ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർമ്മപുരിക്കു് സമീപം ഒരു ചന്തസ്ഥലമുണ്ടെന്നു് മുമ്പു് ഒരേടത്തു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചന്തയ്ക്കു് ഒരു ദിവസം ആ ദിക്കുകാരല്ലാത്ത നാലഞ്ചുപേർ വരികയുണ്ടായി. ക്രയവിക്രയാദികൾക്കു വരികയല്ല, വഴിപോക്കന്മാരാണ്. അവിടെനിന്നു് ഭക്ഷണത്തിനും, മറ്റും തരമായ സ്ഥലമേതെന്നു് അന്വേഷിച്ചപ്പോൾ ധർമപുരിയിൽ ബ്രാഹ്മണഗൃഹം ഉണ്ടെന്നറിഞ്ഞു് ചക്കാലന്മാർ ഒരു കോമ്പലായി വരുന്നവരുടെ കൂടെ അവരും വന്നു കയറി. ചക്കാലന്മാർ ചിലർ അവരുടെകൂടെ ചെന്നു ബ്രാഹ്മണഗൃഹങ്ങൾ കാണിച്ചുകൊടുത്തു. ആ പാന്ഥന്മാരും ബ്രാഹ്മണരാണത്രെ. എകദേശം എഴെട്ടു നാഴിക പകലുള്ളപ്പോഴാണ് ധർമ്മപുരിയിൽ വന്നെത്തിയത്. എല്ലാവരും വഴിപോക്കന്മാരുടെ പതിവുപോലെ കുറെ നേരം

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/28&oldid=214314" എന്ന താളിൽനിന്ന് ശേഖരിച്ചത്