ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയോ എന്നു തോന്നും അങ്ങനെ ഇരിക്കുന്ന ആ വലിയ വെടുമ്പുരയിൽ വിവാഹത്തിനു നിശ്ചയിച്ച ദിവസം, മുഹൂർത്തത്തിനു നാലു നാഴിക മുമ്പായിട്ടു മഹാജനങ്ങൾ വാതിലുകളിൽക്കൂടി തിക്കിത്തിരക്കി കടന്നു. കടുകിട്ടാൽ ഉതിരുവാൻ പഴുതില്ലാതെ നിറഞ്ഞിരുന്നു. നടുവിൽ മഹാരാജാവും, കപിലനാഥൻ മുതലായവരും പുരോഹിതന്മാരും വിശിഷ്ട്ടന്മാരായ ബ്രാഹ്മണരും മാന്യന്മാരായ മറ്റു് ജനങ്ങളും മണിമയങ്ങളായ ആസനങ്ങളിന്മേൽ വന്നിരുന്നു.

അങ്ങനെ ആ സദസ്സുനിറഞ്ഞു. മുഹൂർത്തസമയം സമീപിച്ചപ്പോൾ സ്വർണമയമായ ഒരു പല്ലക്കിൽ കുന്ദലതയും മറ്റു രണ്ടു പല്ലക്കുകളിൽ അഘോരനാഥന്റെ പത്നിയും സ്വർണമയിദേവിയും വന്നിറങ്ങി. കുന്ദലതയെ നടുവിലാക്കി മൂന്നു പേരും കൂടി നടന്ന് സഭയുടെ ഇടത്തുഭാഗത്തുള്ള മണ്ഡപത്തിൻ മീതെ രത്നഖചിതങ്ങളായ ആസനങ്ങളിന്മേൽ ചെന്നിരുന്നു. കുന്ദലതയും തോഴിമാരും എത്തിയപ്പോഴേക്കും, വീണാവേണുമൃദംഗാദികളുടെ മഞ്ജുളനാദം കൊണ്ടും മറ്റും അതുവരെ ശബ്ദായമാനമായിരുന്ന ആ സദസ്സ് ഏറ്റവും നിശബ്ദമായി. രാജകുമാരിയുടെ അസീമമായ കോമളിമാവു് കാണ്മികളായ മഹാജനങ്ങളുടെ കണ്ണുകൾക്കു പീയുഷമായി ഭവിച്ചു. ആ കണ്ണുകളാവട്ടെ മധുപാനകേളിയിങ്കൽ ആസക്തിയോടും കൂടി സാദ്ധ്യസംഫുല്ലങ്ങളായ പ്രസൂനനിചയങ്ങളിൽ പ്രവേശിച്ചിരിക്കുന്ന ഭ്രമരപടലികളെപ്പോലെ ആയതിനെ പിന്നെയും പിന്നെയും ആദരവോടുകൂടെ ആസ്വദിച്ചിട്ടും തൃപ്തിയെ പ്രാപിച്ചില്ല.

കുന്ദലത ആസനത്തിൻമേൽ വന്നിരുന്ന ഉടനെ ചുറ്റും ഇരിക്കുന്ന മഹാജനങ്ങളെ വിസ്മയത്തോട് കൂടി നോക്കി കണ്ടു. ചില പ്രധാനികളെ അഘോരനാഥന്റെ പത്നിയോട് ചോദിച്ചറിയുമ്പോഴേക്ക് ദൂരത്ത് നിന്ന് ചിലർ കുതിരപ്പുറത്ത് കയറി വരുന്ന ശബ്ദം കേൾക്കുമാറായി. എല്ലാവരും സശ്രദ്ധന്മാരായി വരുന്നവരെ കാത്തിരിക്കെ താരാനാഥനും യുവരാജാവും അഘോരനാഥനും രപ്പുറത്ത് നിന്നിറങ്ങി താരാനാഥനെ നടുവിലാക്കിയിട്ടും മൂന്ന്പേരും സഭയിലേക്ക് കടന്നു. ഏറ്റവും ചേർച്ചയുളള കാഷണീഷണങ്ങൾക്കു പുറമെ, ഉണ്ടായ യുദ്ധത്തിൽ തന്റെ പരാക്രമം കണ്ടു സന്തോഷിക്കുകയാൽ യുവരാജാവിനാൽ രാജസഭയിൽ വെച്ച് കുറെ ദിവസം മുൻപ് സമ്മാനിക്കപ്പെട്ടതും, മരതക വൈഡൂര്യദികങ്ങളെ കൊണ്ട് ഉചിതമായ ചന്ദ്രകലയുടെ ആകൃതിയും ദീപ്തി കലർന്നതുമായ ഒരു കീർത്തി മുദ്ര താരാനാഥൻ മാറിടത്തിൽ ഇടത്തു ഭാഗത്ത് ധരിച്ചിട്ടുണ്ടായിരുന്ന മുഖം സ്വതേ രക്തപ്രസാദമുളളതാകായാലും അപ്പോൾ കുതിരപ്പുറത്ത് ഓടിച്ച് വന്നതാകായാലും താരാനാഥൻ കാണുന്നവർക്ക് ഏറ്റവും തീയാകൃതിയായി തോന്നി. മൂന്ന് ആളുകളും കൂടി സഭയിലേക്ക് കടന്നപ്പോൾ വാദ്യഗാനങ്ങളുടെ ഘോഷവും മറ്റും നിന്നു. സഭ രണ്ടാമതും നിശബ്ദമായി താരാനാഥൻ മഹാജനങ്ങൾക്കു തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/128&oldid=163011" എന്ന താളിൽനിന്ന് ശേഖരിച്ചത്