ളായ പ്രജകളോടൊക്കെയും പ്രീതിസൂചകമായി തല കുമ്പിടുകയും അപൂർവം ചിലരോട് ഒന്ന് രണ്ട് വാക്ക് സംസാരിക്കുകയുംചെയുംചെയ്തു് , പത്തു നാഴിക രാച്ചെല്ലുന്നതിന്നു മുമ്പായി തെക്കേ ഗോപുരത്തൂടെ രാജധാനിയിലേക്കു മടങ്ങിയെത്തുകയുംചെയ്തു. അഭിഷേകം കഴിഞ്ഞതിന്റെ അടുത്തനാൾതന്നെ അഘോരനാഥന്നു് പ്രധാനമന്ത്രിയുടെ പട്ടം പ്രസിദ്ധമായി രാജസഭയിൽ വെച്ചുകൊടുത്തു. അദ്ദേഹത്തിന്നു ഇതുകൊണ്ടു് സ്ഥാനമാനങ്ങൾ അധികമായി എന്നല്ലാതെ പ്രവൃത്തിക്ക് യാതൊതു വ്യത്യാസവും ഉണ്ടായില്ല. കപിലനാഥനോട് വലിയ രാജാവു് കോപിച്ചതിൽപിന്നെ പ്രധാനമന്ത്രിയുടെ ഉദ്യോഗം നടത്തിവന്നിരുന്നത് അഘോരനാഥൻതന്നെയായിരുന്നു. പക്ഷേ, അതിന്നു മുമ്പിൽ ഭണ്ഡാരാധിപന്റെ സ്ഥാനമുണ്ടായിരുന്നതിനാലും പ്രധാനമന്ത്രിയുടെ സ്ഥാനം മുറപ്രകാരം കൊടുക്കായ്കയാലും അഘോരനാഥനെ ഭണ്ഡാരാധിപൻ എന്നുതന്നെയാണ് എല്ലാവരും പേർ പറഞ്ഞു വന്നിരുന്നത്. തന്റെ പ്രാപ്തിക്കുതകുന്നതും പണ്ടുതന്നെ തനിക്ക് കിട്ടുവാൻ അവകാശമുള്ളതും ആയ പ്രധാനമന്ത്രിയുടെ മാന്യസ്ഥാനം ലഭച്ചതിനാൽ അഘോരനാഥന്നു് സന്തോഷമുണ്ടായി കുറെ കാലമായി പ്രതിബന്ധപ്പെട്ട ക്ലിഷ്ടമാർഗങ്ങളിൽ പ്രവേശിച്ചിരുന്ന ബഹുമാനമാകുന്ന നദി, ഇപ്പോഴെങ്കിലും വേണ്ടുന്നേടത്തേക്ക് പ്രവഹിച്ചുവല്ലൊ എന്നു വിചാരിച്ച് പ്രജകൾക്ക് അധികം സന്തോഷമുണ്ടായി. എന്നാൽ ,അഘോരനാഥന്റെ സന്തോഷം,തന്റെ ജ്യേഷഠൻ വളരെ കാലം ഭരിക്കേണ്ടതായിരുന്നു ആ ഉദ്യോഗം എന്നു് മനസ്സിൽ തോന്നുമ്പോഴുണ്ടാകുന്ന ദുഃഖത്തോടു മിശ്രിതമായിരുന്നതിനാൽ പൂർണമായി എന്നു പറഞ്ഞുകൂടാ. ജ്യേഷഠന്റെമേൽ വലിയ രാജാവിന്നു് നീരസമുണ്ടാവാനുള്ള സംഗതികളും ജ്യേഷഠന്റെ അകാരണമായ അധഃപതനവും വിചാരിച്ച് വളരെക്കാലത്തേക്കു അഘോരനാഥൻ ഒരു മൗനവ്രതക്കാരനെപ്പോലെ ആരോടും മിഥ്യാലാപവും ,മനസ്സിന്ന് ഒരു ഉന്മേഷലും കുടാതെ സ്വതേയുള്ള തന്റെ പ്രസന്നതയും ഉത്സാഹവും മങ്ങി, ഒരു അരസികനെപ്പോലെയാണ് കഴിഞ്ഞുവന്നിരുന്നത്. മുമ്പത്തെ അധ്യായത്തിൽ വിവരിച്ച ഗുഢസന്ദർശനം കഴിഞ്ഞതിൽപ്പിന്നെ ആ അവസ്ഥയ്ക്കു വളരെ ഭേദം വന്നു. ഇപ്പോൾ പ്രധാനമന്ത്രയുടെ സ്ഥാനംകൂടി ലഭിക്കയാൽ മനസ്സ് ഏകദേശം സ്വസ്ഥിതിയിൽത്തന്നെയായി. വൈമനസ്യം കേവലം അസ്തമിച്ച്, സ്വഭാവം തെളിഞ്ഞു അധികം പ്രീതികരമായിത്തീരുകയുംചെയ്തു് . അഘോരനാഥന്നു് പ്രധാനമന്ത്രിയുടെ പട്ടം കൊടുത്തുകഴിഞ്ഞശേഷം കിഴുക്കടെ കഴിഞ്ഞുവന്നിട്ടുള്ളസമ്പ്രദായപ്രകാരം യുവരാജാവു സിംഹാസനാരൂഢനായി ,പത്നീസമേതനായി, ആസ്ഥാനമണ്ഡപത്തിൽ ഇരുന്ന് കലിംഗരാജാവിന്നു് കപ്പം കൊടുക്കുന്നവരായ ഉപരാജാക്കന്മാരോടും നാട്പ്രഭുക്കന്മാരോടും തിരുമുൽ
താൾ:Kundalatha.djvu/45
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു