെ സേ്നഹിക്കുന്നു. ഞാൻ നിങ്ങളെ ഹൃദയംഗമമായി  സേ്നഹിക്കുന്നു. എൻറെ ഹൃദയപ്രവാഹത്തെ തടഞ്ഞുനിന്നിരുന്ന പാറക്കല്ലിനെ നിങ്ങളിന്നു നീക്കിക്കളഞ്ഞു. ദൌളത്തു്, പ്രിയതമേ! ഇതെന്തൊരു കഥയാണു്! എൻറെ മുഖത്തുനിന്നു് ഇപ്രകാരമുള്ള വാക്കുകൾ പുറപ്പെടുന്നതെന്താണു്? കെട്ടിനിന്നിരുന്ന പ്രവാഹം തുറന്നുപോയി. അതിൻറെ ശക്തിയെ തടയുന്നതിനു ഞാൻ ശക്തനലാതായിത്തീർന്നിരിക്കുന്നു. ദൌളത്ത! സത്യമായിട്ടും ഞാൻ നിങ്ങളെ സേ്നഹിക്കുന്നു. എൻറെപ്രേമത്തെ പ്രദർശിപ്പിക്കുന്നതിനു് ഇനി ഒരവസരം ലഭിക്കയില്ലല്ലൊ എന്നൊരു ദു:ഖം മാത്രമേ എനിക്കുള്ളു. ഞാൻ യമലോകത്തേയ്ക്കും പുറപ്പെട്ടു നിൽ‌ക്കുകയാണു്. എൻറെ പ്രമം ഇവിടെ വെച്ച് ഉദിക്കുകയും അസ്തക്കുകയും ചെയ്യും. 

ദൌളത്തു്-അവസാനചുംബനം ലഭിച്ചാൽ കൊള്ളാമേന്നുകൂടി എനിക്കൊരാഗ്രഹമുണ്ട്.

ശക്ത-(ദൌളത്തിനെ കണത്തോടണച മുഖത്തു ചുംബിച്ചുകൊണ്ടും ഗൽഗദസ്വരത്തിൽ) ദൌളത്തു്! എൻറെ ദൌളത്തു്- മതി, മതി ഇതു് ഏററവും മധുരമായ മുഹൂർത്തമാണ്! അതിമധുമായ സ്വപ്നം! മരിക്കുന്നതിനുമുമ്പ് ഇതു തിരോഭവിക്കരുതു്. ഇപ്പോൾ തന്നെ സംയുഗസാരതരംഗങ്ങളിൽ ചാടണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/224&oldid=162698" എന്ന താളിൽനിന്ന് ശേഖരിച്ചത്