ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷിച്ചിരുന്നുവെന്ന് മുതിർന്ന സ്ത്രീകൾ ചരിത്രഗവേഷകയായ അന്നയോട് പറഞ്ഞു. മുതലാളിമാർ നടത്തിയ സൽക്കാരങ്ങളിലുംമറ്റും 'സഹകരിക്കാൻ' ചില സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നത്രെ; ഇതുകൂടാതെ മുതലാളിമാരുടെ റൗഡിസംഘങ്ങൾ സ്ത്രീകളെ ഉപദ്രവിക്കുന്നത് തെറ്റായി അംഗീകരിച്ചിരുന്നില്ല. 1918ൽ ജനിച്ച ദേവകി എന്ന ഈഴവസമുദായാംഗമായ തൊഴിലാളിസ്ത്രീയുടെ ഓർമ്മയിൽനിന്ന്:

....[ഇത്തരം ഉപദ്രവം] എത്ര സാധാരണയായിരുന്നെന്ന് പറയാൻ എനിക്കു കഴിയില്ല. പക്ഷേ, ഞാനത് പലതവണ കണ്ടിട്ടുണ്ട്. പഴയ ദിവാൻഭരണകാലത്തായിരുന്നു ഇത് [1930കളിലും 40കളിലും]. വളരെ സുന്ദരിയായ ഒരു പുലയ പെൺകുട്ടിയെ ഞാനോർക്കുന്നു. അവർ കുറച്ചു വൈകല്യമുള്ള ഒരു സഹോദരിയോടൊപ്പം ഈ ഗ്രാമത്തിൽ ഒരു കൂരയിലായിരുന്നു താമസിച്ചിരുന്നത്. നല്ല പെൺപിള്ളാരെ അന്വേഷിച്ച് മൂപ്പൻ [തൊഴിലാളികളെ കണ്ടെത്തി ഫാക്ടറിയിലെത്തിക്കുന്നയാൾ] ഇങ്ങോട്ടുവരുമ്പോൾ അവൾ എപ്പോഴും താഴേക്കുനോക്കി നിൽക്കും; പക്ഷേ, അവർക്ക് അവളെത്തന്നെ വേണം. അവള് കഷ്ടപ്പെടുന്നുവെന്ന് ഞങ്ങൾക്കൊക്കെ കാണാമായിരുന്നു, പക്ഷേ, അവൾ ഒന്നും മിണ്ടിയിരുന്നില്ല. ഒരു പാവം പെണ്ണ് എന്തുചെയ്യാനാ? ഒരുദിവസം അവളും സഹോദരിയും അവിടുന്നങ്ങു പോയി - ആർക്കും അറിയില്ല, എങ്ങോട്ടേക്കെന്ന്. എന്നാൽ അവൾ എന്തുകൊണ്ട് പോയെന്ന് ഞങ്ങൾക്കറിയാമായിരുന്നു.

(Anna Lindberg, Experience and Identity, പുറം 144)

എന്നാൽ കുടുംബസംവിധാനത്തിനുള്ളിൽ കീഴാളസ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നുവെന്നും വ്യക്തമാണ്. വിവാഹമോചനം എളുപ്പമായിരുന്നു; വിധവാവിവാഹവും പുനർവിവാഹവും സാധാരണ സംഭവങ്ങളായിരുന്നു. ജനിച്ചിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിപ്പാർക്കാൻ അവർക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. കുടുംബത്തിനുള്ളിൽ തീരുമാനങ്ങൾ അവരുടെ പങ്കാളിത്തത്തോടുകൂടിയാണ് എടുത്തിരുന്നത്. ഭർത്താവിനോട് തുറന്നുതന്നെ വിയോജിക്കുന്ന രീതി വളരെ സാധാരണമായിരുന്നു; അത് 'അനുസരണക്കേടാ'യി വ്യാഖ്യാനിച്ചിരുന്നില്ല. 1960ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ സാമൂഹ്യശാസ്ത്രജ്ഞനായ കെ.സി. അലക്സാണ്ടർ ഇതു ശ്രദ്ധിക്കുന്നുണ്ട്. ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുക, ഭർത്താവു കയറിവരുമ്പോൾ ഭാര്യ എഴുന്നേൽക്കാതിരിക്കുക ഇതൊക്കെ 1950കളിലും കീഴാളകുടുംബങ്ങളിൽ സാധാരണയായിരുന്നത്രെ. അതേസമയം ജാതിവ്യവസ്ഥയുടെ കാർക്കശ്യം അനുഭവിച്ചിരുന്ന ഈഴവർ സാമ്പത്തികപുരോഗതി നേടുകയും ലിംഗബന്ധങ്ങളിൽ (നവീകരിക്കപ്പെട്ട) ബ്രാഹ്മണമൂല്യങ്ങളെ അനുകരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. കീഴാളരുടെയിടയിൽ, പക്ഷേ, കുടുംബത്തിനുള്ളിൽ സ്ത്രീകൾ വളരെക്കാലം, വലിയൊരളവുവരെ, തുല്യതയനുഭവിച്ചു. കർഷകത്തൊഴിലാളിസംഘടനകളിലും, ഫാക്ടറികളിലെ സംഘടനകളിലും കീഴാളസ്ത്രീകൾ ഭർത്താവിന്റെ സമ്മതം നോക്കാതെതന്നെ അംഗങ്ങളായിരുന്നുവെന്ന് ഗവേഷകൻ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ കശുവണ്ടിമേഖലയിലെ നായർ-ഈഴവസമുദായാംഗങ്ങളായ സ്ത്രീത്തൊഴിലാളികൾ ഭർത്താവിന്റെ സമ്മതത്തിനായി പലപ്പോഴും കാത്തിരുന്നുവെന്ന് ലിന്റ്ബർഗിന്റെ പഠനം സൂചിപ്പിക്കുന്നു. കീഴാളസ്ത്രീകൾ തൊഴിലാളികളായിരുന്നു; കൂലി അവർക്കു പണമായി കൈയിൽ കിട്ടിയിരുന്നു. പൊതുസ്ഥലങ്ങളിൽ പോകാൻ അവർക്കു വിലക്കില്ലായിരുന്നു. ഇന്ന് പുരുഷന്മാരുടേതുമാത്രമായിത്തീർന്നിരിക്കുന്ന പല ഇടങ്ങളും രീതികളും അന്ന് സ്ത്രീകളും പങ്കുവച്ചിരുന്നുവെന്ന് ലിന്റ്ബർഗിനോടു സംസാരിച്ച മുതിർന്ന സ്ത്രീകളിൽ പലരും പറയുന്നു. 1919ൽ ജനിച്ച പുലയസമുദായാംഗമായ കോത ഇതേക്കുറിച്ചു പറഞ്ഞത്:

അതേ, ഈയടുത്തകാലത്ത് പെണ്ണുങ്ങൾ 'പെണ്ണുങ്ങളാ'യിരിക്കണമെന്നാണ്... ഞങ്ങളുടെ ചെറുപ്പത്തിൽ അങ്ങനെയായിരുന്നില്ല. ഞങ്ങൾ വെള്ളം കോരിക്കൊണ്ടുവന്നു, വിറകും ചാണകവും പെറുക്കി, ഇതൊക്കെക്കൂടാതെ വേറെയും ഒത്തിരി ജോലി ചെയ്തു.... (പക്ഷേ) ഞങ്ങളും ഇടയ്ക്കൊക്കെ ഒന്ന് ആഘോഷിച്ചിരുന്നു. അതായത്, കള്ളുകുടിക്കാൻ പോകുമ്പോൾ - ആണുങ്ങളുടെയത്രയില്ല, എങ്കിലും.... ഇന്ന് ഒറ്റ സ്ത്രീയും കള്ളുകുടിക്കാൻ പോവില്ല. അതൊക്കെ ആണുങ്ങളുടെ സ്ഥലമായി... പല ചെറുപ്പക്കാരികൾക്കും രാത്രിയായാൽ പുറത്തിറങ്ങാൻ പേടിയാണ്. ഒരുപാടു കുടിയന്മാരും അക്രമവുമൊക്കെയുണ്ട് - പണ്ടങ്ങനെയായിരുന്നില്ല. മുതലാളിയുടെ ഗുണ്ടകളെയാണ് ഞങ്ങൾ പേടിച്ചിരുന്നത്. മുതലാളിയുടെ സ്വകാര്യസൈന്യംപോലെയായിരുന്നു അവർ.

(Anna Lindberg, Experience and Identity, പുറം 263)


തിരിഞ്ഞു ചിന്തിക്കുമ്പോൾ

വിവാഹം, ദായക്രമം എന്നിവയെമാത്രം പരിഗണിച്ചുകൊണ്ട് കേരളത്തെ 'പെണ്ണരശുനാട്' എന്നു വിളിച്ചതിൽ അർത്ഥമില്ലായിരുന്നുവെന്ന് വ്യക്തമാകുന്നു. മരുമക്കത്തായത്തിൽ സ്ത്രീകൾക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടായിരുന്നുവെന്നത് നേരുതന്നെ; പക്ഷേ, ഈയൊരൊറ്റക്കാരണംകൊണ്ട് നാട്ടിൽ 'പെൺഭരണമാ'യിരുന്നുവെന്ന് തീർച്ചപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, മരുമക്കത്തായം സ്ത്രീകൾക്കു നൽകിയിരുന്ന അവകാശങ്ങളും അധികാരങ്ങളും 19-ാം നൂറ്റാണ്ടുമുതൽ ക്ഷയിച്ചു

48

പെണ്ണരശുനാടോ? കേരളമോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/48&oldid=162922" എന്ന താളിൽനിന്ന് ശേഖരിച്ചത്