ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാളിസ്ത്രീകളുടെ തൊഴിൽപങ്കാളിത്തം

ഇരുപതാംനൂറ്റാണ്ടിൽ മലയാളിസ്ത്രീകളുടെ തൊഴിൽപങ്കാളിത്തനിരക്കിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 1901 മുതൽ 2011വരെയുള്ള കണക്കുകളാണ് താഴെ. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിടവും വർദ്ധിച്ചുവെന്നു കാണാം.

മലയാളി സ്ത്രീപുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്കുകൾ 1901-2001

വർഷം പുരുഷൻ സ്ത്രീ വിടവ്
1901 56.3 32.7 23.6
1911 53.8 28.9 24.9
1921 51.1 24.5 26.6
1931 50.0 35.9 14.1
1941 ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
1951 46.7 18.3 28.4
1961 47.2 19.7 27.5
1971 45.2 14.6 30.6
1981 44.9 16.6 28.3
1991 47.6 15.9 31.7
2001 50.4 15.3 35.7
(S. Irudaya Rajan, Sreerupa, "Gender Disparity in Kerala : A Critical Reinterpretation', Swapna Mukhopadhyay (ed), The Enigma of the Kerala Woman, New Delhi, 2007, പുറം. 46)
1931ൽ സ്ത്രീകൾ കൂടുതലായി തൊഴിൽരംഗത്തു പ്രവേശിച്ചതായി കാണുന്നുവെങ്കിലും 1951ൽ അവരുടെ തൊഴിൽപങ്കാളിത്തനിരക്ക് തീരെ കുറഞ്ഞതായി കാണുന്നു. പിന്നീട് ഏറെക്കുറെ താഴേക്കുതന്നെയാണാ അതിന്റെ പോക്ക്. എന്നാൽ 1931ലെ വർദ്ധനവ് സെൻസസ് വിവരശേഖരണരീതിയിൽ ആ തവണ ഉണ്ടായ മാറ്റംകൊണ്ടാകാം.


അന്തർലീനമായിരുന്നു. വീടിനും പുറംലോകത്തിനും ഒരേ അധികാരവും അംഗീകാരവും ലഭിക്കുന്ന സമൂഹങ്ങളിൽ സ്ത്രീപുരുഷതുല്യത സ്വാഭാവികമായും ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം തുളുമ്പിനിൽക്കുന്നതും കാണാം.ജോസഫ് മൂളിയിൽ രചിച്ച സുകുമാരി (1897) എന്ന നോവലിൽ ജാതിവ്യത്യാസത്തെയും അസമത്വത്തെയും ന്യായീകരിച്ച ജാതിക്രമവും ആൺ-പെൺ വ്യത്യാസത്തിലൂന്നിയ ലിംഗക്രമവും തമ്മിൽ നേർക്കുനേർ ഇടയുന്ന ഒരു സന്ദർഭമുണ്ട്. കീഴ്ജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരുവനാണ് ലിംഗക്രമത്തിന്റെ വക്താവായി നോവലിൽ പ്രത്യക്ഷപ്പെടുന്നത്. ഇതു കീഴ്ജാതികൾക്ക് നൽകിയ ആത്മവിശ്വാസം ശ്രദ്ധേയമാണ്.

"നീ ആളൊരു രസികനാണ്. നീ എന്താണ് ജാതി?"

"ആൺജാതി."

76

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/76&oldid=162953" എന്ന താളിൽനിന്ന് ശേഖരിച്ചത്