ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുമാനിക്കാം. കലയുടെയോ സാഹിത്യത്തിന്റെയോ എല്ലാ മേഖലകളിലും സ്ത്രീകൾ ഒരുപോലെ ഇടംകണ്ടെത്തിക്കഴിഞ്ഞുവെന്നല്ല ഇതിനർത്ഥം. ഉദാഹരണത്തിന് സിനിമാരംഗത്ത് കഴിവുതെളിയിച്ച അഭിനേതാക്കളായി നിരവധിപേരുണ്ടെങ്കിലും സംവിധായികമാർ വളരെയധികമില്ല; ചിത്രകലാരംഗത്തേക്ക് അടുത്തകാലത്ത് സ്ത്രീകൾ കടന്നുവരുന്നുണ്ടെങ്കിലും കേരളീയചിത്രകലയുടെ ചരിത്രമെടുത്താൽ സ്ത്രീകളെ അധികമൊന്നും കാണാനില്ല - ടി.കെ പത്മിനിയുടെ പേരുമാത്രമാണ് നാം അധികവും കേൾക്കാറ്. അതുപോലെ ദൃശ്യതനേടിയ രംഗങ്ങളിൽപ്പോലും സ്ത്രീകൾക്ക് തുല്യനിലയുണ്ടെന്ന് പറയാൻ വിഷമമാണ്.

സാഹിത്യപരിചയം, കലാവാസന എന്നിവയെ ആധുനികസ്ത്രീയുടെ അലങ്കാരങ്ങളായാണ് പത്തൊമ്പതാംനൂറ്റാണ്ടിലെയും ഇരുപതാംനൂറ്റാണ്ടിലെയും സാമൂഹ്യപരിഷ്ക്കർത്താക്കൾ കണ്ടത്. എഴുത്തുംവായനയും പരിചയിക്കുന്ന സ്ത്രീകൾ 'വഴിപിഴച്ചു'പോകുമെന്ന യാഥാസ്ഥിതികധാരണയെ തിരുത്താൻ ഇവർ വളരെ പരിശ്രമിച്ചു. അക്ഷരാഭ്യാസത്തിലൂടെ മനഃസംസ്ക്കരണം നടക്കുമെന്നും അതിലൂടെ പരിഷ്കൃതമനസ്കരായ പുരുഷന്മാർക്ക് ചേരുന്ന ഭാര്യമാരാകാൻ സ്ത്രീകൾക്കു കഴിയുമെന്നും അവർ വാദിച്ചു. സുകുമാരകലകളും വിശിഷ്ടസാഹിത്യവും ആസ്വദിക്കാനുള്ള കഴിവ് 'പുതിയ സ്ത്രീ'യെ പരമ്പരാഗതരീതികളിൽ കഴിയുന്ന 'പഴയസ്ത്രീ'യിൽനിന്ന് വ്യത്യസ്തയാക്കുന്നുവെന്ന് അവർ കരുതി.





ചിത്രകലാരംഗത്ത് സ്ത്രീകളുടെ അപൂർവ്വത
അജയകുമാർ എഴുതിയ 'ചിത്രകലയും സാഹിത്യവും: ഇരുപതാംനൂറ്റാണ്ടിലെ കേരളീയാവലോകനം' എന്ന ലേഖനത്തിൽനിന്ന് പ്രശസ്തി നേടിയ ചിത്രകാരികൾ കേരളത്തിൽ വിരളമായിരുന്നുവെന്നു വ്യക്തമാകുന്നു (നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം 1901-2000, വാള്യം 2, തൃശൂർ, 2000). ഇതിൽ എടുത്തുപറഞ്ഞിട്ടുള്ളത് ടി.കെ. പത്മിനിയെക്കുറിച്ചാണ്. 'വീടിന്റെയും നാടിന്റെയും സ്ത്രീയുടെയും പുരുഷന്റെയും കാവിന്റെയും കുളത്തിന്റെയും പക്ഷിയുടെയും ചെടിയുടെയും സ്പന്ദങ്ങൾ ആന്തരികവൽക്കരിച്ചുകൊണ്ട് പത്മിനി രചിച്ച ചിത്രങ്ങളിൽ കാവ്യാത്മകത ഏറെയുണ്ട്.' (പുറം 567).


ആദ്യമലയാളനോവലുകളിൽ ഈ വാദം നാം പലപ്പോഴും കാണുന്നുണ്ട്. ഇന്ദുലേഖ (1889), ലക്ഷ്മീകേശവം (1892) എന്നീ നോവലുകൾ ഉദാഹരണങ്ങളാണ്. ഇവയിലെ നായികമാർ ആത്മനി


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/170&oldid=162806" എന്ന താളിൽനിന്ന് ശേഖരിച്ചത്