ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ മാറ്റം അക്കാലത്തു ജീവിച്ചിരുന്ന പലരും രചിച്ച ആത്മകഥകളിൽ സ്പഷ്ടമായും കാണാം. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തിരുവിതാംകൂറിലെ പ്രമുഖ പണ്ഡിതനും സമുദായനേതാവും സർക്കാരുദ്യോഗസ്ഥനുമായിരുന്ന സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള തന്റെ അമ്മയെക്കുറിച്ചെഴുതിയത് ശ്രദ്ധിക്കുക:

മാതാക്കളെക്കുറിച്ച് ആദരവും ഭക്തിയും തോന്നുന്നത് അവരുടെ ശീലം, ജ്ഞാനം മുതലായ ഗുണങ്ങൾ നോക്കിയല്ലല്ലോ? അങ്ങനെയുള്ള ഗുണങ്ങൾ കുറിക്കോൽകൊണ്ട് അളന്നുനോക്കി മാതൃഭക്തിയിൽ ഏറ്റക്കുറവുകൾ അനുഷ്ഠിക്കുന്നതും പതിവല്ല. എങ്കിലും എന്റെ മാതാവിന്റെപേരിൽ ഗാഢമായ പ്രതിപത്തിക്കു വിശേഷാൽ സംഗതികളുമുണ്ട്.

(സ്മരണമണ്ഡലം, കോട്ടയം,
(1943)1964, പുറം 107)


മാതാവിനോടുള്ള സ്നേഹബഹുമാനങ്ങൾ തന്നിൽ വർദ്ധിക്കാനിടയായ സംഭവങ്ങളാണ് അദ്ദേഹം തുടർന്നു വർണ്ണിക്കുന്നത്. എന്നാൽ നിലവിലുള്ള ആദർശം മറ്റൊന്നായിരുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഈ കാര്യം മിഷണറിമാരുടെ ശ്രദ്ധയിലും പെട്ടിരുന്നു. ശക്തരായ തറവാട്ടിലമ്മമാരെ സ്വാധീനിക്കുന്നതിലൂടെവേണം ഈ നാട്ടിൽ ആധുനിക വിദ്യാഭ്യാസം വ്യാപകമാക്കേണ്ടതെന്ന് ഇക്കൂട്ടരിൽ ചിലർ കരുതി. 1846ൽ കോട്ടയത്തെ സി.എം.എസ് (CMS) മിഷണറി ആസ്ഥാനത്തു പ്രവർത്തിച്ചിരുന്ന ശ്രീമതി ഹോക്ക്സ്വർത്ത് (Mrs. Hawkesworth) എന്ന സ്ത്രീ 1847ൽ ഇങ്ങനെ എഴുതി:

ഇംഗ്ലണ്ടിലെ അമ്മമാർ തങ്ങളുടെ സന്തതികളുടെ മനസ്സിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്നുവെങ്കിൽ... തങ്ങളുടെ സന്താനങ്ങളുടെമേൽ പതിന്മടങ്ങ്


115


മാറുന്ന മാതൃത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/115&oldid=162745" എന്ന താളിൽനിന്ന് ശേഖരിച്ചത്