ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ!

'മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകുത്താൻ വളരെ എളുപ്പമാണ്. എന്നാൽ വസ്ത്രമാന്യതയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന ധാരണകൾ എത്രത്തോളം പൊള്ളയാണെന്നറിയാൻ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ചരിത്രം പരിശോധി ച്ചാൽമാത്രം മതി. വസ്ത്രധാരണത്തിലെ ഇരട്ടസദാചാരവും ഇന്നത്തെ സ്ത്രീക്ക് തങ്ങളുടെ ശരീരങ്ങളെക്കുറിച്ചുള്ള അധമബോധവും എത്രത്തോളം അടിച്ചേൽപ്പിക്കപ്പെട്ടവയാണെന്നു തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.



ശരീരത്തെ കൊണ്ടുനടക്കേണ്ട ഭാരം

സ്ത്രീകൾ സ്വന്തം ശരീരത്തെ എങ്ങനെ, എത്ര മൂടണം; എങ്ങനെ, എവിടെ കൊണ്ടുനടക്കണം എന്നിവയെസ്സംബന്ധിക്കുന്ന പല നിയമങ്ങളും എഴുതപ്പെടാതെതന്നെ നിലനിൽക്കുന്ന നാടാണ് കേരളം. ഈ അലിഖിതനിയമങ്ങളെ കൂട്ടാക്കാത്ത സ്ത്രീകൾക്ക് 'ശരീരപ്രദർശനം നടത്തുന്നു', 'കുഴപ്പം വിളിച്ചുവരുത്തുന്നു' എന്നുതുടങ്ങി പല ആരോപണങ്ങളും കേൾക്കേണ്ടിവരും. വസ്ത്രധാരണത്തിന്റെ


131


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/131&oldid=162763" എന്ന താളിൽനിന്ന് ശേഖരിച്ചത്