ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പി. പി മമ്മതു കോയ, 1994


മാപ്പിളസ്ത്രീകൾ/മുസ്ലിം സ്ത്രീകൾ വെറും 'അടിമ'കളായിരുന്നോ?
സാമ്പ്രദായികചരിത്രരചന പലപ്പോഴും പ്രചരിപ്പിച്ചിട്ടുള്ള ഒരു വാർപ്പുമാതൃക (stereotype)യാണിത്. എന്നാൽ മുസ്ലീം സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് നടന്നുവരുന്ന പുതിയ അന്വേഷണങ്ങൾ ഇതിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ കേരളത്തിലെ മുസ്ലീങ്ങൾക്ക് സുപരിചിതമായിരുന്ന അറബിമലയാളഭാഷയിൽ (മലയാള അക്ഷരങ്ങളെ സമാനമായ അറബിലിപികളിൽ എഴുതുന്ന രീതി) എഴുതാനും വായിക്കാനും മുസ്ലിം സ്ത്രീകൾ പഠിച്ചിരുന്നുവെന്നും, അവർ മതാദ്ധ്യായനം നടത്തിയിരുന്നെന്നും ഷംഷാദ് ഹുസൈൻ, ബി.എസ്. ഷെറിൻ തുടങ്ങിയ സ്ത്രീചരിത്രഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഷംഷാദ് ഹുസൈൻ പറയുന്നു: ഇങ്ങനെ സാമ്പ്രദായികവിദ്യാഭ്യാസം നേടുകയും വായിക്കുകയും പാടുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവൾ [മാപ്പിളമുസ്ലിം സ്ത്രീ] സമുദായത്തിനകത്ത് ലഭ്യമായ ഇടത്തെ പ്രയോജനപ്പെടുത്തിയിരുന്നതായി കാണാം. മുഖ്യധാരാമൂല്യങ്ങളിലാണ് ഇവർ വിവരംകെട്ടവരായത്. അടുക്കളയിൽ ഒതുങ്ങിക്കഴിയുന്ന, നിർവാഹകത്വം ഇല്ലാത്ത, ഇരകൾ ആയിത്തീരുന്നത്. (പുറം.15) ബീവിമാരെന്നപേരിൽ ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെട്ട സ്ത്രീകളുണ്ടായിരുന്നു - തിരുവനന്തപുരത്തെ ബീമാപള്ളിയും പൊന്നാനിയിലെ ഇബ്രാഹിമാബീവിയുടെ പേരിലുള്ള പള്ളിയും പ്രശസ്തമാണ് എന്ന് ഷംഷാദ് ചൂണ്ടിക്കാട്ടുന്നു (പുറം. 18). മാത്രമല്ല, സ്ത്രീകൾ എഴുതിയ മാപ്പിളപ്പാട്ടുകളിൽ വളരെ ശക്തമായ പിതൃമേധാവിത്വവിരുദ്ധനിലപാടും താൻപോരിമയും ദൃശ്യമാണെന്ന് അവർ പറയുന്നു. പുത്തൂർ ആമിനയുടെ കത്തുപാട്ടിനെ അവർ ഉദാഹരണമായി പറയുന്നു: "ഒരു കേഡിയോട് ഇടഞ്ഞുനിൽക്കാനുള്ള ചങ്കൂറ്റം മാത്രമല്ല ഇതിലുള്ളത് [ആമിനയുടെ കത്തുപാട്ടിൽ]. സ്ത്രീയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ്, പുരുഷകേന്ദ്രിതമായ കുടുംബഘടനയോടുള്ള വിമർശനം തുടങ്ങിയവയെല്ലാം ഇതിൽ സൂചിതമായിട്ടുണ്ട്." (പുറം 25). "പുത്തൂർ ആമിനയെക്കൂടാതെ ബി. ആയിശക്കുട്ടി, പി.കെ. ഹലീമ, സി.എച്ച്. കുഞ്ഞയിശ തുടങ്ങിയവരും മാപ്പിളപ്പാട്ടുരചയിതാക്കൾ എന്ന നിലയിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നവരാണ്" (പുറം 23). > കാണുക പുറം 170 <
(ഷംഷാദ് ഹുസൈൻ, ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ, തിരുവനന്തപുരം, 2009)


40

പെണ്ണരശുനാടോ? കേരളമോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/40&oldid=162914" എന്ന താളിൽനിന്ന് ശേഖരിച്ചത്