യോഗീശ്വരൻ,'ഇദ്ദേഹം ഇന്നുമുതൽ എന്റെ ശിഷ്യനാവാൻ നിശ്ചയിച്ചിരിക്കുന്നു. മേലാൽ നമ്മുടെ ഭവനത്തിൽതന്നെയാണ് ഇദ്ദേഹത്തിന്നു സ്ഥിരവാസം. നമ്മുടെ ഭാഗ്യംകൊണ്ടാണ് സഹവാസത്തിന്നു് ഇങ്ങനെ ഒരാളെ കിട്ടുവാൻ സംഗതി വന്നത്. രാമകിശോരൻ എന്നാണ് പേരു് 'എന്നു് കുന്ദലതയോടായിട്ടു് പറഞ്ഞു. പിന്നെ രാമകിശോരനെ നോക്കി, 'ഈ കുമാരിക്ക് കുന്ദലത എന്നാണു പേര്. ഇവളുടെ അമ്മ മരിച്ചിട്ടു കുറെ കാലമായി. അമ്മയെ ഇവൾക്ക് ഓർമയുണ്ടോ എന്നുതന്നെ സംശയമാണ്.അത്ര ചെറുപ്പത്തിൽന്നെ അമ്മയില്ലാതായിരിക്കുന്നു' എന്നു പറഞ്ഞപ്പോൾ രാമകിശോരൻ പണിപ്പെട്ടു് കുന്ദലതയുടെ മുഖത്തേക്കു നോക്കി ഉടനെ മുഖം താഴ്ത്തി. അപ്പോഴാണ് അവർ മുഖത്തോടു മുഖം കണ്ടതു്. രാമകിശോരൻ കുന്ദലതയുടെ മുഖത്തേക്ക് ഒന്നു നോക്കിയപ്പോൾതന്നെ ഗുരുപുത്രിയാകയാൽ വിനയത്തോടുകൂടി കലശസൂചകമായി അല്പം തലതാഴ്ത്തി. അവളെക്കുറിച്ച് തന്റെ പ്രീതിയും ബഹുമാനവും പ്രകാശിപ്പിച്ചു. കുന്ദലത അതു കഴിഞ്ഞ ഉടനെ അനുമതിക്കായി യോഗീശ്വരന്റെ മുഖത്തേക്ക് ഒന്നു നോക്കി ഒന്നും സംസാരിക്കാതെ അകായിലേക്കുതന്നെ പോവുകയുംചെയ്തൂ. യോഗീശ്വരൻ ഇനി നമ്മുടെ ഗൃഹഭരണം ഒക്കെയും കഴിക്കുന്നവളായി പാർവ്വതി എന്നൊരു സ്ത്രീയുണ്ടു്. അവളെ കണ്ടിരിക്കുന്നുവല്ലോ. അതു കൂടാതെ എനിക്ക് ഒരു ഭൃത്യനും ഉണ്ടു്. അതാ ആ തോട്ടത്തിൽ പണിചെയ്യുന്നവൻതന്നെയാണ്. രാമദാസൻ എന്നാണു് പേരു്. അവനെ ഞാൻ ഇയ്യിടെ ഒരു ദിക്കിലേക്ക് അയച്ചിരുന്നു, ഇന്നലെയാണു് എത്തിയതു്' എന്നു പറഞ്ഞു് രാമദാസനെ വിളിച്ചു മൂന്നാളുംകൂടി തോട്ടത്തിൽ കുറേ നേരം നടന്നതിന്റെ ശേഷം യോഗീശ്വരനും ശിഷ്യനുംകൂടി കുളിക്കുവാൻ പോവുകയുംചെയ്തു. അതിന്നുശേഷം യോഗീശ്വരൻ എപ്പോഴും രാമകിശോരനെ ഒരുമിച്ചുകൊണ്ടുനടക്കും. പല സംഗതികളെക്കുറിച്ചും സംസാരിക്കുമ്പോൾ ഒന്നാമതു് രാമകിശോരന്നു് ആ സംഗതികളെക്കുറച്ചു് ഗ്രഹിതം ഇത്രയുണ്ടെന്നറഞ്ഞു് അതിൽ അബദ്ധത്തെ പറഞ്ഞു് മനസ്സിലാക്കുകയും സുബദ്ധങ്ങളായിട്ടുള്ളവയെ ധരിപ്പിക്കുകയും ചെയ്യും. ഈ വിധം സംഭാഷണങ്ങളും വിവാദങ്ങളും ഇടയ്ക്കിടയ്ക്ക് ഉണ്ടാവുമ്പോൾ യോഗീശ്വരൻ കുന്ദലതയേയും വിളിക്കും. എന്നാൽ, രാമകിശോരനെക്കുറിച്ചുള്ള പരിചയക്കേടുനിമിത്തം കുന്ദലത ഒന്നും സംസാരിക്കുകയാകട്ടെ തന്റെ സംശയങ്ങൾ ചോദിച്ചുതീർക്കയാകട്ടെ ചെയ്കയില്ല. എങ്കിലും യോഗീശ്വരൻ പറയുന്നത് രാമകിശോരൽ ഗ്രഹിക്കുന്നതുപോലെതന്നെ തെളിവായും സൂക്ഷ്മമായും ഗ്രഹിക്കുകയുംചെയ്യും ചിലപ്പോൾ കുന്ദലതയ്ക്ക് മുമ്പു് യോഗീശ്വവരൻ പറഞ്ഞുകെടുത്തിട്ടുള്ള സംഗതി
താൾ:Kundalatha.djvu/53
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു