ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുലിംഗമഹാരാജാവു് പുത്രനായ പ്രതാപചന്ദന്നു വിവാഹംകഴിഞ്ഞതിന്നുശേഷം അധികം താമസിയാതെ, ഒരു ദിവസം അഘോരനാഥനെ വരുത്തുവാൻ ആളെ അയച്ചു തനിക്കു വാർദ്ധക്യം ഹേതുവായിട്ടു് ബുദ്ധിക്കു മന്ദതയും കാര്യങ്ങളിൽ അലസതയും ഉളളവിവരം അദ്ദേഹത്തിന്നുതന്നെ അറിവില്ലായ്കയല്ല. ബാലനായി രുന്നപ്രതാപചന്ദ്രന്നു് കറെക്കുടി പ്രായമാകട്ടെ എന്നു വിചാരിച്ചു് അത്രനാളും കഴിഞ്ഞു. ഇപ്പോൾ രാജകുമാരന്നു് ഇരുപത്തഞ്ചു വയസ്സ്പ്രായമായി, രാജ്യഭാരം വഹിക്കുവാൻ ശക്തനായി. വിവാഹവും കഴിഞ്ഞു. അതുകൊണ്ടു് പ്രതാപചന്ദ്രന് അഭിഷേകം കഴിഞ്ഞു് അഘോരനാഥനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചു്, അവരെ സകലവും ഭരമേല്പിച്ചു് തനിക്കു രാജ്യം വിട്ടു് വിശ്വവിശ്രുതയായ മണികർണികയിങ്കൽ പോയി ആ പുണ്യഭൂമിയിൽ ശേഷം ജീവകാലം കഴിച്ചു്, മരിക്കുമ്പോൾ സാക്ഷാൽ ഈശ്വരങ്കിൽ നിന്നു് താരകബ്രഹ്മം ഉപദേശം വാങ്ങി സായൂജ്യം സമ്പാദിക്കേണമെന്നു വളരെ കാലമായി താൻ വിചാരിച്ചുപോന്നിരുന്ന ആഗ്രഹം സാധിക്കുവാൻ നല്ല തരം വന്നുവെന്നു നിശ്ചയിച്ചു് അഘോരനാഥൻ വന്ന ഉടനെ തന്റെ അഭിലാഷം ഒക്കെയും തുറന്നു പറഞ്ഞു' ഞാൻ സംസാരസാഗരത്തിൽ നിയമഗ്നനായി ഇഹത്തിലേക്കും പരത്തിലേക്കും കൊള്ളാതെ ഇങ്ങനെ കഷ്ടമായി കാലക്ഷേപംചെയ്തു വരുന്നതിനാൽ വളെരെ വ്യസനമുണ്ടു്. വാർദ്ധക്യം കൊണ്ടു് ബുദ്ധിമന്ദിച്ചിരിക്കയാൽ എന്റെ പ്രവൃത്തികളെകൊണ്ടു് പ്രജകൾക്കു ക്ഷേമംവഴിപോലെ ഉണ്ടാവില്ലെന്നുതന്നെയല്ല, മേലാൽ വിചാരിക്കാതെകണ്ടുള്ള സങ്കടങ്ങൾ നേരിടുവാനും, ദുഷ്ടൻമാർക്കു് ശിക്ഷിക്കപ്പെടുമെന്നുള്ള ഭയംകൂടാതെ അധികമായ അന്യായങ്ങൾ പ്രവർത്തിപ്പാനും മറ്റും പല പല ദോഷങ്ങൾക്കും ഇടയുണ്ടാകുന്നതാണു്. അതുകൊണ്ടു് കഴിയുന്നവേഗത്തിൽ നമ്മുടെ കുമാരന്റെ അഭിഷേകത്തിനു് ഒരുക്കുകൂട്ടുകതന്നെ വേണം'.

അഘോരനാഥൻ മുഖപ്രസാദത്തോടുകൂടി കല്പിക്കും പ്രകാരം ചെയ്യാമെന്നുത്തരം പറഞ്ഞു. പിന്നെ അഭിഷേകത്തിന്റെ സംഗതിയെക്കുറിച്ചു് രാജാവും മന്ത്രിയുംകൂടി സംസാരിച്ചുകൊണ്ടിരിക്കെ രാജകുമാരൻ അവിടെക്കയ്ത്തി. രാജാവു തന്റെ നിശ്ചയത്തെ പുത്രനേയും അറിയിച്ചു.


രാജകുമാരൻ: ആശ്ചര്യം! ഈശ്വരകല്പിതം ഇത്ര സൂഷ്മമായി അറിയാമല്ലോ എന്നു പറഞ്ഞു.


രാജാവ്: എന്താ ഈശ്വരകല്പിതം അറിഞ്ഞതു് ? എന്നു ചോദിച്ചു.


രാജകുമാരൻ: രണ്ടു ദിവസം മുമ്പെ ഒരു വൈരാഗി ഇവിടെ വന്നിരുന്നു. അയാൾ എന്റെ പക്കൽ ഒരു എഴുത്തു തന്നിട്ടുണ്ടായിരുന്നു. ആയാൾ പറഞ്ഞപ്രകാരം ഇന്നു് അതു പൊളിച്ചു നോക്കിയപ്പോൾ ഛൻ പറഞ്ഞ കാര്യംതന്നെയാണു് അതിലും കണ്ടതു് അച്ഛനോടു് ആ വിവരം ആരെങ്കിലും പറയുകയുണ്ടായോ?


രാജാവ്: എന്നോടു് ആരും പറഞ്ഞിട്ടില്ല. എനിക്കു വളെരെ കാലമായുണ്ടായിരുന്ന മനോരാജ്യം താമസിയാതെ സഫലമാക്കേണമെന്നു നിശ്ചയിച്ചു് ഞാൻ അഘോരനാഥനെ വിളിച്ചു പറഞ്ഞതാണ്. എന്താണ് ആ ഓലയിൽ കണ്ടതു്. അതു വായിക്കുക.


രാജകുമാരൻ: 'താമസിയാതെ അഭിഷേകം കഴിച്ചു് ചിരകാലകീർത്തിമാനായി വാഴുക' എന്നു സംസകൃതത്തിൽ എഴുതിയിരു

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/39&oldid=163041" എന്ന താളിൽനിന്ന് ശേഖരിച്ചത്