ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==അഞ്ചാമങ്കം == ൨൪൫


 മായ ആ ചന്ദാവതിരാണി പതിനാറു വയസ്സു പ്രായം ചെന്ന തന്റെ	  പുത്രനേയും പത്നിയേയും കൊണ്ടു ഭയ‍ങ്കരമായ ആ രണാങ്കണത്തിൽ 	  പ്രവേശിച്ചു യവനന്മാരോടു പൊരുതി വീരസ്വർഗ്ഗം പ്രാപിച്ച		  സംഗതിയും ‍ഞാനിപ്പോൾ ധ്യാനിക്കുന്നുണ്ട്. സ്വധർമ്മനിരതന്മാരുടെ ശ്രേയസ്കരമായ ആ കൃത്യങ്ങളെയെല്ലാം   ഞാനിപ്പോൾ പ്രത്യക്ഷമായി കാണുന്നു! ഇതു തന്നെയാണു ആ   പുകൾ പൊങ്ങിയ ചിത്തോർ! ഇതിനെ സ്വാധീനപ്പെടുത്തേണമെന്ന് എനിക്കു അതിയായ മോഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിനുതക്ക ഭാഗ്യമുണ്ടായില്ലാ! ഞാൻ എന്റെ ഉദ്ദേശത്തെ  നിർവഹിക്കുമായിരുന്നു, അപ്പോഴേക്കും നേരം അസ്തമനമായതുകൊണ്ടു ജോലി പകുതിയായിത്തന്നെ   നിർത്തേണ്ടിവന്നു.

പൃത്ഥ്വി-- തിരുമനസ്സുകൊണ്ട് അതിനെക്കുറിച്ചു പരിതപിക്കേണ്ടാ. സകല പ്രവർത്തികളും ഒരാളെക്കൊണ്ടുതന്നെ മുഴുവനാക്കുവാൻ സാധിച്ചുവെന്നു വരികയില്ല. പകുതിയാകുന്നതും അഥവാ അധോഗതിതന്നെ പ്രാപിക്കുന്നതും അപൂർവ്വമല്ലാ. കാലം വരുമ്പോൾ ആ വ്രതത്തെ പരിപാലിക്കുന്നതിനുള്ള ഒരു ഉത്തരാധികാരി ജനിച്ചു നഷ്ടപ്രായമായും പകുതിയായും കിടകാകുന്നസകലത്തേയും പരിപൂർണ്ണമാക്കുന്നു.ഒരു തരംഗത്തിനു പിന്നാലെ മറ്റൊരു വീചി വരികയും പോകുകയും ചെയ്തുകൊണ്ടാണുസമുദ്രം മുന്നോട്ടു കയറുന്നത്. പകലിനുശേഷം രാത്രി, വേനലിനുശേഷം വർഷം എന്നീപ്രകാരം കാലചക്രം ഭ്രമിക്കുന്നതിനിടയ്ക്കു ജനനമരണങ്ങളും അഥവാ പ്രളയവും സംഭവിച്ചു പ്രകൃതി പുരുഷനിൽ ലയിക്കുന്നു. അങ്ങയ്ക്കു തുല്യം സ്വധർമ്മനിരതനായ പുരുഷപുംഗവൻ ഈ പൃത്ഥ്വിയിലില്ല; അവിടത്തേക്കു ദു:ഖത്തിനവകാശമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/257&oldid=162706" എന്ന താളിൽനിന്ന് ശേഖരിച്ചത്