ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


പഞ്ചായത്തുകളിലെ സ്ത്രീസംവരണം 33ൽനിന്ന് 50 ശതമാനമായി ഉയർന്നിരിക്കുന്ന ഇന്നത്തെക്കാലത്തും കേരളരാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ വളരെക്കുറച്ചു സ്ത്രീകളേയുള്ളു. എളിയ മട്ടിൽ ജനസേവനം നടത്തുന്ന സ്ത്രീകളോട് നമുക്കു വളരെ പ്രിയമാണ്. എന്നാൽ അധികാരരാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ അല്പമൊരു പുച്ഛത്തോടെയാണ് നാം കാണുന്നത്. 'പൗരുഷക്കാരി,' 'തന്റേടി' മുതലായ വിശേഷണങ്ങളാണ് നാം അവർക്കു നൽകാറുള്ളത്! പുരുഷന്മാർക്ക് രാഷ്ട്രീയാധികാരത്തെ മൊത്തത്തിൽ തീറെഴുതിക്കൊടുക്കുന്ന ഈ രീതി എങ്ങനെയാണ് രൂപപ്പെട്ടത്? മലയാളികളുടെ പരമ്പരാഗത രാഷ്ട്രീയസ്ഥാപനങ്ങളിൽ - രാജസ്വരൂപങ്ങളിൽ - ആ സ്ഥാനങ്ങളിലെത്തിയ സ്ത്രീകൾക്ക് ചില സാദ്ധ്യതകളുണ്ടായിരുന്നുവെന്നും ക്രമേണ അവ നഷ്ടമാവുകയാണുണ്ടായതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

ആമുഖത്തിൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ ഈ ചോദ്യത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് നമുക്ക് വാദിക്കാവുന്നതാണ്. നമ്മുടെ ഭൂതകാലം ചികഞ്ഞുനോക്കിയാൽ ഒന്നോ രണ്ടോ കഴിവുറ്റ റാണിമാരെ കണ്ടെത്താൻ കഴിയും. പക്ഷേ, ആ കണ്ടെത്തലിൽനിന്ന് നമുക്കെന്താണു ഗുണം? നേരത്തേ പറഞ്ഞതുപോലെ, ഒരു ഉണ്ണിയാർച്ചയെ കണ്ടെത്തിയെന്നു കരുതി അന്നത്തെ ഇവിടത്തെ പെണ്ണുങ്ങൾ മുഴുവൻ കളരിപഠിച്ച അഭ്യാസികളായിരുന്നുവെന്ന് പറയാൻപറ്റുമോ?


55


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/55&oldid=162930" എന്ന താളിൽനിന്ന് ശേഖരിച്ചത്