ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


വീടിനു പുറത്തുപോയി പഠിച്ച് ഉന്നതബിരുദങ്ങൾ നേടുന്ന മലയാളിസ്ത്രീ എന്തുകൊണ്ട് പലപ്പോഴും വെറും ഇരയായി മാറുന്നു? ഗാർഹികാതിക്രമത്തിനുമുമ്പിൽ അവൾ നിശബ്ദയായിപ്പോകുന്നതെന്തു കൊണ്ട്? വീടിനു പുറത്തുവച്ചുണ്ടാകുന്ന തിക്താനുഭവങ്ങളെക്കുറിച്ച് പരസ്യമായി പരാതിപ്പെടാൻ ധൈര്യംകാണിക്കാത്തതെന്തുകൊണ്ട്? പുരുഷന്മാർ കയ്യടക്കിവച്ചിരിക്കുന്ന പൊതു ഇടങ്ങളിലേക്ക് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കടന്നുചെന്ന് 'ഞാനും നിങ്ങളെപ്പോലെ പഠിച്ചവളാണ്, എനിക്കിവിടെ തുല്യമായ ഇടമുണ്ട്'എന്നു പ്രഖ്യാപിക്കാൻ അവൾക്ക് കഴിയാത്തതെന്തുകൊണ്ട്? പുരുഷന്മാർ ക്ഷണിച്ചാലും ക്ഷണിച്ചില്ലെങ്കിലും പൊതുവേദികളിൽ കടന്നുചെന്ന് തങ്ങളുടെകാര്യം പറയാനുളള തന്റേടം കേരളത്തിൽ ഇംഗ്ലീഷ്‌വിദ്യാഭ്യാസം നേടിയ ആദ്യതലമുറയിൽപ്പെട്ട സ്ത്രീകൾക്കുണ്ടായിരുന്നു. പിന്നത്തെ തലമുറകൾക്കെന്തുപറ്റി? ഇതൊക്കെയാണ് ഈ അദ്ധ്യായത്തിൽ പരിശോധിക്കുന്നത്.


സ്ത്രീവിദ്യാഭ്യാസത്തെ സ്ത്രീപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ

കേരളത്തിലെ ഉയർന്ന സ്ത്രീസാക്ഷരത, സ്ത്രീവിദ്യാഭ്യാസം എന്നിവയെപ്പറ്റി മലയാളികൾക്ക് പൊതുവെ വലിയ അഭിമാനമാണ്. കേരളം സാമ്പത്തികമായ പിന്നോക്കാവസ്ഥയിലായിരുന്ന കാലത്താണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന


153


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/153&oldid=162787" എന്ന താളിൽനിന്ന് ശേഖരിച്ചത്