ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീകളും
സമരങ്ങളും


ഇരുപതാം നൂറ്റാണ്ടിലെ മലായളിസമൂഹം കണ്ട വലിയ സമരങ്ങളിൽ സ്ത്രീകൾ പങ്കാളികളായിട്ടുണ്ട് - പലപ്പോഴും വളരെ വലിയതോതിൽ. എന്നാൽ, 'കുടുംബിനി' എന്ന നിലയിൽ സ്ത്രീയെ ഉറപ്പിച്ചുനിറുത്തുന്ന ശക്തികളെ ദുർബലപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിച്ചില്ലെന്നതാണ് സത്യം. 'സമരം', 'ചെറുത്തുനിൽപ്പ്' മുതലായവയെ കുടംബത്തിനുപുറത്തു സംഭവിക്കുന്ന പ്രതിഭാസങ്ങളായി തിരിച്ചറിയുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സഹായകമായ രീതിയല്ലിത്. കാരണം, കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉള്ളിൽനിന്നുകൊണ്ട് അവർ നടത്തിയ സമരങ്ങളെ ഈ രീതി അദൃശ്യമാക്കിക്കളയുന്നു. കേരളത്തിലെ അകം-പുറം ഇടങ്ങളിൽ നടന്ന സമരങ്ങളിൽ സ്ത്രീകൾ പങ്കെടുത്തിരുന്നു.


എന്താണീ 'സമരം'?

'സമര'മെന്നു കേൾക്കുമ്പോൾ നമുക്കോർമ്മവരുന്നത് പൊതുവഴികളാണ് - അവിടെ നടക്കുന്ന ജാഥ, ബഹളം, പോലീസ്, പിന്നെ കൊടികൾ, ചുമരെഴുത്ത്, പണിമുടക്ക്... പൊതുവെ പറഞ്ഞാൽ സമരമെന്നാൽ വീടുകൾക്കുപുറത്തുനടക്കുന്ന ഇടപെടലാണ്.... സർക്കാരുകളോടുള്ള പ്രതിഷേധമാണ്...

സത്യത്തിൽ 'സമര'മെന്നാൽ വീട്ടിനുപുറത്തു


211


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/211&oldid=162852" എന്ന താളിൽനിന്ന് ശേഖരിച്ചത്