ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതലായവരെ അമർച്ച ചെയ്തശേഷം തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങിനിൽക്കുന്ന ഒരു രാജാവിനെ വാഴിക്കുകയെന്നതായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ ലക്ഷ്യം. അന്ന് കിരീടാവകാശം ഉന്നയിച്ച തമ്പുരാനെ ബ്രിട്ടീഷുകാർ സംശയത്തോടെയാണ് കണ്ടത്. അപ്പോൾ അദ്ദേഹത്തെ വാഴിക്കുന്നതിന് പകരം ആറ്റിങ്ങൽ മൂത്തതമ്പുരാട്ടിയായിരുന്ന ഗൗരിലക്ഷ്മിഭായിയെയാണ് അവർ വാഴിച്ചത്. 1791ൽ ജനിച്ച റാണി ഗൗരീലക്ഷ്മീഭായി ആറ്റിങ്ങൽ മൂത്തതമ്പുരാട്ടിയായിരുന്ന അത്തംതിരുനാളിന്റെ മകളായിരുന്നു. ഇരുപതുവയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന ഇവർ, ബ്രിട്ടിഷുകാരുടെ സമ്മർദ്ദത്തിനു വഴങ്ങിവന്നതാണെന്ന് തോന്നുന്നില്ല. മറിച്ച്, ഈ പിന്തുടർച്ചാത്തർക്കത്തിൽ അവർ സജീവപങ്കാളിയായിരുന്നെന്ന് തോന്നുന്നു. മാമൂലുകളെ അവഗണിച്ചുകൊണ്ട് ബ്രിട്ടിഷ് സർക്കാറിന്റെ പ്രതിനിധിയായിരുന്ന കേണൽ മൺറോയെ അവർ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി അവകാശവാദം ഉന്നയിക്കുകയായിരുന്നത്രെ. തന്റെ കുടുംബത്തിന് ലഭിക്കേണ്ടതായ അധികാരം നഷ്ടമാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അവർ മൺറോയെ അറിയിച്ചുവെന്ന് അദ്ദേഹം ബ്രിട്ടിഷ് സർക്കാറിനെഴുതി. പക്ഷേ, റാണിയെ റീജന്റ് മാത്രമായാണ് ബ്രിട്ടിഷുകാർ കണ്ടത്. റാണിയും അതിന് വഴങ്ങിക്കൊടുത്തു. താനൊരു അബലയായ സ്ത്രീയായതു കൊണ്ട് ഭരണകാര്യങ്ങളിൽ സഹോദരനെപ്പോലെ താൻ ബഹുമാനിക്കുന്ന ബ്രിട്ടിഷ് റെസിഡന്റ് (ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധി) മൺറോയുടെ ഉപദേശം സ്വീകരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു. ഗൗരിലക്ഷ്മീഭായി വെറും റീജന്റ് ആയിരുന്നതുകൊണ്ടാണ് അവരുടെ മകനായ സ്വാതിതിരുനാളിന് 'ഗർഭശ്രീമാൻ', അഥവാ അമ്മയുടെ ഗർഭത്തിൽ കിടന്നപ്പോഴേ രാജാവായ ആൾ എന്ന പേരുവീണത്. മകൻ പ്രായമാകുംമുമ്പ് ഗൗരിലക്ഷ്മീഭായി മരിച്ചതിനു ശേഷം അവരുടെ അനുജത്തിയായിരുന്ന ഗൗരിപാർവ്വതീഭായി ഭരണമേറ്റു. 1802ൽ ജനിച്ച ഗൗരി പാർവ്വതിഭായി അത്തംതിരുനാളിനുശേഷം ആറ്റിങ്ങൽ മൂത്തതമ്പുരാട്ടിയായി സ്ഥാനമേറ്റ ഭരണിതിരുനാളിന്റെ മകളായിരുന്നു. സ്വാതിതിരുനാളിന് പ്രായപൂർത്തിയായതോടുകൂടി അദ്ദേഹം രാജാവായി. റാണിമാരുടെ അധികാരത്തെ കുറേക്കൂടി ഇല്ലാതാക്കാനാണ് ബ്രിട്ടിഷ്ഭരണം സഹായിച്ചതെന്നു സാരം. റാണിമാർക്ക് സ്വന്തമായ അധികാരമുണ്ടാവില്ലെന്നും റീജന്റ് സ്ഥാനംമാത്രമേ ലഭിക്കൂ എന്നും ബ്രിട്ടിഷ്ഭരണത്തോടെ തീർച്ചയായി.

മൂപ്പുവാണ തമ്പുരാട്ടിയുടെ സ്വന്തമായ നില ഇല്ലാതായെങ്കിലും പഴയ പ്രതാപത്തിന്റെ ചില അംശങ്ങളും ചിഹ്നങ്ങളും അപ്പോഴും ബാക്കിനിന്നിരുന്നു. 1819ൽ ഗൗരിപാർവ്വതീഭായിയുടെ രാജസഭ സന്ദർശിച്ച ബ്രിട്ടിഷ് ഉദ്യോഗസ്ഥൻ കേണൽ വാൾഷിന്റെ നിരീക്ഷണം ഇതാ:

ആ സഭയിൽ കണ്ട രംഗം വളരെ സന്തോഷപ്രദമായിരുന്നു. നാട്ടിലെ പ്രമാണിമാർ എല്ലാവരും ബ്രിട്ടിഷ് സർക്കാറിന്റെ പ്രതിനിധികളെ ഉപചാരപൂർവ്വം സ്വീകരിക്കാൻ എത്തിയിരുന്നു. പക്ഷേ, റാണിയും യൂറോപ്യന്മാരുമൊഴികെ ഒരൊറ്റ കുഞ്ഞുപോലും ഇരുന്നില്ല. അടുത്തിടെ വിവാഹിതയായ ചെറിയതമ്പുരാട്ടിയാകട്ടെ, അവരുടെ ഭർത്താവാകട്ടെ, റാണിയുടെ അച്ഛനാകട്ടെ, ഭർത്താവാകട്ടെ, മുൻ റാണിയുടെ വിധുരനാകട്ടെ, ദിവാൻ, പ്രധാനമന്ത്രി ഇവരാകട്ടെ - ആരും ഇരുന്നില്ല.

(പി.ശങ്കുണ്ണി മേനോൻ, ഹിസ്റ്ററി ഒഫ് ട്രാവൻകൂർ, തിരുവനന്തപുരം, 1983 -ആദ്യം പ്രസിദ്ധീകരിച്ചത് 1878, പുറം 289)


പക്ഷേ, ഇതു പൊയ്പ്പോയ പ്രതാപത്തിന്റെ ശേഷിപ്പുമാത്രമായിരുന്നു. ഇരുപതാംനൂറ്റാണ്ടിൽ റാണിമാരുടെ അധികാരമില്ലായ്മ കൂടുതൽ വെളിച്ചത്തായി. 1924ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലംതിരുനാൾ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിന്മുറക്കാരനായിരുന്ന ചിത്തിരതിരുനാൾ കേവലം ബാലനായിരുന്നു. അന്നത്തെ ആറ്റിങ്ങൽ മൂത്തതമ്പുരാട്ടിയായിരുന്ന സേതുലക്ഷ്മി റീജന്റ് മഹാറാണിയായി. (റീജന്റ് റാണിയായത് ചിത്തിരതിരുന്നാളിന്റെ മാതാവല്ലെന്നത് ശ്രദ്ധേയമാണ്)

ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി റീജന്റ് അല്ലെന്ന് പല പത്രങ്ങളും ചൂണ്ടിക്കാട്ടി. അന്നത്തെ മലയാളമനോരമ ഇങ്ങനെ എഴുതി:

ശ്രീചിത്തിരതിരുന്നാൾ തിരുമനസ്സിലേക്ക് പ്രായപൂർത്തിയാകുംവരെ ആറ്റിങ്ങൽ മൂത്തതമ്പുരാൻ തിരുമനസ്സുകൊണ്ട് ഭരണാധികാരിയായിരിക്കുന്നതാണ്. അവിടത്തെ അധികാരം അവിഭാജ്യമായിക്കാണണമെന്നും ആകുന്നു ഈ രാജ്യത്തെ ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. ഈ അഭിപ്രായം കീഴ്‌നടപ്പിനും മരുമക്കത്തായ നിയമത്തിനും അനുസരണമായിത്തന്നെ ഇരിക്കുന്നു. മരുമക്കത്തായ നിയമപ്രകാരം പ്രായപൂർത്തിയായ പുരുഷന്മാരുണ്ടെങ്കിൽ അവർ കുടുംബഭരണം നടത്തുന്നതും അവരുടെ അഭാവത്തിൽ വയസ്സ് മൂപ്പുളള സ്ത്രീ കാരണവത്തിയായിരിക്കുന്നതുമാണ്. കാരണവത്തി കുടുംബഭരണം നടത്തുന്നത് ഭാവിയിൽ കാരണവൻ ആകുന്ന പുരുഷന്റെ പ്രതിനിധിയെന്ന നിലയിലല്ല. കുടുംബത്തിലെ മൂത്തയാൾ എന്ന നിലയിലാണ്. ഇങ്ങനെ വയസ്സുമൂപ്പുളള സ്ത്രീ കാരണവത്തിയായിരിക്കുന്നിടേത്താളംകാലം സ്വന്തംനിലയിൽത്തന്നെ

62

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/62&oldid=162938" എന്ന താളിൽനിന്ന് ശേഖരിച്ചത്