ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആൾ തന്നെയാന്നു തോന്നുന്നു. ഇന്നലത്തെപ്പോലെ തന്നെയല്ലാവേഷം. ഇന്നു വിശേഷിച്ചു് കുതിരയും ഉണ്ടു് ' എന്നു പറഞ്ഞു അഘോരനാഥൻ: 'ആ ആളോടു് എന്റെ മന്ത്രശാലയിലേക്കു വരുവാൻ പറക ' എന്നു പറ‍ഞ്ഞു് താൻ മുമ്പെമന്ത്രശാലയിലേക്കു നടന്നു. മന്ത്രശാലയിൽ ചെന്നിരുന്നപ്പോളേക്കു് ആ മനുഷ്യനും എത്തി, ആഘോരനാഥനെ തന്റെ കൃത്രിമമുഖത്തെ നേത്രങ്ങളുടെ സൂക്ഷിച്ചു നോക്കി ആൾ മാറീട്ടില്ലെന്നു നല്ലവണ്ണം തീർച്ചയായശേഷം തന്റെ അടിക്കുപ്പായത്തിന്റെ ഉറയിൽ കൈയിട്ടു് ,അതിൽനിന്നു് ഒരു എഴുത്തു് എടുത്തു്, ഒന്നും പറയാതെ അഘോരനാഥൻ കൈയിൽ കൊടുത്തു. അഘോരനാഥൻ അയാളുടെ സ്വരുപവും പ്രച്ഛന്നവേഷവും മററും കണ്ടപ്പോൾ കുറച്ചുനേരം അന്ധനായി നിന്നുവെങ്കിലും എഴുത്തു കിട്ടി വായിച്ചപ്പോൾ സംഭ്രമം ഒക്കെയും തീർന്നു സന്തോഷംകൊണ്ടായിരിക്കാമെന്നു തോന്നുന്നു, അദ്ദേഹത്തിനുകണ്ണുനീർ തന്നാലെപൊടിഞ്ഞു. ആ എഴുത്തു് ഒരിക്കൽക്കൂടി വായിച്ചു. കണ്ണുനീർ തുടച്ചു പിന്നെയും വായിച്ചും അതിന്റെശേഷം ആ എഴുത്തു് കൈയിൽ നിന്നു വെക്കാതെ ആ നിലയിൽ തന്നെ നിന്നു് ഒരു രണ്ടുമൂന്നു നാഴിക നേരം രഹസ്യമായി ആ മനുഷ്യനോടുസംസാരിച്ചു് അയാളെ പുറത്തേക്കു കൊണ്ടു വന്നു്,ഭക്ഷണവും മററും വേണ്ടതു പോലെകഴിപ്പിക്കുവാൻ ഭ്രത്യന്മാരെ ഏല്പിച്ചു് താൻ ആസ്ഥാനമുറിയിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. അപ്പോഴേക്കു് രാജധാനിൽനിന്നു രണ്ടു കിങ്കരന്മാർ എത്തി. അഘോരനാഥന്റെ മുമ്പിൽ വന്നു വണങ്ങി. അതിൽ ഒരുവൻ പറഞ്ഞു:ഞങ്ങൾ ആ സന്ന്യസിയെ തിര‍ഞ്ഞു് പല ദിക്കിലും പോയി. കാണ്മാൻ കഴിഞ്ഞില്ല. ആയാളുടെ കൂടെയുണ്ടായിരുന്ന ഒരു ശിഷ്യനെ കണ്ടത്തി. ആ ശിഷ്യനും സന്ന്യാസിയും വേറെ ഒരു ശിഷ്യനുംകൂടി മിനിഞ്ഞാന്നു് രാത്രി ഒരുമിച്ചു് ഒരു വഴിയമ്പലത്തിൽ കിടന്നിരുന്നുവത്രെ. പുലർച്ചെ എഴുനീററു് നോക്കയപ്പോൾ ആസന്ന്യാസിയെകണ്ടില്ലെന്നും, നാടുവിട്ടുപോയി എന്ന തോന്നുന്നു എന്നും ആ ശിഷ്യൻ പറഞ്ഞു. ഞങ്ങൾ ഇനി ഏതു ദിക്കിൽ തിരയേണ്ടു എന്നറിയാതെ മടങ്ങിപ്പോന്നതാണു്. അഘോരനാഥൻ, 'നല്ലതു്, നിങ്ങൾ ഇനി അതിനായിട്ടു് യത്നിക്കേണ്ട. ആ വൈരാഗി ശിഷ്യരെ വെടിഞ്ഞുപോയതു് ഓർക്കുമ്പോൾ, ഞാൻവിചാരിച്ചിരുന്നതുപോലെ വിശിഷ് ടന്നാണന്നുതോന്നുന്നില്ല. അതുകൊണ്ടു് ഇനി ആയാളെ കാണേണമെന്നില്ല' എന്നുപറഞ്ഞു് അവരെ മടക്കി അയച്ചു അതിനിടയിൽ ഭൃത്യന്മാർ തമ്മിൽ മറ്റൊരേടത്തുവച്ചു് ആ വന്ന വികൃതരൂപനാരായിരിക്കാമെന്നു് ആലോചിച്ചുതുടങ്ങി. അവരിൽ അധികം പഴമയുള്ള ഒരു ഭൃത്യൻ തന്റെ വിവരണം

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/41&oldid=163044" എന്ന താളിൽനിന്ന് ശേഖരിച്ചത്