ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാദാ മഞ്ഞക്കുളം ഹുസൈൻ മാല

ബിസ്മില്ലാഹിർറഹ്മാനിർറഹീം യെണ്ടാനേ
വിള്ളിത്തുദിയും സ്വലാത്തും സലാമാനേ
കശ്‌ഫേറ്റം ഉള്ളൊരു ഔലിയാ ബാശത്തേ
കാണി മൊളിയുന്നു കേള്ഫ്ഫീൻ അരിഫ്ഫത്തേ
തശ്രീഫ് വലീ മക്കം തന്നിൽ ഫിറന്നോവർ
സയ്യിദ് ഖാജാ ഹുസൈൻ എന്ന് ഫേരുള്ളോവർ
ടിസ്ഥാനം വിട്ട് നടന്ത് ഫാലക്കാട്ടിൽ
ടീഫു സുൽത്വാനുടെ കാലത്തിൽ വന്നോവർ
വന്ന് സുൽത്വാനോട് എതിർത്തെ കവാഫിറിൽ
വെക്കാതെ ശണ്ഠ ഫൊരുതി ശഹീദായോവർ
ചന്നരേ മഞ്ഞക്കുളത്തിന്റെ മേൽ ഭാഗം
ശറഫാൽ അടക്കീടെയ് മേൽമാ മികന്തോവർ
മന്നരേ എല്ലാരും ഇഫ്‌ഫോദിൽ ചൊല്ലുന്നു
മഞ്ഞക്കുളത്തിങ്കൽ ഔലിയ യെന്നോവർ
നന്നെ വരുത്തഫ്‌ഫെട്ട് ആരോ വിളിക്കുകിൽ
നവലി മുടിയും മുൻ ഉത്തിരം ചെയ്യുന്നോർ
ചെയ്യുന്നവരേ ഫിരിശം വെച്ചുള്ളോരേ
ചെട്ടാ അണയ്ക്കാതെ നേട്ടം കൊടുഫ്‌ഫോവർ
ഫൊയ്യായെ സത്യയം ചെയ്യാൻ അണന്തോരേ
ബുദ്ധി മറിച്ച് ഫിരാന്താക്കി ബിട്ടോവർ
ബയ്യായ്മ യെത്തി വലഞ്ഞുള്ളെ രോഗീന്റെ
രോഗം വിടുത്തി സലമാത്തിൽ ആക്കിയോർ
വയ്യിന്ന് ഒരുവനിൽ കള്ളർ അടുത്താരേ
ബാട്ടം വരാതെ സലാമത്തിൽ ആക്കിയോർ
ആക്കിയോർ ഹഖ്ഖാലെ യെൻദൽ കെടുതികൾ
ആകയും നീക്കി നൽ റാഹത്ത് അണയ്ക്ക് അല്ലാഹ്
യേക്കം വിലക്കും കുരയും ഫനിയുമേ
യെളുഫ്ഫത്തിൽ മാറ്റി കൊടുത്തുള്ള ഫുന്നാരർ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/2&oldid=218447" എന്ന താളിൽനിന്ന് ശേഖരിച്ചത്