ഷ്കാരസൂചകങ്ങളായ പലതും ഉണ്ട്. ഈ കുന്തളേശന്റെയും ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ മുമ്പത്തെ കുന്തളേശന്റെയും ബുദ്ധികൗശലം കൊണ്ടുതന്നെ, കുന്തളരാജ്യം ഇപ്പോൾ പശ്ചിമഭാരതത്തിന്നു് ഒരു തൊടുകുറിയായി തീർന്നിരിക്കുന്നു. കൂന്തളേശന്റെ രാജലക്ഷ്മിക്ഷേമവും സുഭിക്ഷവുമാകുന്ന സഖിമാരോടുകൂടി ദിവസേന നൃത്തമാടുന്നു.
എന്റെ ജ്യേഷ്ഠൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവംകൊണ്ടും പൗരുഷംകൊണ്ടും കുന്തളേശനെ ഒരുവിധം ഒതുക്കിവെക്കുവാൻ കഴിഞ്ഞതാണ്. വിശേഷിച്ച്, ജ്യേഷ്ഠൻ അല്പം ഒരു കഠിനകയ്യും പ്രവൃത്തിച്ചിട്ടുണ്ട്. കുന്തളേശന്റെ വൃദ്ധനായ അച്ഛനെ പിടിച്ച് കാരാഗൃഹത്തിൽ ആക്കി, വളരെ ദ്രവ്യം പുത്രനോടു വാങ്ങീട്ടാണു് വിട്ടയച്ചതു്. ജ്യേഷ്ഠൻ സാമദാനഭേദങ്ങൾ പ്രയോഗിച്ചിട്ടും കുന്തളേശൻ വഴിപ്പെടാൻപറഞ്ഞപ്പോൾവെറെ വഴി കാണായ്കയാൽ അദ്ദേഹം അങ്ങനെ ചെയ്തതാണ്. വഴിപ്പെട്ടതിന്റെ ശേഷം,ആ ദ്രവ്യംഅങ്ങോട്ടുതന്നെ മടക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു എങ്കിലും കൃതവീര്യൻ അതു ഹേതുവായിട്ടുണ്ടായ വ്രണം ഇപ്പോഴും ഉണക്കാതെ വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. അദ്ദേഹം വൈര്യം മറന്നുകളയുന്ന മാതിരിയല്ല; ഇപ്പോൾ അയൽവക്കക്കാരായചേദി, അവന്തി, ഈ രാജ്യങ്ങളിലെ രാജാക്കന്മാരായിട്ടും അല്പം ബന്ധുതയുമുണ്ടായിട്ടുണ്ടു്. എന്നാൽ അവർ പണ്ടേക്കു പണ്ടേ നമ്മോടുമൈത്രിയുള്ളവരാകയാൽ കുന്തളനോട് ചേർന്ന് നമ്മുടെ നേരെ തിരിയുവാൻ സംഗതി പോരാ. ഈ അവസ്ഥയിൽ അവർ നിരായുദ്ധന്മാരായിരുന്നാൽ തന്നെ ആയത് നമ്മുടെ ഭാഗ്യമാണെന്നു വിചാരിക്കണം.
വിശേഷിച്ച് കുന്തളേശൻ മഗധരാജാവുമായിട്ടു് സഖ്യത്തിലാണു്. മഗതരാജാവിന്നു യവനന്മാർ പണ്ടു തന്നെ മമതയായിട്ടാണെന്ന് അറിയാമല്ലോ അതുകൊണ്ടു് കുന്തളേശൻ കുഴങ്ങിയാൽ മഗധരാജാവു് യവനസൈന്യംതന്നെ അദ്ദേഹത്തിന്റെ സഹായത്തിന്നു് അയയ്ക്കുവാനും മതി. ജ്യേഷ്ഠന്റെ കാലം കഴിഞ്ഞു് ഞാൻ രാജ്യകാര്യം ഏറ്റതിൽ പിന്നെ,ഇതുവരെയും മനസ്സിൽനിന്നും വിട്ടുപോകാതെയുണ്ടായിരുന്ന ഒരു പേടി കുന്തളരാജ്യത്തെ ആ അഗ്നിപർവതം എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്നായിരുന്നു. എന്തു ചെയ്തിട്ടെങ്കിലും അതു കൂടാതെ കഴിക്കണമെന്നും കഴിയുമെങ്കിൽ കുന്തളേശനെ സാമദാനങ്ങളെക്കൊണ്ട് ഇണക്കി പാട്ടിലാക്കണമെന്നായിരുന്നു എന്റെ മനോരാജ്യം. ഇവിടുന്ന് ഇതൊന്നും അറിയാതെ, അല്പനേരംകൊണ്ടു് വളരെക്കാലമായി ഞാൻ ഭയപ്പെട്ടിരുന്നതത്രയും സംഭവിക്കുമാറാക്കിയല്ലോ. കടന്നൽക്കൂട്ടിലേക്ക് കല്ലിടുകയാണ് ചെയ്തത്. കുന്തളേശന്റ സ്വഭാവം എനിക്കു നല്ല നിശ്ചയമുണ്ടു് .ഒട്ടും താമസിയാതെ കുന്തളേശനും പടയും നമ്മുടെ ചിത്രദുർഗത്തേയും രാജധാനിയെയും വന്നു വളഞ്ഞാൽ