ക്കുന്നുണ്ടെങ്കിലും അതിലെത്രപേർക്ക് ഉന്നതരാഷ്ട്രീയത്തിലേക്ക് കടക്കാനായിട്ടുണ്ട്? പുരുഷന്മാരുടെ ഒപ്പം അവരുടെ രാഷ്ട്രീയ അടവുകൾ പയറ്റുന്ന കുറച്ചു സ്ത്രീകളുണ്ടെന്നത് വാസ്തവം തന്നെ. എന്നാലും അവരുടെ എണ്ണം വളരെ കുറവാണ്. അവർപോലും തരംകിട്ടുമ്പോൾ നല്ല പിള്ളകളായി സ്വയംചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോൾ ചോദിച്ചുപോകും, രാജ്ഞി വെറും അമ്മറാണിമാത്രമാകുന്ന ആ കാലം യഥാർത്ഥത്തിൽ കടന്നുപൊയ്ക്കഴിഞ്ഞോ? സത്യത്തിൽ ഇന്നും നാം ആ കാലത്തിന്റെ പിടിയിൽത്തന്നെയല്ലേ?
കൂടുതൽ ആലോചനയ്ക്ക്
ഇവിടെ നാം ചർച്ചചെയ്തത് സ്ത്രീകളും ഭരണാധികാരവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമാണ്. ആ ചരിത്രം പരിശോധിക്കുമ്പോൾ കാണുന്ന കാര്യമിതാണ്: പെണ്ണുങ്ങൾക്ക് ഭരണാധികാരം വേണ്ട, അവർ കുടുംബിനികളും മാതാക്കന്മാരുമായിക്കൊള്ളട്ടെ എന്ന മനോഭാവം ഇവിടെ വിദേശഭരണത്തിനുമുമ്പുതന്നെ ആരംഭിക്കുന്നു. സ്ത്രീകളുടെ ചരിത്രത്തിന്റെ കാലഗണന മേലാളചരിത്രത്തിന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പറയാറുണ്ട്. ഉദാഹരണത്തിന് ലോകമഹായുദ്ധങ്ങളെക്കാൾ പടിഞ്ഞാറൻരാജ്യങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ കാര്യമായി മാറ്റിമറിച്ചത് ജനനനിയന്ത്രണമാർഗ്ഗങ്ങളുടെ കണ്ടുപിടിത്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ചർച്ചചെയ്തതിൽനിന്ന് ഇവിടത്തെ സ്ത്രീകളുടെ ചരിത്രത്തിനും സവിശേഷമായ ഒരു കാലഗണന ഉണ്ടെന്നല്ലേ തെളിയുന്നത്? ⚫
68