ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തെ യെനദെയും യെൻ ഉമ്മ ബാവയും ഉസ്താദ് ഇഖ്‌വാൻ അഖവാത്ത് അവരെയും

അരുണം തനിൽ ഫിണ നിണ്ടെ നബിയാരെ ആക്കം കുറച്ചുള്ളെ ഉമ്മത്തിമ്മാരെയും

കരുണർ ഹുസൈനോരെ ഹഖും വ ഫള്‌ലാലേ കനക സുവർഗത്തിൽ കൂട്ട് നീ അല്ലാഹ്

നദിയർ അവർക്ക് യെന്നും നിൻ രിളയേക് അല്ലാഹ് നലവർ ഫള്‌ലാലേ യെൻ ദീനം മാറ്റ് അല്ലാഹ്

അദിരം ളറൂറത്തും ക്ഷീണങ്ങൾ നീക്ക് അല്ലാഹ് ആസ്വി ഞാൻ ചെയ്തുള്ളെ ദോഷം ഫൊറുക്ക് അല്ലാഹ്

യെദിരാളെ ശറും ഫിത്‌നയും കാക്ക് അല്ലാഹ് യെളുമാ ബരുത്താദെ ജയം യെന്നിൽ യേക് അല്ലാഹ്

ഉദവി കേടാക്കാതെ ഖുവ്വത്ത് അണയ്ക്ക് അല്ലാഹ് ഊനം മുഷിഫുകൾ ഹിർദിന്ന് ഒഴിക്ക് അല്ലാഹ്

ഹിർദിൽ ദുർഭാവം നൽകല്ലേ അല്ലാഹ് ഒടുവിൽ ഷഹാദത്തിൽ റൂഹ ഫിരിക്ക് അല്ലാഹ്

ഉറവും അറിവ് യെന്നിൽ യേറ്റം ചൊരിക്ക് അല്ലാഹ് ഹീനഫെടുത്താദെ മാനം വരുത്ത് അല്ലാഹ്

ദുരുദം അണയ്ഫാദെ നിഅമത്ത് അരുൾ അല്ലാഹ് ദുഃഖഫെടുത്താതെ സന്തോഷം യേക് അല്ലാഹ്

തരുളത്തിരു ത്വാഹാ യാസീൻ നബിയ്യുള്ളാഹ് തന്നിൽ സ്വലാത്തും സലാമും ബശങ്ങ് അല്ലാഹ്

ഇത് രണ്ടാമത്തെ ഇരവാകുന്നു

തോനെ നേർച്ച ഫലിത്തിടും ഖ്വാജാ ഹുസൈനർ മദ്ഹിനെ ചൊല്ലും താനമിൽ കൂടിയോർ കൊതി ബീട്ട് അല്ലാഹ് ഹുസൈനാനരാൽ

മാനിദർ മദ്ഹോദുവാൻ ചിലവാക്കിടുന്നെ മനുദരെ മനദാശഫോ ലുൾ മുറാദുകൾ സബ് വീട്ട് അല്ലാഹ് ഹുസൈനാനരാൽ

ദീനം വബാ കുരിഫും ത്വഅൻ മറ്റുള്ള ദീനം അടങ്കലും ദേഹമിൽ അണു യേശിടാതെ നീ കാക്ക് അല്ലാഹ് ഹുസൈനാനരാൽ

ഊനം ഒണ്ടും ബരുത്തിടാതെ നൽ റാഹത്തും നിഅമത്തിനാൽ ഒടുനാൾ വരെ നിലയാക്കി യെൻകളെ കാക്ക് അല്ലാഹ് ഹുസൈനാനരാൽ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/10&oldid=218600" എന്ന താളിൽനിന്ന് ശേഖരിച്ചത്