ണശേഷമുള്ള ജീവിതം നീണ്ട ഒരു പ്രായശ്ചിത്തമെന്നോണം ചെലവഴിക്കേണ്ടിവന്നിരുന്നു. ഇല്ലങ്ങളിൽ സ്ത്രീകൾ കൊണ്ടാടിയ അനുഷ്ഠാനപരമായ ആഘോഷങ്ങൾ - തിരുവാതിരയായിരുന്നു അവയിൽ പ്രധാനം - ഭർത്താവിന്റെ ആയുരാരോഗ്യം, ഭർതൃലാഭം, ഭർതൃസുഖം എന്നിവയെ ഉന്നംവയ്ക്കുന്നവയായിരുന്നു. കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം പേർചൊല്ലി വിളിക്കുക, അധികസമയം അടുത്തിരുന്നു സംസാരിക്കുക, കുട്ടികളെ ലാളിക്കുക ഇതൊന്നും പതിവില്ലായിരുന്നുവെന്ന് കാണിപ്പയ്യൂർ ഓർക്കുന്നു; കുട്ടിക്കാലത്ത് മുത്തശ്ശി, ചെറിയച്ഛൻ മുതലായവരാണ് തന്നെ ലാളിച്ചിരുന്നതെന്നും.
മരുമക്കത്തായ തറവാട്ടിലെ ഭരണവിദഗ്ദ്ധയായ 'കാരണോത്തി'യാണ് പുരുഷാദേവിയെന്നല്ലാതെ, ദ്രാവിഡ-ആര്യ ദേവതകളിലാരോ ആണെന്നു തോന്നുകയേയില്ല. അധികാരദുർമോഹം മുഴുത്ത ഒരുവനായി 'വിമലൻ' പ്രത്യക്ഷപ്പെടുന്നു. അയാളെ പരാജയപ്പെടുത്താൻ എല്ലാശക്തിയും സമാഹരിക്കുകയാണ് ദേവിയുടെ നേതൃത്വത്തിൽ. തെക്കൻ തിരുവിതാംകൂറിലെ മരുമക്കത്തായം 'മിശ്രദായ'മായിരുന്നു. അതായത് പുരുഷന്റെ സ്വത്ത് സ്വന്തം മാതൃകുടുംബത്തിനു പോകുമ്പോഴും വിധവയ്ക്കും മക്കൾക്കും ഒരുഭാഗം ലഭിച്ചിരുന്നു. "പരമ്പരാഗത കേരളത്തിൽ മാതൃദായക്രമം (മരുമക്കത്തായം) നിലവിലിരുന്നുവെങ്കിലും സ്വത്തവകാശം ഇത്തരം കുത്തകവത്ക്കരണത്തെ പ്രതിരോധിക്കുകയും സ്വത്തുവിഭജനം അനിവാര്യമാക്കിത്തീർക്കുകയും ചെയ്തിരിക്കാം".
കുടുംബത്തിലെ മൂത്തമകൻമാത്രം സ്വന്തം സമുദായത്തിൽനിന്ന് വിവാഹംകഴിക്കുകയും ബാക്കിയുള്ള പുരുഷന്മാർ മുഴുവൻ നായർ - അമ്പ
36