ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജോക്കിയം ചെയ്യുവാൻ നേരിട്ടെ സിംഹത്തെ
ദൂരെ തെറിഫ്ഫിത്ത് ഹാനി വരുത്തിയോർ
ബാക്ക് ഫറയാത്ത ഫൊട്ട ഫയൽകളേ
ബടിവിൽ ഫയക്കം ഫറയ്ഫ്ഫിത്തി ഖോജാണോർ
കരുണരേ യാറത്തിൽ ഉള്ള വിളക്കിനേ
കട്ടോന്റെ കൺകാഴ്ച നീക്കി നിറുത്തിയോർ
കുരുവരെ മഖ്ബറന്റരുകിൽ തീവണ്ടിക്ക്
കുറ്റി തറച്ചോന്റെ കുതിരയെ കൊന്നോവർ
ബരിശത്തെ നേർച്ചക്ക് തണ്ണീർ വിലക്കിയേ
ഫകയന്റെ വീട്ടിനെ തിയ്യാൽ യെരിച്ചോവർ
തരുളരിൽ നേശം കവിന്തെ മൗലവിന്റെ
തേവിയാൾ ഫെറ്റുടൻ മൗതായി ത്വിഫ്‌ല് തായും
തായാരും കുട്ടിയും വേണം ഹയാത്തെന്ന്
ചൊല്ലവേ രണ്ടേയും ജീവൻ അണയ്‌ത്തോവർ
മായച്ചതിയും കെണിയും ഫെരുത്തോരേ
മന്ദം മലക്കത്തിലാക്കും അതെന്നോവർ
ഫോയത്തരം ഫുക്ക് ചുറ്റുന്നെ മിസ്‌കീനേ
തോനെ നിഅ്മത്തിൽ ചേർത്തിടെയ് യെന്നോവർ
രോയ ചൊറി കുഷ്ഠം കിട്ടി മുരണ്ടുള്ളെ
രോഗിന്റെ രോഗം ഗുണമഇ കണ്ടോവർ
കട്ട തിരുടനെ മുതലോടെ ഉടമസ്ഥൻ
കണ്ണിൽ കാണിച്ച് കൊടുത്തിടെയ് യെന്നോവർ
തിട്ടം ഉറഫ്ഫിത്തിട്ടാരോ വിളിക്കുകിൽ
തെല്ലും ഫിഴക്കാതെ സകി ചെയ്യും എന്നോവർ
ഫട്ട് മഖാമിന്ന് കക്കും സമയത്തിൽ
ഫാംമ്പ് തടസ്തത്തെ ചെയ്തിടെയ് യെന്നോവർ
കട്ടി വബാ ദീനം യെത്തിയേ താനത്തിൽ
ഖാജാ ഹുസൈൻ എന്നെ നാമം ഫറയുകിൽ
ഫറയുകിൽ അത്താനം തന്നിന്ന് ഉളർച്ചയിൽ
ഫാറ്റി ശിഫയാകും ശക്കില്ല യെന്നോവർ
കുരിഫ്‌ഫെന്ന മൂധേവി കൂടിയേ ബീടകം
ഗുണവരേ ഫേരും മദ്ഹും ഉരക്കുകിൽ

"https://ml.wikisource.org/w/index.php?title=താൾ:MANJAKKULAM_MALA.pdf/3&oldid=218453" എന്ന താളിൽനിന്ന് ശേഖരിച്ചത്