യോഗീശ്വരനും അതിഥിയും ഇതിന്നിടയിൽ അന്യോന്യം വളരെ സ്നേഹവിശ്വാസമുളളവരായി തീർന്നു. അതിഥി യോഗീശ്വരന്റെ ഭവനത്തിൽ കാലക്ഷേപംചെയ്വാനുളള സുഖവും, യോഗീശ്വരന്റെ അപരിമിതമായിരിക്കുന്ന വിജ്ഞാനവും, വിസ്മയനീയനായ ബുദ്ധിചാതുര്യവും, ലൗകികവിഷയങ്ങിലെ പരിചയവും ശീലഗുണവും കണ്ടു് ഒരു ദിവസം സവിനയം പറഞ്ഞു:
രാമകിശോരൻ: വിരോധമില്ലെങ്കിൽ ഞാൻ അങ്ങടെ ശിഷ്യനായി കുറെക്കാലം ഒരുമിച്ചു താമസിച്ചതിന്റെ ശേഷമേ എന്റെ രാജ്യത്തോക്കു മാടങ്ങിപ്പോകാൻ വിചരിക്കുന്നുളുള.
യോഗീശ്വരൻ: എനിക്കും അതുതന്നെയാണു വളരെ സാന്തോഷം. അധികം കാലം ഉത്സാഹത്തോടുകുടി ഗുരുശ്രുഷചെയ്തും താല്പര്യത്തോടുകുടി പരിശ്രമിച്ചും സമ്പാദിച്ചിരിക്കുന്ന എന്റെ വിദ്യയാകുന്ന ധനം, ഈ വഗ്രഹത്തിനു പരിണാമംവന്നതിനുശേഷവും, പരോപകാരത്തിനു കാരണമായി അനേക സംവത്സരം ക്ഷയിക്കാതെ നിൽക്കേണമെന്നാണു് എന്റെ മോഹം. എന്നാൽ, ആയതു സൽപാത്രങ്ങളിൽ നിക്ഷപിക്കേണമെന്നു് ഒരു ശാഠ്യം ഉളളതിനാൽ ഇതുവരെ ആ മോഹം സാധിപ്പാൻ സംഗതി വന്നില്ല. ഇപ്പോൾ എനിക്കു് ഒരു നിധി കിട്ടിയ പോലെ, യദൃച്ഛയായി രാമകിശോരനെ കണ്ടത്തിയതു് എന്റെ