ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
float
float

നാറ്റം യൂക്കാലിപ്റ്റസിന്റെ വാസനയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുകയില്ലായിരിക്കാം. ഭർത്താവിന്റെ രാത്രിസഞ്ചാരം ഉദ്യോഗത്തിനാവശ്യമുള്ള കൃത്യനിർവ്വഹണമെന്നു പറഞ്ഞാൽ ചെല്ലുകയില്ലായിരിക്കാം. രണ്ടുപേർക്കും സാമ്പത്തികസ്വാതന്ത്ര്യം ഉള്ളപ്പോൾ ഒരാളിന്റെ മർദ്ദനപരമായ കലഹങ്ങളും സുഗ്രീവാജ്ഞകളും സാധിക്കുകയില്ലായിരിക്കാം.

...സ്ത്രീകളെ ഉദ്യോഗത്തിലാക്കിയാൽ അവരെല്ലാം പുരുഷന്മാർക്ക് മാനക്കേട് വരുത്തത്തക്കവിധത്തിൽ ഡഫോദാരന്മാരായും [പ്യൂൺ] മറ്റും നടക്കുന്നതായി കാണേണ്ടിവരുമെന്നുള്ളതാണ് [വേലുപ്പിള്ളയുടെ] മറ്റൊരു ഭയം. പുരുഷന്മാരെല്ലാവരും ഡഫോദാരന്മാരാകാത്തകാലത്തോളം എല്ലാ സ്ത്രീകളും സ്ത്രീപ്യൂൺമാരാകില്ല. ചക്രവർത്തിമുതൽ തൂപ്പുകാരന്മാർ വരെയുള്ളവർ പുരുഷവർഗ്ഗത്തിലുണ്ടെങ്കിൽ മഹാറാണിമുതൽ തൂപ്പുകാരിവരെയുള്ളവർ സ്ത്രീകളുടെ ഇടയിലും കാണാം. എല്ലാ സ്ത്രീകളും മഹാറാണിമാരാകണമെന്നോ ഹജൂർ സെക്രട്ടറിമാരാകണമെന്നോ ശഠിക്കുമോ... കൂടാതെ സ്ത്രീ ഡാഫോദാരന്മാരെ കാണുന്നതുകൊണ്ടുള്ള മാനക്കേട് എന്നാണു തുടങ്ങിയതെന്ന് മനസ്സിലാകുന്നില്ല. നിത്യവൃത്തിക്കായി നെല്ലുചുമ്മി ചാലക്കമ്പോളത്തിലേക്കു പോയിട്ട് ദുർവൃത്തരായ ചില പുരുഷന്മാരുടെ അധർമ്മസംഭാഷണങ്ങളാലും മറ്റും സങ്കടമനുഭവിച്ച് തിരിച്ചുപോകുന്ന അനേകായിരം സ്ത്രീകളെ കണ്ടിട്ട് തോന്നാത്ത മാനക്കേട്, സങ്കൽപ്പലോകത്തിലെ സ്ത്രീഡഫോദാരന്മാരുടെ പെട്ടിയെടുപ്പുകൊണ്ടുണ്ടാകുന്നുപോലും.

(അന്നാചാണ്ടി, 'സ്ത്രീസ്വാതന്ത്യ്രത്തെപറ്റി', സഹോദരൻ വിശേഷാൽ പ്രതി, 1929)

ഇങ്ങനെപോയി അന്നാചാണ്ടിയുടെ വാഗ്ദ്ധോരിണി. ഈ പ്രസംഗം വലിയ കോളിളക്കമുണ്ടാക്കി. എന്തായാലും സ്ത്രീകളെ ഗുമസ്തകളായി നിയമിക്കരുതെന്ന വാദം സർക്കാരിൽ ചെലവായില്ല. പക്ഷേ, വിവാഹിതകളായ സ്ത്രീകൾക്ക് പലയിടത്തും തടസ്സങ്ങളുണ്ടായിരുന്നു.

സർക്കാരുദ്യോഗം സ്ത്രീകൾക്ക് കൊടുക്കരുതെന്ന വാദഗതി ചെലവാകാതെ വന്നപ്പോൾ 'പുരുഷസ്വഭാവ'ത്തിന് പറ്റിയതെന്നു കരുതപ്പെട്ട പോലീസുദ്യോഗം അവർക്ക് കൊടുക്കാൻപാടില്ലെന്ന് ചിലർ വാദിച്ചുതുടങ്ങി. എന്നാൽ കയ്യൂക്കാണ് പോലീസുകാരുടെ പ്രധാനഗുണമെന്ന വാദം അബദ്ധമാണെന്നും ഉദ്ബോധനത്തിലും സംയമനത്തിലും വേരൂന്നിയ നിയമപാലനവ്യവസ്ഥയിൽ സ്ത്രീകൾക്ക് തീർച്ചയായും ഇടമുണ്ടെന്നും മറ്റുപലരും വാദിച്ചു. 1930കളിൽ ഈ സംവാദം തുടർന്നു. 1940കളിൽ തിരുവിതാംകൂറിലെ പോലീസ്‌സേനയിൽ വനിതകളുണ്ടായി. എന്നാൽ അതികഠിനമായ പരിഹാസമാണ് ആദ്യതലമുറയിൽപ്പെട്ട പോലീസുകാരികൾ നേരിട്ടത്. പൗരാവകാശകാംക്ഷികളായ സ്ത്രീകളെ നിരന്തരം


കുടുംബിനിയോ പൗരയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/201&oldid=162841" എന്ന താളിൽനിന്ന് ശേഖരിച്ചത്